വിവാഹ വാര്‍ഷികം ആഘോഷിച്ച് പേളിയും ശ്രീനിഷും! വൈറലായി ചിത്രങ്ങള്‍

By Midhun Raj

മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നടിയായും അവതാരകയായുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് പേളി. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു താരം. ശ്രീനിഷും സീരിയല്‍ രംഗത്താണ് സജീവമാകാറുളളത്.

കഴിഞ്ഞ ദിവസമായിരുന്നു പേളിയും ശ്രീനിഷും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് അഞ്ച്, ഏട്ട് തിയ്യതികളിലായിട്ടാണ് ഇവരുടെ വിവാഹം നടന്നത്. ഹിന്ദു, ക്രിസ്തീയ ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.

വിവാഹ വാര്‍ഷികത്തില്‍

വിവാഹ വാര്‍ഷികത്തില്‍ പേളിയുടെയും ശ്രീനിഷിന്റെതുമായി വന്ന പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അവളുടേയും എന്റേയും ആത്മാവ് ഒന്നാണെന്നും അന്നും ഇന്നും ഇപ്പോഴും എപ്പോഴും പേളിയെ പ്രണയിക്കുന്നുണ്ടെന്നും ശ്രീനീഷ് കുറിച്ചിരുന്നു. ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തിലെ ആഘോഷ ചിത്രങ്ങള്‍ പേളി മാണി പുറത്തുവിട്ടിരിക്കുകയാണ്.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ്

തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വിവാഹ വാര്‍ഷികത്തില്‍ എടുത്ത മനോഹര ചിത്രങ്ങള്‍ നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ കേക്ക് മുറിച്ച് പരസ്പരം മുഖത്ത് തേക്കുന്ന പേളിയെയും ശ്രീനിഷിനെയും കാണാം. പേളിഷിന്റെ പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ബിഗ് ബോസ് കഴിഞ്ഞ ശേഷവും പേളിഷ് ഫാന്‍സ് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ലോക് ഡൗണ്‍ സമയത്ത്

ലോക് ഡൗണ്‍ സമയത്ത് പേളിയുടെ ആലുവയിലെ വീട്ടിലാണ് ശ്രീനിഷുളളത്. വിവാഹത്തിന് പിന്നാലെ ഇരുവരും കൊച്ചിയില്‍ പുതിയ ഫ്‌ളാറ്റ് എടുത്തിരുന്നു. വിവാഹ ശേഷം തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണി തിരിച്ചെത്തിയിരുന്നത്. പിന്നാലെ ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി എന്ന പരിപാടിയുമായി മലയാളത്തിലും എത്തുകയായിരുന്നു.

പേളിയുടെ ഡിഫോര്‍ ഡാന്‍സ് പോലുളള

പേളിയുടെ ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സീരിയലുകളിലൂടെയാണ് ശ്രീനിഷ് അരവിന്ദ് മലയാളി പ്രേക്ഷകരിലേക്ക് എത്താറുളളത്. സീ കേരളത്തിലെ സത്യ എന്ന പെണ്‍കുട്ടി എന്ന പരമ്പരയിലൂടെയായിരുന്നു അടുത്തിടെ താരം എത്തിയത്. പേളിയും ഇതേ ചാനലില്‍ തന്നെയാണ് പുതിയ പരിപാടിയുമായി എത്താറുളളത്.

ലോക് ഡൗണ്‍ കാലത്തും

ലോക് ഡൗണ്‍ കാലത്തും വീട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമായി പേളി മാണി എത്താറുണ്ട്. അവതാരക എന്നതിലുപരി മോട്ടിവേഷണല്‍ സ്പീക്കറായും നടി ശ്രദ്ധ നേടിയിരുന്നു. ഇടയ്ക്ക് തന്റെ യൂട്യൂബ് ചാനലിലും പരിപാടികളുമായി നടി എത്താറുണ്ട്. ശ്രീനിഷ് അരവിന്ദിനൊപ്പമുളള നടിയുടെ ടിക്ക് ടോക്ക് വീഡിയോകളും ശ്രദ്ധേയമാവാറുണ്ട്. ശ്രീനിഷിന് പിന്നാലെയാണ് പേളിയും ടിക്ക് ടോക്കില്‍ ആക്ടീവായത്

Read more about: pearle maaney srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X