സാബുവിനേയും അനൂപിനേയും പൊളിച്ചടുക്കി മോഹൻലാൽ!! പേളി കുറ്റക്കാരിയാണോ? സത്യാവസ്ഥ ഇങ്ങനെ...
താൻ അഞ്ജലിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ വാക്കിനെ തെറ്റായി വ്യാഖ്യനിക്കുകയായിരുന്നെന്നും പേളി പറഞ്ഞു
Recommended Video

പ്രേക്ഷക ലക്ഷങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പരിപാടിയാണ് ബിഗ് ബോസ് . എഡിറ്റിങ്ങോ സ്ക്രിപ്റ്റിങ്ങോ ഇല്ലാതെ മത്സരാർഥികളുടെ ഇടയിൽ നിന്ന് സ്വഭാവികമായി ഉണ്ടാകുന്ന സ്വഭവ വികാസങ്ങളാണ് ബിഗ് ബോസിൽ നടക്കുന്നത്. അതിൽ തന്നെ ഇപ്പോൾ ഷോയിൽ നടക്കുന്ന മുക്കാൽ ഭാഗം സംഗതികളും വ്യാജമല്ല. ബിഗ് ബോസിൽ നടക്കുന്ന പലകാര്യങ്ങളും സമൂഹത്തിൽ ചർച്ച വിഷയമാകുന്നുണ്ട്. അങ്ങനെ പ്രേക്ഷതകരുടെ ഇടയിൽ ഏറെ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു അഞ്ജലിയെ കുറിച്ച് പേളി പറഞ്ഞത്.
പേളി അഞ്ജലിയ്ക്കെതിരെ വേർ തിരിവ് കാണിച്ചു എന്നു സാബുവും അനൂപും ബിഗേ ബോസ് ഹൗസിൽ തുറന്നടിച്ചിരുന്നു. തെളിവുകൾ നിരത്തിയായിരുന്നു ഇവർ പേളിയ്ക്കെതിരെ അഞ്ഞടിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ഹൗസിന്റെ അകത്തും പുറത്തും സംഭവബഹുലമായ സംഭവവികാസങ്ങളായിരുന്നു നടന്നത്. എന്നാൽ സത്യത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അത് മോഹൻലാൽ തന്നെ പ്രേക്ഷകരുടെ മുന്നിൽ തുറന്ന് കാണിക്കുകയാണ്....

പേളി വേർതിരിച്ച് കണ്ടോ
ആഴ്ചയിൽ മത്സരാർഥികളുടെ വിശേഷമറിയാൻ മോഹൻലാൽ പ്രത്യക്ഷപ്പെടാറുണ്ട്. ഓരേ ആഴ്ചയിൽ ബിഗ് ബോസിൽ നടന്ന സംഭവ വികാസങ്ങൾ അന്ന് ആ വേദിയിൽ ചർച്ച ചെയ്യപ്പെടും. അപ്പോഴാണ് അഞ്ജലിയുമായുള്ള വിഷയം മോഹൻലാൽ സംസാരിച്ചത്. പേളി വേർതിരിവ് കാണിച്ചു എന്ന് ആരോപിച്ച് നിരവധി പ്രശ്നങ്ങളാണ് അകത്തും പുറത്തും നടന്നതെന്ന് മോഹൻലാൽ പറഞ്ഞു.

സാരി പ്രശ്നം
സാരി പ്രശ്നത്തെ കുറിച്ചും മോഹൻലാൽ ചോദിച്ചു. അമ്മയുടെ സാരിയായതു കൊണ്ടാണ് നൽകാതിരുന്നതെന്നും പിന്നീട് താൻ അത് നൽകിയെന്നും പേളി പറഞ്ഞു. എന്നാൽ ചോദിക്കുന്ന സമയത്തല്ലേ സാധനം കൊടുക്കാനുളളത് അല്ലാതെ പിന്നെ എപ്പോഴെങ്കിലുമാണോ എന്നും മോഹൻലാൽ പേളിയോട് തിരക്കി. എന്നാൽ ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചെന്നും ഇപ്പോൾ പ്രശ്നമില്ലെന്നും പേളി അറിയിച്ചു.

