അന്ന് ശ്രീനിഷിനെ കണ്ടപ്പോൾ വയറ്റിലൂടെ ബട്ടർഫ്ലൈ പറന്നു; പ്രണയമാണെന്ന് മനസിലായ നിമിഷത്തെ കുറിച്ച് പേളി

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് പേളി മാണി. ഭര്‍ത്താവ് ശ്രീനിഷിനും മകള്‍ നിലയുടെയും കൂടെയുള്ള ജീവിതം ആഘോഷമാക്കി മാറ്റുകയാണ് പേളി. സിനിമയിലും ടെലിവിഷനിലും നിറഞ്ഞ് നില്‍ക്കുകയായിരുന്നെങ്കിലും ഗര്‍ഭിണിയായതോട് കൂടി അതില്‍ നിന്നെല്ലാം മാറി. പിന്നീട് യൂട്യൂബ് ചാനലുമായി മുന്നോട്ട് പോവുകയായിരിന്നു. ഇതിനിടെ പേളിയെ കുറിച്ച് അനേകം ഫേക്ക് ന്യൂസുകളും വന്നിരുന്നു. ഇപ്പോഴിതാ അതിനൊക്കെ വിശദീകരണം നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് പേളി.

കല്യാണം കഴിഞ്ഞത് മുതല്‍ പേളി ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ വരുമായിരുന്നു. ശരിക്കും ഗര്‍ഭിണിയായതോടെ ഈ വിശേഷങ്ങളാണ് പറഞ്ഞ് തുടങ്ങി. കഴിഞ്ഞ കുറച്ച് മാസങ്ങളായി പേളി രണ്ടാമതും ഗര്‍ഭിണിയായി എന്ന തരത്തിലായിരുന്നു വിവരങ്ങള്‍. എന്നാല്‍ അനിയത്തി റേച്ചല്‍ മാണിയായിരുന്നു ഗര്‍ഭിണിയായത്. അതേ കുറിച്ച് വന്ന വാർത്തകളൊക്കെ തനിക്ക് കുഴപ്പമുള്ളതായി തോന്നിയിട്ടില്ലെന്നാണ് പേളിയിപ്പോൾ പറയുന്നത്. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പേളി മനസ് തുറക്കുകയാണ്.

ബിഗ് ബോസിലൂടെ പ്രണയത്തിലായ താരങ്ങൾ

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി നടിയും അവതാരകയുമാണ് പേളി മാണി. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് പേളിയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റുപിടിച്ചത്. ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയായിരുന്ന സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായതും ഇരുവരും വിവാഹം കഴിച്ചതുമൊക്കെ പ്രേക്ഷകര്‍ക്ക് മുന്നിലാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് താരങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഇപ്പോള്‍ മകളുടെ കൂടെയുള്ള വിശേഷങ്ങളാണ് ഇരുവരും പങ്കുവെക്കുന്നത്. ഇതിനിടയിലാണ് വ്യാജ വാര്‍ത്തകളെ കുറിച്ച് നടി പ്രതികരിച്ചത്.

നില ബേബി ചേച്ചിയാവാന്‍ പോവുകയാണ് എന്നായിരുന്നു വാര്‍ത്ത

'നില ബേബി ചേച്ചിയാവാന്‍ പോവുകയാണ് എന്നായിരുന്നു വാര്‍ത്ത വന്നത്. എന്റെ അനിയത്തി ഗര്‍ഭിണിയാണ്. അവള്‍ക്ക് ജനിക്കുന്ന കുഞ്ഞ് നിലയുടെ അനിയത്തിയോ അനിയനോ ആയിരിക്കുമല്ലോ. അതുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത വന്നത്. ആദ്യമൊക്കെ ഇത്തരം വാര്‍ത്തകള്‍ വരുന്നത് കാണുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ആവുമായിരുന്നു. പിന്നീടാണ് അതവരുടെ രീതിയാണെന്ന് മനസിലായത്. മരണത്തെ കുറിച്ചൊക്കെ അങ്ങനെ പറയുമ്പോള്‍ മാത്രമാണ് ഒരു കുഴപ്പമായി തോന്നിയിട്ടുള്ളു. ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ പ്രശ്‌നമില്ല. എന്നെ മൂന്നാല് തവണ ഗര്‍ഭിണിയാക്കിയത് കൊണ്ട് അതൊരു പ്രശ്‌നമായി തോന്നിയിരുന്നില്ല. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ വരുമായിരുന്നു.

ശ്രീനിഷിനോട് പ്രണയം തോന്നിയ നിമിഷം

ശ്രീനിഷിനോട് പ്രണയം തോന്നിയ നിമിഷത്തെ കുറിച്ചും പേളി പറഞ്ഞിരുന്നു. ബിഗ് ബോസിലെ ഒരു വട്ടമേശ ചര്‍ച്ചയ്ക്കിടയില്‍ ഞാന്‍ ശ്രീനിഷിനെ നോക്കി. അന്നേരം എനിക്കൊരു ഇക്കിളിയായത് പോലെയും വയറ്റില്‍ ബട്ടര്‍ഫ്‌ളൈ പറന്നത് പോലെയും തോന്നി. എനിക്ക് തോന്നിയതായിരിക്കുമെന്ന് വിചാരിച്ചപ്പോള്‍ ശ്രീനിയും എന്നെ നോക്കി. പിന്നെ നോട്ടമായി തുടങ്ങി. ടാസ്‌കുകളൊക്കെ ഒരുമിച്ച് ചെയ്യാനും കൂടുതല്‍ സംസാരിക്കാനുമൊക്കെ' തുടങ്ങിയെന്ന് പേളി പറയുന്നു. മത്സരത്തിൽ നിന്ന് പുറത്ത് വന്നതിന് ശേഷമാണ് പേളിയും ശ്രീനിഷും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് പിന്നാലെ പേളി ഗർഭിണിയായി. അടുത്ത മാസം മകൾ നിലയുടെ ഒന്നാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് താരങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X