For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബേബി ഷവര്‍ പാര്‍ട്ടിയില്‍ തിളങ്ങി നില ബേബി, പേളിയുടെ ക്യാപ്ഷന്‍ വൈറല്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  |

  നില ബേബിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും എത്താറുണ്ട് പേളി മാണി. ശ്രീനിഷിനും പേളിക്കും പുറമെ കുഞ്ഞ് നിലയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആദ്യത്തെ കണ്‍മണി താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിന്‌റെ വിശേഷങ്ങള്‍ അന്ന് മുതല്‍ പങ്കുവെക്കുന്നുണ്ട് പേളി. അടുത്തിടെ അനിയത്തി റേച്ചല്‍ മാണിയുടെ വിവാഹചടങ്ങുകളിലും കുഞ്ഞ് നില തിളങ്ങിയിരുന്നു. മകളെ ചിരിപ്പിക്കുന്ന ഒരു വീഡിയോയും മുന്‍പ് പേളി മാണി പങ്കുവെച്ചു.

  കരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാം

  ടെലിവിഷനില്‍ നിന്നും ഒരിടവേള എടുത്ത പേളി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് കൂടുതല്‍ ആക്ടീവാകാറുളളത്. നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ശ്രീനിഷ് അരവിന്ദ് ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. തമിഴ് പരമ്പരയിലൂടെയാണ് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. മലയാളം സീരിയല്‍ കഴിഞ്ഞ ശേഷമാണ് ശ്രീനി തമിഴില്‍ സജീവമായത്.

  നില ബേബിയ്‌ക്കൊപ്പമുളള മനോഹര നിമിഷങ്ങള്‍ ശ്രീനിഷും തന്‌റെ പേജിലൂടെ പങ്കുവെക്കാറുണ്ട്. രണ്ടാം വിവാഹ വാര്‍ഷികത്തിന് മുന്‍പായാണ് പേളിയുടെയും ശ്രീനിയുടെയും ജീവിതത്തിലേക്ക് നില എത്തിയത്. 2019 മേയ് അഞ്ചിനായിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്‌റെയും വിവാഹം. ബിഗ് ബോസ് ആദ്യ സീസണിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും തുടര്‍ന്ന് ഷോയ്ക്ക് ശേഷം വിവാഹിതരാവുകയും ചെയ്തു.

  ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരമുളള വിവാഹ ചടങ്ങുകളാണ് പേളിയുടെയും ശ്രീനിഷിന്‌റെതുമായി നടന്നത്. പേളിഷ് എന്ന വിളിപ്പേരിലാണ് താരദമ്പതികള്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ഗര്‍ഭിണിയായ ശേഷമുളള വിശേഷങ്ങള്‍ പങ്കുവെച്ചും പേളി മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. തുടര്‍ന്ന് പ്രസവ സമയത്ത് എടുത്ത വീഡിയോ ഉള്‍പ്പെടെ നടി തന്‌റെ യൂടൂബ് ചാനലിലൂടെ പങ്കുവെച്ചു.

  മനസില്‍ വരുന്ന കഥയിലെ നായകന് മമ്മൂക്കയുടെ രൂപഭംഗിയാണ്, മെഗാസ്റ്റാറിനെ കുറിച്ച് ജി വേണുഗോപാല്‍

  അതേസമയം സുഹൃത്തിന്‌റെ ബേബി ഷവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പേളിയുടെയും കുടുംബത്തിന്‌റെതുമായി ഇപ്പോള്‍ വൈറലാകുന്നത്. ഫോട്ടോഗ്രാഫറായ ജിക്‌സന്റെയും ഭാര്യ സിജ രാജന്‌റെയും ബേബി ഷവര്‍ പാര്‍ട്ടിയ്ക്കാണ് പേളിയും ശ്രീനിഷും നിലയും പോയത്. പാര്‍ട്ടിയില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ച പേളി നില അവളുടെ കൂട്ടുകാരിക്കായുളള കാത്തിരിപ്പിലാണെന്നും കുറിച്ചു.

  ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്കയ്ക്ക് വേദനിക്കുന്നതായി തോന്നിയിട്ടില്ല, അനുഭവം പറഞ്ഞ് അജയ് വാസുദേവ്‌

  'ഹമാരാ ഛോട്ടാ സാ പരിവാര്‍' എന്നാണ് ഒടുവില്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച ചിത്രത്തിന് പേളി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ദീപ്തി സതി, ഗായത്രി സുരേഷ്, ലക്ഷ്മി മേനോന്‍, ഷിയാസ് കരീം, ശിവദ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് പേളിയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. താരങ്ങള്‍ക്കൊപ്പം ആരാധകരും താരകുടുംബത്തിന്‌റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തി.

  മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ ആരാധകര്‍ക്കൊപ്പം നിന്ന മമ്മൂട്ടി, താരങ്ങളെ കുറിച്ചുളള അറിയാകഥ

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  അതേസമയം സീ കേരളത്തിലെ ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി ഷോയില്‍ ആണ് നടി ഒടുവില്‍ എത്തിയത്. പരിപാടിയുടെ ഒരു എപ്പിസോഡില്‍ ശ്രീനിഷും ഷിയാസ് കരീമും അതിഥികളായി എത്തിയിരുന്നു. വിവാഹ ശേഷം ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് പേളി തിരിച്ചെത്തിയത്. തുടര്‍ന്ന് മലയാളത്തിലേക്കും വരുകയായിരുന്നു താരം. ഗര്‍ഭിണിയായ ഷേഷം മിനിസ്‌ക്രീന്‍ രംഗത്തുനിന്നും ഇടവേള എടുത്തു നടി. സിനിമകളില്‍ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചിട്ടുണ്ട് പേളി.

  Read more about: pearle maaney srinish aravind
  English summary
  pearle maaney and srinish aravind's latest picture with nila baby goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X