നെറ്റി പ്രശ്നം
ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വാക് വാദങ്ങളും രൂക്ഷമായ അഭിപ്രായ ഭിന്നതകളും നടന്നൊരു വിഷയമായിരുന്നു അത്.അഞ്ജലിയുടെ വസ്ത്രം അനൂപ് ധരിച്ചതിനെ പേളി അയ്യേ എന്ന് വിളിച്ച് പരിഹസിച്ചെന്നും അത് അഞ്ജലിയ്ക്ക് നേരെ കാണിച്ച വിവേചനമാണെന്നും സാബുവും അനൂപും ബിഗ് ബോസ് ഹൗസിൽ ആരോപിച്ചു. ഇതിനെ തുടർന്ന് വൻ പ്രശ്നങ്ങളായിരുന്നു അവിടെ അരങ്ങേറിയത്. എന്നാൽ താൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും പേളി ഉറച്ചു തന്നെ നിന്നു. ഇതിന്റെ പേരിൽ ബിഗ് ബോസ് ഹൗസിലെ അംഗങ്ങൾ രണ്ടു ചേരികളായി പിരിയുന്ന കാഴ്ചയാണ് കണ്ടത്.

തെളിവ് സഹിതം പുറത്ത് വിട്ട് മോഹൻലാൽ
നൈറ്റി വിവാദത്തെ കുറിച്ച് പേളിയോട് മോഹൻലാൽ ആരാഞ്ഞിരുന്നു. എന്നാൽ തന്റെ നിലപാടിൽ തന്നെ പേളി ഉറച്ചു നിന്നു. താൻ അഞ്ജലിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ വാക്കിനെ തെറ്റായി വ്യാഖ്യനിക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു. എന്നാൽ അയ്യേ എന്ന് പളി പറഞ്ഞു എന്ന നിലപാടിൽ അനൂപും ഉറച്ചു നിന്നിരുന്നു. മത്സരാർഥികൾക്കായി മോഹൻലാൽ അന്ന് നടന്ന സംഭവം ഒന്നും കൂടി സംപ്രേക്ഷണം ചെയ്തു. ഇതു കണ്ടതിനു ശേഷം നിങ്ങൾക്ക് തന്നെ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സാബുവിന് ഉപദേശം
സാബുവിന് മോഹൻലാൽ ഒരു ഉപദേശവും നൽകിയിരുന്നു. ഇത് ലോകത്തുള്ള എല്ലാ മലയാളികളും കാണുന്ന ഒരു പരിപാടിയാണ്. അതിരു വിട്ട് വാക്കുകൾ എല്ലാവരും കേൾക്കുന്നുണ്ടെന്നും മോഹൻലാൽ സാബുനോട് പറഞ്ഞു.

ബിഗ് ബോസിൽ അഞ്ജലിയുടെ അവസ്ഥ
ബിഗ് ബോസ് ഹൗസിൽ താൻ ഹാപ്പിയാണെന്ന് അഞ്ജലി പറഞ്ഞു. ആദ്യം വന്നപ്പോൾ ഉണ്ടായിരുന്ന കൺഫ്യൂഷൻമാറിയെന്നും ഇപ്പോൾ തനിയ്ക്ക് ഇവിടെ പ്രശ്നമില്ലെന്നും അ‍്ജലി പറഞ്ഞു. കൂടാതെ വീട്ടിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ മാത്രമേ ഇവിടെയുള്ളുവെന്നും അഞ്ജലി കൂടിച്ചേർത്തു. ആര് പറയുന്നതും താൻ വിശ്വസിക്കില്ല തന്റെ കൺമുന്നിൽ കാണുന്നത് മാത്രമേ വിശ്വസിക്കുകള്ളൂവെന്നും അഞ്ജലി പറഞ്ഞിരുന്നു. ഇവരുടെ ഈ നിലപാടിനെ മോഹൻലാൽ പ്രശംസിച്ചിരുന്നു.


Click it and Unblock the Notifications