അമ്മായിയമ്മയ്ക്ക് സര്‍പ്രൈസ് ഒരുക്കി പേളി മാണി; അമ്മയുടെ കണ്ണ് നിറയുന്നത് കണ്ട് ഞങ്ങളും കരഞ്ഞ് പോയെന്ന് ആരാധകർ

പേളി മാണിയും ശ്രീനിഷ് അരവിന്ദും ചേര്‍ന്ന് യൂട്യൂബ് ചാനലിലൂടെ കിടിലന്‍ വീഡിയോസുമായി ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ഏറ്റവും ഒടുവില്‍ ദുബായില്‍ നിന്നും സ്‌കൈ ഡൈവ് നടത്തി കൊണ്ടാണ് താരങ്ങള്‍ വാര്‍ത്തയില്‍ നിറഞ്ഞത്. പറയുന്നയര്‍ന്ന വിമാനത്തില്‍ നിന്നും താഴേക്ക് ചാടി പാരച്ച്യൂട്ട് ഓപ്പണാക്കി നിലത്ത് ഇറങ്ങുകയായിരുന്നു. വീഡിയോ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നതോടെ വലിയ സ്വീകാര്യതയാണ് താരങ്ങള്‍ക്ക് ലഭിച്ചത്. ദുബായില്‍ നിന്നും തിരിച്ച് വന്നതിന് ശേഷം താരങ്ങള്‍ ചെന്നൈയിലേക്കാണ് പോയത്.

ഇത്തവണ ഭര്‍ത്താവ് ശ്രീനിയ്ക്കും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും ഒരു സര്‍പ്രൈസ് കൊടുക്കാണ് പേളി ശ്രമിച്ചത്. ചെന്നൈയിലേക്ക് പോവാനുള്ള വിമാനത്തിന്റെ ടിക്കറ്റ് വരെ ബുക്ക് ചെയ്തതിന് ശേഷമാണ് ശ്രീനിയോട് കാര്യം പറഞ്ഞത്. അല്ലെങ്കില്‍ വീട്ടില്‍ വിളിച്ച് സര്‍പ്രൈസ് കുളമാക്കും എന്നായിരുന്നു പേളി പറഞ്ഞത്. ഒടുവില്‍ മകളെയും കൊണ്ട് വിമാനത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോയും ഭര്‍ത്താവിന്റെ വീട്ടിലേക്ക് ചെന്ന് കയറുന്നതുമാണ് പുത്തന്‍ വീഡിയോയില്‍ താരം കാണിച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് പേളിയ്ക്ക് ആശംസ അറിയിച്ച് എത്തിയത്.

ഭർത്താവിൻ്റെ കുടുംബത്തിന് നൽകിയ സർപ്രൈസ്

കഴിഞ്ഞ ഇടയ്ക്ക് ശ്രീനിയുടെ കുടുംബത്തിന് ഞങ്ങള്‍ ഒരു സര്‍പ്രൈസ് കൊടുത്തിരുന്നു. എന്നാല്‍ ശ്രീനി ചെറിയ ഹിന്റ് കൊടുത്തത് കൊണ്ട് അത് അത്ര വലിയ സര്‍പ്രൈസ് ആയിരുന്നില്ല. എന്നാല്‍ ഇത്തവണ താന്‍ ശ്രീനിയെ പോലും അറിയിക്കാതെയാണ് സര്‍പ്രൈസ് ഒരുക്കിയതെന്നാണ് പേളി പറയുന്നത്. ചെന്നൈയിലേക്കുള്ള ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷമാണ് ശ്രീനി എല്ലാം അറിയുന്നത്. അച്ഛനും അമ്മയ്ക്കും മാത്രമല്ല തനിക്കും വലിയ സര്‍പ്രൈസ് ആയി പോയെന്നാണ് ശ്രീനിഷും പറയുന്നത്.

