വാവച്ചിക്കൊപ്പമുളള ചിത്രവുമായി പേളി! ഡാഡിയും മമ്മിയും പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് നടി

By Midhun Raj

നടിയായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഡി ഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് നടി എല്ലാവരുടെയും ഇഷ്ടം നേടിയത്. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു പേളി മാണി. ബിഗ് ബോസില്‍ എത്തിയ ശേഷമുളള പ്രണയവും വിവാഹവുമെല്ലാം നടിയുടെതായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം.

ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനും കുടുംബത്തിനുമൊപ്പമുളള വിശേഷങ്ങള്‍ നടി പങ്കുവെക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്തും വീട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമായി പേളി മാണി എത്താറുണ്ട്. അവതാരക എന്നതിലുപരി മോട്ടിവേഷണല്‍ സ്പീക്കറായും നടി ശ്രദ്ധ നേടിയിരുന്നു.

ലോക് ഡൗണ്‍ കാലത്ത്

ലോക് ഡൗണ്‍ കാലത്ത് നടി പങ്കുവെച്ച പഴയ സ്കൂള്‍, കോളേജ് കാല ചിത്രങ്ങളും നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സഹോദരി റേച്ചല്‍ മാണിക്കൊപ്പമുളള ഒരു കുട്ടിക്കാല ചിത്രവുമായി എത്തിയിരിക്കുകയാണ് പേളി. ലോക് ഡൗണില്‍ പേളിയും ശ്രീനിഷും കൊച്ചിയിലെ വീട്ടിലാണുളളത്. ഇടയ്ക്ക് തന്റെ യൂട്യൂബ് ചാനലിലും പരിപാടികളുമായി നടി എത്താറുണ്ട്. അടുത്തിടെ ദീപ്തി സതി, ഷിയാസ് കരീം തുടങ്ങിയവരെല്ലാം പേളിക്കൊപ്പം എത്തിയിരുന്നു.

ശ്രീനിഷ് അരവിന്ദിനൊപ്പമുളള

ശ്രീനിഷ് അരവിന്ദിനൊപ്പമുളള നടിയുടെ ടിക്ക് ടോക്ക് വീഡിയോകളും ശ്രദ്ധേയമാവാറുണ്ട്. ശ്രീനിഷിന് പിന്നാലെയാണ് പേളിയും ടിക്ക് ടോക്കില്‍ ആക്ടീവായത്. അടുത്തിടെ പേളിയുടെതായി വന്ന ഒരു മോട്ടിവേഷണല്‍ വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു. ശ്രീനിഷ് അരവിന്ദും ടെലിവിഷന്‍ രംഗത്ത് സജീവമാണ്. സീരിയല്‍ നടനായി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് താരം.

വിവാഹ ശേഷം

വിവാഹ ശേഷം കൊച്ചിയിലാണ് ഇരുവരും സ്ഥിരതാമസമാക്കിയത്. ബിഗ് ബോസിന് ശേഷവും പേളിക്കും ശ്രീനിഷിനും പിന്തുണയുമായി പേളിഷ് ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമായി രംഗത്തുണ്ട്. ബിഗ് ബോസിലുളള സമയത്തും വലിയ പിന്തുണയാണ് ആരാധകര്‍ താരജോഡികള്‍ക്ക് നല്‍കിയിരുന്നത്. അതേസമയം പേളിയുടെ സഹോദരിക്കൊപ്പമുളള ചിത്രം ആരാധകരും സഹതാരങ്ങളുമെല്ലാം ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് നടിയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

അഹാന, ജ്യോല്‍സന. അഭിരാമി സുരേഷ്

അഹാന, ജ്യോല്‍സന. അഭിരാമി സുരേഷ്, ഷിയാസ് കരീം, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങള്‍ പേളിയുടെ പഴയകാല ചിത്രത്തിന് കമന്റുകളുമായി എത്തിയിരുന്നു. ഇവര്‍ക്കൊപ്പം ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും കമന്റുമായി എത്തിയിരുന്നു. "സ്‌കൂള്‍ ദിനങ്ങളാണ് എറ്റവും മികച്ചത്, പ്രത്യേകിച്ചും ഞായാറാഴ്ചകള്‍, ഞാനും എന്റെ വാവച്ചിയും ഒന്നാം ക്ലാസിലേക്കും എല്‍കെജിയിലും പോകുന്ന ആദ്യ ദിനം.

പപ്പയും മമ്മിയും

പപ്പയും മമ്മിയും വാവച്ചിയെ നോക്കികൊളളണമെന്ന് എന്നോട് പറഞ്ഞു. കാരണം സ്‌കൂളിലെ ആദ്യ ദിനമായിരുന്നു അവള്‍ക്ക്. എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെ ഞാന്‍ ഹോളി എഞ്ചല്‍സ് ഗേള്‍സ് കോണ്‍വെന്റില്‍ ആണ് പഠിച്ചത്. പേളി അനിയത്തിക്കൊപ്പമുളള ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X