കൊറോണ കാലത്ത് പുതിയ വീഡിയോയുമായി പേളിയും ശ്രീനിഷും! എല്ലാ ലവേഴ്‌സിനും സമര്‍പ്പിക്കുന്നുവെന്ന് പേളിഷ്
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിലെത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. പേളിയും ശ്രീനിഷും പങ്കുവെക്കാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കൊറോണ സമയത്തും വീട്ടില്‍ നിന്നുമുളള ചിത്രങ്ങളും വീഡിയോകളും ഇരുവരും പങ്കുവെച്ചിരുന്നു. ഇത്തരത്തില്‍ പോളി മാണിയുടെതായി വന്ന പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഏആര്‍ റഹ്മാന്റെ പാട്ടിനൊപ്പം ഷൂട്ട് ചെയ്ത ഒരു വീഡിയോ ആണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ പേളിയെയും ശ്രീനിഷിനെയും മാറി മാറി കാണിക്കുന്നുണ്ട്. സൂര്യയുടെ സില്‌നു ഒരു കാതല്‍ എന്ന ചിത്രത്തിലെ ന്യൂയോര്‍ക്ക് നഗരം എന്ന പാട്ടിനൊപ്പമാണ് പേളിഷ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഐഫോണിലാണ് പുതിയ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
പേളി മാണിയാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. പേളിക്കൊപ്പം ശ്രീനിഷും ചേര്‍ന്ന് ഷൂട്ട് ചെയ്തിരിക്കുന്നു. എല്ലാ ലവേഴ്‌സിനും വേണ്ടിയാണ് പേളിഷ് ഈ വിഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് സണ്‍ സെറ്റ് ആസ്വദിക്കുന്ന സമയമാണ് ഞങ്ങള്‍ ഈ വീഡിയോ ഏടുത്തതെന്ന് പേളി പറഞ്ഞു. ഒപ്പം എല്ലാവരോടും വീട്ടില്‍ തന്നെ ഇരിക്കാനും സുരക്ഷിതരായി ഇരിക്കാനും പേളി പറഞ്ഞു. ഈ സമയവും കടന്നുപോവുമെന്ന് മനസിലാക്കുക എന്ന് കുറിച്ചുകൊണ്ടാണ് പേളി മാണി ഇന്‍സ്റ്റഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം ഒരിടവേളയ്ക്ക് ശേഷമാണ് പേളി മലയാളം മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയത്. ഇത്തവണ ഒരു കോമഡി ഷോയുമായിട്ടാണ് നടി എത്തിയിരുന്നത്. വിവാഹത്തിന് പിന്നാലെ തമിഴില്‍ ഒരു റിയാലിറ്റി ഷോയിലും പേളി എത്തിയിരുന്നു. ഡിഫോര്‍ ഡാന്‍സ് പോലൊരു ഡാന്‍സ് റിയാലിറ്റി ഷോയിലായിരുന്നു അവതാരകയായി പേളി മാണി എത്തിയിരുന്നത്. ശ്രീനിഷ് അരവിന്ദും ടെലിവിഷന്‍ രംഗത്ത് സജീവമാണ്. സീരിയല്‍ നടനായി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് താരം. വിവാഹ ശേഷം കൊച്ചിയിലാണ് ഇരുവരും സ്ഥിരതാമസമാക്കിയത്. ഇടയ്ക്ക് ടിക്ക് ടോക്ക് വീഡിയോകളും താരജോഡികളുടെതായി വരാറുണ്ട്. ശ്രീനിഷിന് പിന്നാലെയാണ് പേളിയും ടിക്ക് ടോക്കില്‍ ആക്ടീവായത്.


Click it and Unblock the Notifications