ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയുമായി പേളി മാണി ഡി 5 ജൂനിയറിലേക്കില്ല! കാരണം?

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് പേളി മാണി. സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുകയാണ് ഈ താരം. അവതരണം മാത്രമല്ല അഭിനേത്രിയായും ഗായികയായുമൊക്കെ താരമെത്തിയിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പില്‍ അവസാന ഘട്ടം വരെയെത്തിയ മത്സരാര്‍ത്ഥി കൂടിയായിരുന്നു പേളി. ശക്തമായ പിന്തുണയാണ് ആരാധകര്‍ ഈ താരത്തിന് നല്‍കിയത്. ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമായി താരത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. പേളിയുടെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്തുവന്നത് ഈ പരിപാടിയിലൂടെയായിരുന്നു.

പുറമേ കാണുന്നത് പോലെയല്ല താനെന്ന് പേൡതെളിയിക്കുകയായിരുന്നു ബിഗ് ബോസിലൂടെ. സ്‌ക്രീനിലെ നിലനില്‍പ്പിനായാണ് ബോള്‍ഡെന്ന് ഭാവിക്കുന്നതെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ പാവമാണെന്നും താരം തെളിയിച്ചിരുന്നു. പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവണമെന്നും വീട്ടുകാരെ കാണണമെന്നുമൊക്കെ ആവശ്യപ്പെട്ട് താരം വികാരധീനയായിരുന്നു. മറ്റുള്ളവരുമായി വഴക്കിട്ടതിന് പിന്നാലെ തന്നെ ക്ഷമാപണവുമായി എത്തുന്ന പേളിയേയും ബിഗ് ബോസില്‍ കണ്ടിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രണയനായകനായ ശ്രിനിഷ് അരവിന്ദനുമായി പ്രണയത്തിലായതും ബിഗ് ബോസില്‍ നിന്നാണ്. ഇവരുടെ പ്രണയനിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറിയിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയുമായി വീണ്ടുമെത്തുകയാണ് മഴവില്‍ മനോരമ. അതിനിടയിലാണ് പേളി ഇത്തവണ ഒപ്പമുണ്ടാവുമോ എന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നത്.

ഡി 5 ജൂനിയറുമായി മഴവില്‍ മനോരമ

ഡി 5 ജൂനിയറുമായി മഴവില്‍ മനോരമ

വ്യത്യസ്തമായ പരിപാടികളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചാനലാണ് മഴവില്‍ മനോരമ. പരമ്പരകളിലായാലും റിയാലിറ്റി ഷോകളിലായാലും വ്യത്യസ്തതയാണ് ചാനലിന്റെ മുഖമുദ്ര. വിജയകരമായി മുന്നേറിയ പരിപാടിയായ ഡി 4 ഡാന്‍സിന്റെ അഞ്ചാം പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നുവെന്നുള്ള പരസ്യവും പുറത്തുവന്നിരുന്നു. ഓഡീഷനുകളും നടന്നുകൊണ്ടിരിക്കുകയാണ്.

അവതാരകയായി പേളി മാണി?

അവതാരകയായി പേളി മാണി?

ഡി 4 ഡാന്‍സിന്റെ അവതാരകയായി പേളി മാണി ശക്തമായ പ്രകടനമായിരുന്നു നടത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു പരിപാടിക്ക് ലഭിച്ചത്. പ്രസന്ന മാസ്റ്റര്‍, നീരവ് ബവ്‌ലേച, പ്രിയാമണി എന്നിവരായിരുന്നു വിധികര്‍ത്താക്കളായി എത്തിയത്. ഇവര്‍ക്കൊപ്പം അതിഥികളായി താരങ്ങളും എത്തിയിരുന്നു. പേളിക്കൊപ്പം ആദില്‍ ഇബ്രാഹിം, ഗോവിന്ദ് പത്മസൂര്യ എന്നിവരും അവതാരകരായി എത്തിയിരുന്നു. വിധികര്‍ത്താക്കളുമായുള്ള ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.

ടെലിവിഷനിലേക്ക് തിരിച്ചെത്തുമോ?

ടെലിവിഷനിലേക്ക് തിരിച്ചെത്തുമോ?

നാളുകള്‍ക്ക് ശേഷം ഈ പരിപാടിയിലൂടെ പേളി മാണി ടെലിവിഷനിലേക്ക് തിരികയെത്തുമോയെന്നായിരുന്നു ആരാധകരുടെ ചര്‍ച്ച. ഇടവേള അവസാനിപ്പിച്ച് എത്തുന്ന താരത്തെ കാണാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ചാനല്‍ പരിപാടികളിലും അവാര്‍ഡ് വേദികളിലുമൊക്കെ സജീവ സാന്നിധ്യമായി പേൡഎത്താറുണ്ട്. ഇത്തവണത്തെ വരവിനെ സ്വാഗതം ചെയ്യാനായുള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും.

താനില്ലെന്ന് പേളി മാണി

താനില്ലെന്ന് പേളി മാണി

ഡി 5 ജൂനിയറിന്റെ അവതാരകയായി പേളി എത്തുമെന്നും ഒപ്പമുള്ളത് ആരായിരിക്കുമെന്ന തരത്തിലുമുള്ള ചര്‍ച്ചകളും സജീവമായി നടന്നിരുന്നു. എന്നാല്‍ അവതാരകയായി താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ആരാധകരിലൊരാളാണ് അവതാരകയായി എത്തുന്നതിനെക്കുറിച്ച് ചോദിച്ചത്. താനില്ലെന്നും പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നുമായിരുന്നു താരത്തിന്റെ മറുപടി. താരത്തിന്റെ മറുപടിയില്‍ ആരാധകര്‍ നിരാശരാണ്.

ശ്രിനിഷുമായുള്ള വിവാഹം

ശ്രിനിഷുമായുള്ള വിവാഹം

ശ്രീനിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും പേളി തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇത്തരത്തിലൊരു പ്രേമമെന്നും ഇത് തേപ്പിലവസാനിക്കുമെന്നുമൊക്കെയായിരുന്നു വിമര്‍ശകരുടെ വാദം. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് ഇരുവരും വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്. പുതുവര്‍ഷത്തില്‍ വിവാഹം നടത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുമെന്ന് ശ്രീനി വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ് പേളിയും ശ്രിനിഷും. അടുത്തിടെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ആല്‍ബം പുറത്തിറക്കിയിരുന്നു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്‍നിരയിലേക്കെത്തിയിരുന്നു ഈ ഗാനം. പേളിയെക്കുറിച്ചുള്ള ശ്രീനിയുടെ പോസ്റ്റുകളെല്ലാം വൈറലായി മാറാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X