പബ്ജിയില്‍ മുഴുകി ശ്രീനിഷ്! ലുഡോ കളിച്ച് അച്ഛന്‍! വീട്ടില്‍ നിന്നുളള ചിത്രങ്ങളുമായി പേളി
നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു താരം. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് അടുത്തിടെ പേളി മാണി മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.
ലോക് ഡൗണ്‍ സമയത്തും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാകാറുണ്ട് പേളി. ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും പങ്കുവെച്ചുകൊണ്ടാണ് നടി എത്താറുളളത്. പേളി മാണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധേയമായി മാറിയിരുന്നു. വീട്ടിനുളളിലെ ഒരു മുറിയില്‍ അച്ഛനും ഭര്‍ത്താവും ഗെയിം കളിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു പേളി പങ്കുവെച്ചത്.

അച്ഛന്‍ മാണി പോള്‍ ലുഡോ കളിക്കുമ്പോള്‍ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദ് പബ്ജി ഗെയിം കളിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് പേരും കളിയില്‍ മുഴുകിയിരിക്കുകയാണ്. ലോക് ഡൗണ്‍ സമയത്ത് പലയിടങ്ങളിലും കാണുന്ന അതേ നേര്‍ക്കാഴ്ച തന്നെയാണ് പേളിയുടെ വീട്ടിലുമുളളത്. നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലാണ് ഇത് കാണിക്കുന്നത്.

മുന്‍പും ലോക് ഡൗണ്‍ സമയത്തെ ചിത്രങ്ങളും വീഡിയോകളും പേളി ധാരാളമായി പങ്കുവെച്ചിരുന്നു. ഡി ഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് നടി എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയത്. ബിഗ് ബോസിലെത്തിയ ശേഷമുളള പേളിയുടെ പ്രണയവും വിവാഹവുമെല്ലാം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പേളി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങളാണ് പേളി മിക്കപ്പോഴും പോസ്റ്റ് ചെയ്യാറുളളത്. കൊറോണ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് പേളി. കോവിഡ് 19 ബോധവല്‍ക്കരണത്തിനൊപ്പം വീട്ടു വിശേഷങ്ങളും നടി പങ്കുവെച്ചിരുന്നു.

അടുത്തിടെ പേളിയുടെതായി വന്ന ഒരു മോട്ടിവേഷണല്‍ വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു. ശ്രീനിഷ് അരവിന്ദും ടെലിവിഷന്‍ രംഗത്ത് സജീവമാണ്. സീരിയല്‍ നടനായി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് താരം. വിവാഹ ശേഷം കൊച്ചിയിലാണ് ഇരുവരും സ്ഥിരതാമസമാക്കിയത്. ഇടയ്ക്ക് ടിക്ക് ടോക്ക് വീഡിയോകളും താരജോഡികളുടെതായി വരാറുണ്ട്. ശ്രീനിഷിന് പിന്നാലെയാണ് പേളി മാണിയും ടിക്ക് ടോക്കില്‍ ആക്ടീവായത്. ബിഗ് ബോസിന് ശേഷവും പേളിക്കും ശ്രീനിഷിനും പിന്തുണയുമായി പേളിഷ് ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമായി രംഗത്തുണ്ട്. ബിഗ് ബോസിലുളള സമയത്തും വലിയ പിന്തുണയാണ് ആരാധകര്‍ താരജോഡികള്‍ക്ക് നല്‍കിയിരുന്നത്.


Click it and Unblock the Notifications