കിടക്കുന്നതിന് മുന്‍പത്തെ അവസ്ഥയിങ്ങനെ! ഇത്തവണ പേളി സ്‌പൈഡര്‍മാന്റെ ഇരയാക്കിയത് ഭര്‍ത്താവ് ശ്രീനിയെ

കേരളത്തില്‍ ഏറ്റവും അധികം ജനപ്രിയ താര കുടുംബമാണ് പേളി മാണിയുടേത്. ബിഗ് ബോസിലൂടെ കണ്ട് പ്രണയിച്ച് വിവാഹിതരായ ശ്രീനിഷും പേളിയും രണ്ട് പെണ്‍മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ് ഇപ്പോള്‍. അവതാരകയും നടിയുമൊക്കെയായിരുന്ന പേളി ഇപ്പോള്‍ കുടുംബിനിയായി ഒതുങ്ങുകയും വ്‌ലോഗ് ചെയ്തും മറ്റും സജീവമാവുകയും ചെയ്തു.

സീരിയലുകളില്‍ അഭിനയിച്ചിരുന്ന ശ്രീനിഷും ഇപ്പോള്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം കുടുംബജീവിതം ആസ്വദിക്കുകയാണ്. ഇരുവരും ഒരുമിച്ച് യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ള വീഡിയോ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഏറ്റവും പുതിയതായി ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരകുടുംബം.

pearle-srinish

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പുള്ള ഞങ്ങളുടെ കലാപരിപാടികള്‍ ഇതാണെന്ന് പറഞ്ഞാണ് പേളി എത്തിയത്. മക്കളെ കുളിപ്പിച്ചു ഡ്രസ്സ് മാറിയും ഭക്ഷണം കൊടുത്തും ഒക്കെ സാധാരണ ജീവിത രീതികളെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തി. ഇതിനിടയില്‍ ഏറ്റവും വലിയ ടാസ്‌ക് മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതാണെന്ന് മുന്‍പും പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് മൂത്തമകളായ നിലയ്ക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് കിടിലന്‍ കഥകളും പേളി പറയാറുണ്ട്.

അത്തരത്തില്‍ ഇന്ന് ശ്രീനിഷിനെ സ്‌പൈഡര്‍മാന്‍ തട്ടിക്കൊണ്ടുപോയ ഒരു കഥയാണ് പറഞ്ഞത്. എന്നാല്‍ അവിടെനിന്ന് സൂപ്പര്‍താരം രജനീകാന്താണ് ശ്രീനിയെ രക്ഷിച്ചതെന്നും പേളി പറയുന്നു.. മിനി കൂപ്പര്‍ കാറില്‍ നിലയും ഡാഡിയും യാത്ര ചെയ്യുകയാണ്. സിഗ്നനില്‍ റെഡ് കളര്‍ കണ്ടപ്പോള്‍ കാര്‍ നിര്‍ത്തി.

പിന്നില്‍ വന്ന കാറില്‍ സൂപ്പര്‍താരം രജനികാന്താണ്. അദ്ദേഹം സൂപ്പര്‍മാര്‍ക്കറ്റില്‍ പോയിട്ട് വരാമെന്ന് പറഞ്ഞപ്പോഴുണ്ട് വേറൊരു കാറില്‍ സ്‌പൈഡര്‍മാന്‍ വരുന്നു... ഇത്രയും പറഞ്ഞതോടെ പേളിയുടെ കഥ ഇഷ്ടപ്പെടാതെ നില ടിവി കാണാന്‍ പോകണമെന്ന് പറഞ്ഞു. ഇന്നത്തെ തന്റെ കഥ ഏറ്റില്ല സുഹൃത്തുക്കളെ എന്നാണ് തമാശരൂപേണ നടി പറഞ്ഞത്.

pearle-srinish

മുന്‍പ് പേളിയുടെ സഹോദരി റേച്ചലിന്റെ കുഞ്ഞിനെ സ്‌പൈഡര്‍മാന്‍ കൊണ്ടുപോയ കഥ പറഞ്ഞു മകള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നു. പിന്നീട് സ്‌പൈഡര്‍മാന്‍ കൊണ്ടുപോയ കുട്ടി എങ്ങനെ തിരികെ വന്നു എന്ന് തുടങ്ങിയുള്ള സംശയങ്ങള്‍ ആയി. ഇത്തരത്തില്‍ ആരും കടന്നുപോകാത്ത ചില കഥകളിലൂടെയാണ് പേളി മക്കളെയും കൊണ്ടുപോകുന്നത്. ഇത്രയും സ്‌നേഹവും സന്തോഷവുമുള്ള കുടുംബത്തെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചാണ് ആരാധകരും എത്തിയിരിക്കുന്നത്.

പേളി കാര്യങ്ങളൊക്കെ വളരെ ഹാപ്പിയായിട്ടും ഭംഗിയായും കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു, പേളിയുടെ വീഡിയോ കാണുന്നത് തന്നെ ഒരു റിലാക്‌സേഷന്‍ ആണ്. നമ്മുടെ സന്തോഷം മറ്റുള്ളവരിലേക്ക് എത്തിക്കുക, അത് അവര്‍ക്കും അനുഭവിക്കാന്‍ പറ്റുക എന്നത് വലിയ കാര്യമാണ്. പേളിക്കും ശ്രീനിഷിനും കുഞ്ഞുമക്കള്‍ക്കും ഒക്കെ സന്തുഷ്ടമായ ജീവിതം ഉണ്ടാവട്ടെ തുടങ്ങി താര കുടുംബത്തെ അനുഗ്രഹിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്...

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X