നിലാ ബേബിയുടെ ഉറക്കം, ശ്രീനിയെ ചലഞ്ച് ചെയ്ത് പേളി, വൈറല്‍ വീഡിയോ

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. മകളുടെ വിശേഷങ്ങളാണ് അടുത്തിടെയാണ് പേളിയും ശ്രീനിഷും കൂടുതല്‍ പങ്കുവെക്കുന്നത്. കുഞ്ഞിന്‌റെ പേര് കുറച്ചുദിവസം മുന്‍പാണ് ഇരുവരും പുറത്തുവിട്ടത്. നിലാ ശ്രീനിഷ് എന്ന പേര് പേളിഷ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

pearle-srinish

അതേസമയം മകളുടെതായി പേളിയും ശ്രീനിഷും പങ്കുവെച്ച പുതിയ വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞിന്‌റെ ഉറക്കത്തെ കുറിച്ചാണ് ഇരുവരും പറയുന്നത്. പുലര്‍ച്ചെയായിട്ടും ഉറങ്ങാതെ കളിച്ചിരിക്കുന്ന നിലാ ബേബിയുടെ വീഡിയോ ആണ് പേളി പങ്കുവെച്ചത്. ഒരു നിലാവുളള രാത്രി എന്നാണ് വീഡിയോയ്ക്ക് പേളി നല്‍കിയ ക്യാപ്ഷന്‍. പിന്നാലെ കുഞ്ഞിനൊപ്പമുളള മറ്റൊരു വീഡിയോ ശ്രീനിഷും പങ്കുവെക്കുകയായിരുന്നു.

നടി ഷംനാ കാസിമിന്‌റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

ഡാഡിയുടെ കൂടെ നല്ല ഉറക്കമാണല്ലോ നില ബേബി എന്നായിരുന്നു ശ്രീനിഷ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. തുടര്‍ന്ന് ഇതിന് താഴെ പേളിയുടെ കമന്റ് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ഉറക്കാന്‍ എനിക്കും പറ്റും, പറ്റുമെങ്കില്‍ രാത്രി ഉറക്കൂ എന്നാണ് പേളി ശ്രീനിയെ ചലഞ്ച് ചെയ്ത് കമന്റിട്ടത്. അതേസമയം മകളുടെ നൂലുകെട്ട് ചടങ്ങിന്‌റെ ചിത്രങ്ങള്‍ അടുത്തിടെ പേളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

അന്ന് മൂന്ന് പേരും ഒരുമിച്ചുളള ചിത്രവും കുടുംബത്തിനൊപ്പമുളള പേളിയുടെയും ശ്രീനിയുടെയും ചിത്രങ്ങളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി. ഇന്‍സ്റ്റഗ്രാമിനും ഫേസ്ബുക്കിനും പുറമെ യൂടൂബ് ചാനലിലൂടെയും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. കുറച്ചുദിവസം മുന്‍പാണ് പ്രസവ വീഡിയോ പേളി തന്‌റെ യൂടൂബ് ചാനലിലൂടെ പങ്കുവെച്ചത്.

Read more about: pearle maaney srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X