ഉയരങ്ങള്‍ മാത്രമല്ല, ലക്ഷ്യവും പ്രധാനം! പുതിയ വീഡിയോ പങ്കുവെച്ച് പേളി മാണി
ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് പേളി മാണി. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വീഡിയോകള്‍ പങ്കുവെച്ച് പേളി എത്താറുണ്ട്. അവതാരക എന്നതിലുപരി നല്ലൊരു മോട്ടിവേഷണല്‍ സ്പീക്കറായും പേളി തിളങ്ങിയിരുന്നു. പേളിയുടെ മിക്ക വീഡിയോകള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്.

കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ വാര്‍ഷികം. വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങളും നടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പേളിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തവണയും ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പേളി എത്തിയത്.
"2020 എങ്ങനെ ആയിരുന്നു എന്ന് എന്നോട് ചിലര്‍ ചോദിക്കാറുണ്ട്. ഇതിന് മറുപടിയായി പറയാന്‍ ഉളളത്. നന്നായി തന്നെയാണ് തുടങ്ങിയത് എന്നാണ്. എങ്കിലും ഉയരങ്ങള്‍ മാത്രം അല്ലല്ലോ. ചില സമയങ്ങളില്‍ ഫോക്കസും വളരെ പ്രധാനമാണ്. ഇങ്ങനെയായിരുന്നു പുതിയ വീഡിയോയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പേളി മാണി കുറിച്ചത്. പേളിയുടെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.
മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു പേളി. സീരിയല്‍ രംഗത്താണ് ശ്രീനിഷ് സജീവമാകാറുളളത്. കഴിഞ്ഞ വര്‍ഷം മെയ് അഞ്ച്, ഏട്ട് തിയ്യതികളിലായിട്ടാണ് ഇവരുടെ വിവാഹം നടന്നത്. ഹിന്ദു, ക്രിസ്തീയ ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.
വിവാഹ ശേഷം തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായിട്ടാണ് പേളി എത്തിയത്. പിന്നാലെ മലയാളത്തിലേക്കും തിരിച്ചുവരികയായിരുന്നു താരം. നിലവില്‍ സീ കേരളത്തിലെ ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണിയാണ് നടി അവതരിപ്പിക്കുന്നത്. അവതാരക എന്നതിലുപരി സിനിമകളിലും തിളങ്ങിയിരുന്നു പേളി. നായികയായും ചെറിയ വേഷങ്ങളിലുമൊക്കെയാണ് നടി എത്തിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇന്‍സ്റ്റഗ്രാമിലാണ് പേളി മാണി കൂടുതല്‍ ആക്ടീവാകാറുളളത്.


Click it and Unblock the Notifications