ജോലിക്കാരിക്ക് പോലും അനിയത്തിയുടെ സ്ഥാനം, അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ മടിക്കുന്നവർ കാണട്ടെ; ചർച്ച!

മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും യുട്യൂബ് ചാനലുണ്ടെങ്കിലും ജനപ്രിയ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമെ ഉണ്ടാകൂ. അത് പേളി മാണി എന്നാകും. യുട്യൂബ് വ്ലോ​ഗിങിന് ഇത്രയേറെ സ്വീകാര്യത ലഭിക്കും മുമ്പ് തന്നെ സ്വന്തമായി ചാനൽ ആരംഭിച്ച് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിനെ നേടിയ സെലിബ്രിറ്റി കൂടിയാണ് പേളി. നാൽപ്പത്തിയാറ് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് ഇന്ന് പേളിക്കുണ്ട്. ഇപ്പോഴിതാ പേളിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

മക്കളുടെ ബേബി സിറ്ററായ പെൺകുട്ടിക്ക് സ്വർണ്ണ മാലയും കൈ ചെയിനും സർപ്രൈസായി സമ്മാനിക്കുന്നതാണ് പേളി വീഡിയോയിൽ കാണിച്ചിരിക്കുന്നത്. എനിക്ക് ഈ മൊമന്റ് എപ്പോഴും സൂക്ഷിക്കണം അതിന് വേണ്ടിയാണ് വീഡിയോ എടുക്കുന്നത്. മക്കളുടെ ബേബി സിറ്ററാണ് രഞ്ജു. രണ്ട് വർഷമായി അവൾ ഞങ്ങൾക്കൊപ്പമുണ്ട്.

Pearle Maaney

നിറ്റാര ജനിച്ച് ഞാൻ വീട്ടിലേക്ക് വന്ന അന്നാണ് രഞ്ജു ഞങ്ങൾക്ക് ഹെൽപ്പറായി ജോയിൻ ചെയ്തത്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങളുടെ കൂടെ നിന്ന കുട്ടിയാണ്. മക്കളുടെ കാര്യങ്ങൾ മാത്രമല്ല എന്റെ കാര്യങ്ങൾ വരെ നോക്കും. നല്ലൊരു പാവം കൊച്ചാണ്. അവളിപ്പോൾ ഞങ്ങൾക്ക് ബേബി സിറ്റർ മാത്രമല്ല കുടുംബത്തിലെ അം​ഗംപോലെയായി.

എനിക്കൊരു അനിയത്തിയെപ്പോലെയായി. ഞങ്ങളെ അത്രത്തോളം മനസിലാക്കി അറിഞ്ഞും കണ്ടും ചെയ്യും. അവൾ നാട്ടിൽ പോവുകയാണ്. സഹോദരിക്ക് സുഖമില്ലാത്തതുകൊണ്ടാണ് പോകുന്നത്. അവൾ പോ‌കും മുമ്പ് എന്തെങ്കിലും സമ്മാനമായി നൽകണമെന്ന് തോന്നി. ഇടയ്ക്ക് ഞങ്ങൾ വസ്ത്രങ്ങൾ പോലുള്ളവയെല്ലാം സമ്മാനിക്കാറുണ്ടായിരുന്നു. നല്ലൊരു ​ഗിഫ്റ്റ് ഇതുവരെ വാങ്ങി കൊടുത്തിട്ടില്ല.

അതുകൊണ്ടാണ് ഇന്ന് അവൾക്കായി ഞാൻ ഒരു മാലയും കൈ ചെയിനും വാങ്ങിയത്. അവൾ ഒട്ടും പ്രതീക്ഷിക്കില്ല ഇത് പേളി പറഞ്ഞ് നിർത്തി. നിറ്റാരയ്ക്ക് കമ്മിലിട്ട് കൊടുക്കാൻ സഹായിക്കൂവെന്ന് പറഞ്ഞാണ് സർപ്രൈസ് നൽകാൻ ക്യാമറയ്ക്ക് മുന്നിലേക്ക് രഞ്ജുവിനെ പേളി കൊണ്ടുവന്നത്. പല കള്ളത്തരങ്ങളും പറഞ്ഞാണ് രഞ്ജുവിന്റെ കഴുത്തിൽ പേളി മാല ഇട്ട് കൊടുത്തത്.