ചെന്നൈയിൽ പോവാൻ തീരുമാനിച്ചിരുന്നു

നാളെ നമ്മള്‍ക്ക് ചെന്നൈയില്‍ പോണമെന്ന് പറഞ്ഞതിന് ശേഷമാണ് ടിക്കറ്റ് പേളി എന്നെ കാണിക്കുന്നത്. ശരിക്കും ഞാന്‍ സര്‍പ്രൈസ്ഡ് ആയെന്നും വീഡിയോയില്‍ ശ്രീനിഷ് പറയുന്നു. ദീപാവലിക്ക് മുന്‍പാണ് ഞങ്ങള്‍ അവിടേക്ക് ലാസ്റ്റ് പോയത് അന്ന് ചേച്ചിയോട് ചെറുതായി പറഞ്ഞിരുന്നത് കൊണ്ട് അമ്മയ്ക്ക് സൂചന ലഭിച്ചിരുന്നു. ഇത്തവണ ആരോടും പറയുന്നില്ല. ശ്രീനിയുടെ അമ്മയുടെ റിയാക്ഷന് വേണ്ടിയാണു ഇങ്ങനെ ഒരു സര്‍പ്രൈസ് കൊടുക്കുന്നത്. ഞങ്ങളുടെ സ്‌കൈ ഡൈവിങ് വീഡിയോ ഒക്കെ കണ്ടിട്ട് അമ്മയ്ക്ക് തല ചുറ്റി ഇരിക്കുകയാണ്. ബസിന്റെ മുന്‍ സീറ്റില്‍ ഇരുന്നാല്‍ തല കറങ്ങുന്ന എന്റെ മോനാണോ ഫ്ളൈറ്റില്‍ നിന്നും ചാടിയത് എന്നൊക്കെ അമ്മ പറഞ്ഞതായി പേളി സൂചിപ്പിച്ചു. അതൊക്കെ വെറുതേ പറയുന്നതാണെന്ന് ശ്രീനിയും പറയുന്നു.

മക്കളെ കണ്ട് ഞെട്ടി ശ്രീനിഷിൻ്റെ അമ്മ

അതേ സമയം ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ പേളി ഒരു തമിഴത്തിയായി മാറിയിരുന്നു. തമിഴിലാണ് പിന്നീട് മുഴുവന്‍ സംസാരിച്ചത്. വീട്ടിലെത്തിയ ശേഷം വാതില്‍ തുറന്നത് ശ്രീനിയുടെ അച്ഛനായിരുന്നു. പിന്നാലെ അമ്മയും സഹോദരിയും മറ്റുള്ളവരുമൊക്കെ അങ്ങോട്ട് വന്നു. നില മോളെ കണ്ട ആവേശത്തിലായിരുന്നു പേളിയുടെ അമ്മായിയമ്മ. നിലയെ ആദ്യം എടുക്കാന്‍ ശ്രമിച്ചിട്ട് സമ്മതിച്ചില്ലെങ്കിലും പിന്നീട് എല്ലാവരുമായി സൗഹൃദമായി. അപ്രതീക്ഷിതമായി മക്കള്‍ വീട്ടില്‍ കയറി വന്നതിന്റെ ആവേശത്തിലായിരുന്നു ശ്രീനിഷിന്റെ കുടുംബം.

പേളിയ്ക്ക് ആശംസകൾ അറിയിച്ച് ആരാധകർ

അച്ഛന്‍ വാതില്‍ തുറക്കുന്നത് മുതല്‍ എത്ര തവണയാണെന്നോ പേളിയുടെ വീഡിയോ കണ്ടത്. എന്തൊരു ഹാപ്പിയാണ് എല്ലാരും. എന്നും ഈ സന്തോഷം ഉണ്ടാവട്ടെ. നില മോളുടെ ചിരി കണ്ടു കഴിഞ്ഞാല്‍ നമുക്കും നല്ലൊരു പോസിറ്റീവ് വൈബ് ആണ്. അമ്മയുടെ സന്തോഷവും കുടുംബത്തില്‍ ഉള്ള മറ്റുള്ളവരുടെ സന്തോഷവും കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് പോലും കണ്ണുകള്‍ നിറഞ്ഞൊഴുകി. പേളി കുട്ടിയുടെ തമിഴ് പൊളിയാണ്. ശ്രീനി ചേട്ടന്‍ തോറ്റു പോകും അതിന് മുന്നില്‍. തനി തമിഴത്തീ എന്നുള്ള കമന്റുകളും ആരാധകര്‍ പങ്കുവെച്ചിരുന്നു.

Recommended Video

Pearle maaney shares daughter nila's first theatre experience

പേളിയുടെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X