അഞ്ച് വര്‍ഷത്തില്‍ 4 വയസുള്ള മോളുണ്ടായി, ആ കാര്യത്തില്‍ ഞങ്ങള്‍ സ്പീഡായിരുന്നു! പ്രണയത്തെ പറ്റി പേളി മാണി
തമിഴില്‍ ക്ലാസിക് പ്രണയ സിനിമകളൊരുക്കി തരംഗമുണ്ടാക്കിയ സംവിധായകനും എഴുത്തുകാരനുമൊക്കെയാണ് ഗൗതം വാസുദേവ മേനോന്‍. അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകരാണ് ഒരുവിധം യുവാക്കളും. കേരളത്തിലും ഈ സിനിമകളെല്ലാം വിജയമായിരുന്നു. ഏറ്റവും പുതിയതായി മമ്മൂട്ടിയുടെ ബസൂക്ക എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു റോളില്‍ അഭിനയിക്കാന്‍ ഗൗതം വാസുദേവ മേനോനുമുണ്ട്.
ഏപ്രില്‍ പത്തിന് റിലീസിനൊരുങ്ങുന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനായി അദ്ദേഹം കേരളത്തിലെത്തിയിരുന്നു. മാത്രമല്ല പേളി മാണിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ രസകരമായ ചില കഥകള്‍ കൂടി പങ്കുവെച്ചു. ചിരിക്കാന്‍ പോലും മടിയുള്ള ഗൗതത്തെ ചിരിപ്പിക്കുന്ന ചോദ്യങ്ങളുമായിട്ടാണ് പേളി എത്തിയത്. അതിനെല്ലാം അദ്ദേഹം വ്യക്തമായ മറുപടി കൊടുക്കുകയും ചെയ്തു. വിശദമായി വായിക്കാം...

വിണ്ണൈതാണ്ടി വരുവായ എന്ന സിനിമയില്‍ മലയാളി പെണ്‍കുട്ടിയും തമിഴ് പയ്യനും തമ്മിലുള്ള പ്രണയം കാണിക്കാന്‍ കാരണമെന്താണെന്നാണ് പേളി ചോദിച്ചത്. അങ്ങനൊരു കാര്യം എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്. അത് സിനിമയിലേക്ക് എത്തിക്കണമെന്ന് തോന്നി. ഞാന്‍ തെലുങ്കിലെ ഒരു സൂപ്പര്‍താരത്തിന് വേണ്ടി കഥയെഴുതാന്‍ ഇരുന്നതാണ്. അദ്ദേഹത്തിന് ബിഗ് മാസ് കൊമേഷ്യല്‍ ആക്ഷന്‍ സിനിമയായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ ഞാനെഴുതിയത് ഈ കഥയായി പോയി. അങ്ങനെയാണ് മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന് കരുതിയത്. അതാണ് നിങ്ങള്‍ ആ സിനിമയില്‍ കണ്ടത്. തനിക്ക് ടീനേജ് പ്രായത്തില്‍ ഉണ്ടായ അനുഭവമാണ് ആ കഥയ്ക്ക് പിന്നിലെന്നാണ് ഗൗതം വാസുദേവ മേനോന്‍ പറയുന്നത്.
ഇതിന് മറുപടിയായി ശരിക്കും പ്രണയത്തിലാവാന്‍ പതിമൂന്ന് വയസാണ് കറകട് പ്രായമെന്നാണ് പേളി പറയുന്നത്. മാത്രമല്ല പത്ത് വയസില്‍ തനിക്ക് പ്രണയമുണ്ടായെന്നും അതിന് കാരണം നിങ്ങളുടെ മിന്നലെ എന്ന സിനിമയായിരുന്നു എന്നും പേളി പറഞ്ഞു. അന്ന് ഞാന്‍ ഗേള്‍സ് സ്‌കൂളിലാണ് പഠിക്കുന്നത്. അതുകൊണ്ട് 'വസിഗര' എന്ന പാട്ട് പാടിയത് വാച്ച്മാനെ നോക്കിയാണ്.

കേരളത്തിലെ പെണ്‍കുട്ടികളോട് എനിക്ക് പ്രത്യേകമായൊരു ആകര്‍ഷണമുണ്ട്. അത്രമാത്രേ ഇപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളു. പിന്നെ എട്ടാം ക്ലാസ് മുതല്‍ എന്റെ വെക്കേഷന്‍ കേരളത്തിലായിരുന്നു. എല്ലാ വെക്കേഷനിലും ഒറ്റപ്പാലത്തേക്ക് വരും. കോളേജില്‍ പഠിക്കാന്‍ പോയാലും ചെന്നൈയില്‍ നിന്നും വല്യമ്മയെ കാണാന്‍ ഞാനിങ്ങോട്ട് വരുമായിരുന്നു. അച്ഛമ്മ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. അവര്‍ നൂറ് വയസ്സ് വരെ ജീവിച്ചിരുന്നെന്നും ഗൗതം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ തമാശരൂപേണ പേളിയുടെ മുടിയെ കുറിച്ചും സംസാരമുണ്ടായി. നിങ്ങളുടെ കാര്യത്തില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഗൗതം പറയുമ്പോള്‍ അതെന്റെ ഭര്‍ത്താവ് ഉള്ളത് കൊണ്ടാണോ എന്ന് പേളി ചോദിക്കുന്നു. എന്നാല്‍ അതില്ലെന്ന് താരം സൂചിപ്പിച്ചു. പിന്നാലെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായെന്ന് പേളി പറഞ്ഞപ്പോള്‍ അതിനിടയില്‍ നാല് വയസുള്ള കുട്ടിയും ഉണ്ടോ എന്നായി ഗൗതം. ഈ കാര്യത്തില്‍ ഞങ്ങള്‍ കുറച്ച് സ്പീഡിലാണ് കാര്യങ്ങള്‍ ചെയ്തത്. ഇപ്പോള്‍ ഒരു വയസുള്ള മറ്റൊരു കുഞ്ഞ് കൂടിയുണ്ടെന്നും തമാശരൂപേണ പേളി പറയുന്നു.
ചിരിക്കാത്ത ആളെ പോലും ഇത്തരം ഡയലോഗ് പറഞ്ഞ് പേളി ചിരിപ്പിച്ച് കളഞ്ഞല്ലോ എന്നായിരുന്നു ഇതിന് താഴെ വരുന്ന കമന്റുകളിലൂടെ ഭൂരിഭാഗം പേരും പറഞ്ഞത്. ഇതേ ചോദ്യം പേളിയും


Click it and Unblock the Notifications











