ആ സമയത്ത് എന്റെ അവസ്ഥ കണ്ട് ശ്രീനിക്ക് കരച്ചില്‍ വരുമായിരുന്നു, മനസുതുറന്ന് പേളി മാണി

By Midhun Raj

അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പേളി മാണി. നടിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ഗര്‍ഭിണിയായ ശേഷമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം പേളി എപ്പോഴും എത്താറുണ്ട്. അതേസമയം റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭകാലത്തെ ശ്രീനിഷിന്റെ പരിചരണത്തെ കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു. കൂടാതെ ഗര്‍ഭിണിയായ വിവരം ആദ്യം ആരെയാണ് അറിയിച്ചതെന്നും നടി വെളിപ്പെടുത്തി.

pearle maaney-srinish aravind

ഞാന്‍ എന്റെ കസിന്‍ ചേച്ചിയെ വിളിച്ചാണ് ആദ്യം ഇക്കാര്യം അറിയിക്കുന്നതെന്ന് പേളി പറയുന്നു. അന്ന് ഞങ്ങള്‍ രാവിലെ തന്നെ നോക്കിയിരുന്നു. അപ്പോ രണ്ട് ലൈന്‍ വന്നു. അപ്പോ ഞാന്‍ ഇത് രണ്ട് ലൈനാണല്ലോ ശ്രീനിയെന്ന് പറഞ്ഞു. അപ്പോ ശ്രീനിയും പറഞ്ഞു, രണ്ട് ലൈനാണല്ലോ. ഇത് ആരോട് ചോദിക്കും. ഞങ്ങള്‍ ഒരു ഫോട്ടോ എടുത്ത് ഞങ്ങളുടെ കസിന്‍ സിസ്‌റ്റേഴ്‌സ് ഉണ്ട്. ശ്രീനി ശ്രീനിയുടെ ചേച്ചി ലത ചേച്ചിക്ക് വാട്‌സ്ആപ്പില് അയച്ചു. ഞാന്‍ എന്റെ കസിന്‍ ചേച്ചിക്കും അയച്ചു.

ഞങ്ങള്‍ അപ്പോ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നുളളു ഫ്‌ളാറ്റില്. തിരിച്ച് ഒരു വിളിയാണ് വന്നത്. കരച്ചിലോട് കരച്ചില്. അപ്പോ ഞാന്‍ പറഞ്ഞു പ്രശ്‌നം എന്താണ്. ഇത് പോസിറ്റീവാണെന്ന് ശ്രീനി പറഞ്ഞു. പിന്നെ ആദ്യത്തെ മൂന്ന് മാസം നല്ല ഛര്‍ദ്ദിയൊക്കെ ആയിരുന്നുവെന്നും പേളി പറയുന്നു. പിന്നെ എനിക്കറിയാം എല്ലാം ഇതിന്റെ ഭാഗമാണെന്ന്. എന്നാല്‍ എന്നെ ഹെല്‍പ്പ് ചെയ്യാന്‍ ശ്രീനി എല്ലാത്തിനും കൂടെ നില്‍ക്കുമായിരുന്നു. എന്ത് അസ്വസ്ഥതയുണ്ടെങ്കിലും ശ്രീനി എന്റെയടുത്ത് നിന്ന് മാറില്ലായിരുന്നു. ശ്രീനി എന്തുണ്ടെങ്കിലും കൂടെ വരും. ചിലസമയത്ത് എന്റെ അവസ്ഥ കണ്ട് ശ്രീനിക്ക് കരച്ചില്‍ വരുമായിരുന്നു.

അപ്പോ എനിക്ക് പാവം തോന്നും. ഞാന്‍ പോട്ടെ പോട്ടെ സാരമില്ല എന്ന് പറയും. ചില സമയത്ത് ശ്രീനിക്ക് സങ്കടം ആവാതിരിക്കാന്‍ ഞാന്‍ കരയാതെ മസില് പിടിച്ചുനില്‍ക്കുമായിരുന്നു. അപ്പോ ഛര്‍ദ്ദിക്കുമ്പോ എന്തേലും കുഴപ്പമുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ കുഴപ്പമില്ല എന്ന് പറയും. അങ്ങനെ ആദ്യത്തെ രണ്ട് മാസം മാത്രമേ ഉണ്ടായിരുന്നുളളു. പിന്നെ എനിക്ക് നല്ല എനര്‍ജി വെച്ച പോലെ തോന്നി. എങ്ങോട്ടെങ്കിലുമൊക്കെ പോവണം. വീഗാലാന്‍ഡില്‍ പോയാലൊക്കെ എന്ന് തോന്നി, അഭിമുഖത്തില്‍ പേളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X