അമ്മയ്ക്കും അച്ഛനും പിന്നാലെ സോഷ്യൽ മീഡിയയിൽ തിളങ്ങി നില, മകൾക്ക് കുഞ്ഞ് സമ്മാനവുമായി പേളിഷ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായ താരങ്ങളാണ് പേളിയും ശ്രീനീഷും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴാണ് പേളിയും ശ്രീനിയും ഷോയിൽ എത്തുന്നത്. ബിഗ് ബോസിലൂടെ കൂടുതൽ അടുക്കുകയായിരുന്നു. 100 ദിവസം പൂർത്തിയാക്കിയ ഇവർ മത്സരത്തിന് ശേഷം വിവാഹിതരാവുകയായിരുന്നു. ഷോയിൽ നിൽക്കാനുളള സ്ട്രാറ്റജിയാണ് പ്രണയമെന്ന് സഹമത്സരാർത്ഥികൾ പോലും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഇരുവരും ഒന്നാവുകയായിരുന്നു.

Pearle Maaney-Srinish Aravind

സോഷ്യൽ മീഡിയയിൽ സജീവമാണ് പേളിയും ശ്രീനിയും. ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഇരുവരും കൂടുതൽ സജീവമാവുകയായിരുന്നു. തങ്ങളുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരങ്ങൾ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇരുവർക്കും ഒരു യൂട്യൂബ് ചാനലുമുണ്ട്. പങ്കുവെയ്ക്കുന്ന വീ‍ഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് . ട്രെന്റിംഗിൽ ഇടം പിടിക്കാറുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം നില ബേബിയാണ്. കുഞ്ഞിന്റെ ജനനം മുതലുള്ള ചെറിയ ചുവട് വയ്പ്പുകൾ താരങ്ങൾ പോളിയും ശ്രിനിയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത നിലയ്ക്കായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് പേളിയും ശ്രീനിയും. താരങ്ങൾ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

ക്ഷണനേരം കൊണ്ടാണ് നിലയുടെ അക്കൗണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.ഫോളോവേഴ്സിന്റെ എണ്ണം കൂടിയിട്ടുണ്ട്. . പേളി മാണിയേയും ശ്രിനിഷ് അരവിന്ദിനേയുമാണ് നില ഫോളോ ചെയ്യുന്നത്. ബേബി നിലയുടെ അക്കൗണ്ടാണ് ഇതെന്നും പേളിയും ശ്രീനിയുമാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നുമുള്ള വിവരങ്ങളും നല്‍കിയിട്ടുണ്ട്. നിലയുടെ ജനനവും അതിനും മുന്‍പും ശേഷവുമുള്ള കാര്യങ്ങളുമാണ് പേജിലുള്ളത്.

ഞാന്‍ വരുന്നതിനും കുറച്ച് ദിവസം മുന്‍പുള്ള ഫോട്ടോയെന്ന ക്യാപ്ഷനോടെയും ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 20നാണ് ഞാന്‍ ജനിച്ചത്. ആ ദിവസം മുഴുവനും ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. അമ്മയ്‌ക്കൊപ്പമുള്ള എന്റെ ആദ്യത്തെ ഫോട്ടോയാണിത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റാണെന്നായിരുന്നു അമ്മ ആ നിമിഷത്തെ വിശേഷിപ്പിച്ചത്. എനിക്ക് കുഞ്ഞിപ്പല്ലുണ്ടോയെന്ന് നോക്കുകയാണ് അമ്മയെന്നായിരുന്നു മറ്റൊരു ഫോട്ടോയുടെ ക്യാപ്ഷന്‍. ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞുള്ള ഫോട്ടോയും നിലയുടെ പേജിലുണ്ട്.

Read more about: pearle maaney srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X