തനിക്കുള്ള സമ്മാനമാണെന്ന് അറിഞ്ഞപ്പോൾ പേളിയെ സന്തോഷത്തോടെ ആശ്ലേഷിക്കുന്ന രഞ്ജുവിനേയും വീഡിയോയിൽ കാണാം. എന്റെ അനിയത്തിക്ക് ​ഗിഫ്റ്റ് കൊടുത്തതായിട്ടാണ് ഞാൻ കാണുന്നത് എന്ന് പറ‍ഞ്ഞപ്പോൾ പേളിയുടെ കണ്ണുകൾ നിറഞ്ഞു. എനിക്ക് രഞ്ജുവിനെ ഭയങ്കര ഇഷ്ടമാണ്. സുഹൃത്തുക്കളെപ്പോലെയാണ് എനിക്ക്. ഏറ്റവും കൂടുതൽ എന്റെ കൂടെ നിൽക്കുന്നയാളാണ്.

Pearle Maaney

എന്റെ മുഖം വാടിയെന്ന് കണ്ടാൽ അപ്പോൾ തന്നെ അത് മനസിലാക്കി ചായ ഇട്ട് തരും. എനിക്കും എന്റെ പിള്ളാർക്കും വേണ്ടത് എന്താണെന്ന് രഞ്ജുവിന് അറിയാം എന്നും പേളി പറഞ്ഞു. വീഡിയോ കണ്ടപ്പോൾ പേളിയോടുള്ള സ്നേഹവും ബഹുമാനവും വർധിച്ചുവെന്നാണ് കമന്റുകൾ. പേളി കരഞ്ഞപ്പോൾ ശരിക്കും ഞങ്ങളും കരഞ്ഞു. ഇതാണ് വളർത്ത് ഗുണം. അല്ലാതെ സ്നേഹമുള്ള അമ്മായിയമ്മയെപോലും വഴിയേ പോകുന്നവരുമായി ഉപമിച്ച ടീംസിനെപ്പോലെയല്ല പേളി.

ശ്രീനിയേട്ടന്റെ അമ്മയയേയും അവരുടെ റിലേറ്റീവ്സ്നേയും എന്തൊരു കരുതലോടെയും സ്നേഹത്തോടെയുമാണ് ചേച്ചി ട്രീറ്റ്‌ ചെയ്യുന്നത്. ആരും അല്ലാതിരുന്നിട്ട് കൂടി മറ്റുള്ളവരെ സ്നേഹിക്കാനും മനസിലാക്കാനും ഉള്ള മനസ് ഉണ്ടല്ല. ഇനിയും പേളി ഉയരങ്ങളിൽ എത്തും. എന്ത് സാധനം ആയാലും അത് കൊടുക്കാൻ ഉള്ള മനസ് ആദ്യം വേണം. പേളിക്ക് അതുണ്ട്.

സ്വന്തം ഭർത്താവിന്റെ അമ്മയെപോലും അമ്മ എന്ന് വിളിക്കാത്ത സോ കോൾ‌ഡ് ഇൻഫ്ലൂവൻസേഴ്സിന്റെ കാലത്ത് ബേബി സിറ്ററിനെ കൂടപ്പിറപ്പായി കാണുന്ന പേളി ഒരു മാലാഖയാണ്. ക്ലാസ്, കൾച്ചർ എന്നൊക്കെ പറയുന്നത് ഒരിക്കലുംയൂറോപ്യൻ ട്രിപ്പ് പോകുന്നതൊന്നുമല്ല നമ്മുടെ ചുറ്റുപാടുള്ള ആളുകളെ പരിഗണിക്കാൻ പഠിക്കുന്നതാണ് എന്നുമാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X