Just In
- 5 min ago
ഉപ്പും മുളകും നിര്‍ത്താന്‍ കാരണം ചക്കപ്പഴമോ? മറ്റൊരു ചാനലില്‍ വന്നാല്‍ പൂവ് വാടും, പഴം ചീയുമെന്ന് ആരാധകര്‍
- 48 min ago
ആ ചിത്രത്തിൽ ലാലേട്ടനോട് പറഞ്ഞത് തന്നെയാണ് മുപ്പത് വര്‍ഷമായി അപ്പനോടും പറഞ്ഞത്, അപ്പന് അത് കേട്ടില്ല
- 52 min ago
ബെഡ് ഷീറ്റിനുള്ളില്‍ മൂടി പുതച്ചിരുന്ന നിമിഷം;ആളുകളുടെ മുഖത്ത് പോലും നോക്കാന്‍ പറ്റിയില്ല, മേഘ്ന വിന്‍സെൻ്റ്
- 2 hrs ago
മകളെ മറ്റൊരാളുടെ കയ്യില്‍ കൊടുത്തിട്ട് വരാൻ തോന്നിയില്ല, അഭിനയത്തിൽ നിന്ന് മാറി നിന്നതിനെ കുറിച്ച് മഞ്ജു
Don't Miss!
- News
മെഡിക്കല്‍ പിജി കോഴ്സുകളിലേക്കുള്ള നീറ്റ് പരീക്ഷ ഏപ്രില്‍ 18ന് നടക്കും
- Lifestyle
ഭാഗ്യം തേടിവരും, തീര്‍ച്ച; വീട്ടില്‍ ഇതൊക്കെ സൂക്ഷിക്കൂ
- Finance
സംസ്ഥാന ബജറ്റ് 2021 ആശാവർക്കർമാരുടെയും അങ്കണവാടി ടീച്ചർമാരുടെയും അലവൻസ് ഉയർത്തി
- Automobiles
ബിഎംഡബ്ല്യു മോട്ടോറാഡിന് വളർച്ച; പോയ വർഷം നിരത്തിലെത്തിച്ചത് 2,563 യൂണിറ്റ്
- Sports
IND vs AUS: ഗാബയിലെ 'ഗബ്ബാര്‍'! ലബ്യുഷെയ്ന് റെക്കോര്‍ഡ്, സാക്ഷാല്‍ ബ്രാഡ്മാന് വീണു
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജീവിതത്തിലെ എറ്റവും സന്തോഷകരമായ നിമിഷം ഏതാണെന്ന് വെളിപ്പെടുത്തി പേളി മാണി
പേളി മാണിയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് നടി എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ലോക്ഡൗണ്‍ കാലമാണ് തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണി എത്തുന്ന കാര്യം പേളിയും ശ്രീനിഷും അറിയിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് കുഞ്ഞതിഥി എത്തുന്നത്. ഗര്‍ഭിണിയായ ശേഷം പേളി പോസ്റ്റ് ചെയ്യാറുളള ചിത്രങ്ങളെല്ലാം ശ്രദ്ധേയമാവാറുണ്ട്. നടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീനിഷും എപ്പോഴും എത്താറുണ്ട്.
അതേസമയം പേളിയുടെതായി വന്ന പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിനൊപ്പം നടി കുറിച്ച ക്യാപ്ഷനുകളും ശ്രദ്ധേയമായി. എന്റെ ജീവിതത്തിലെ എറ്റവും സന്തോഷകരമായ നിമിഷം എതാണ്. ഇപ്പോള്‍ അതിനുളള ഉത്തരം എനിക്കുണ്ട് എന്നായിരുന്നു നടി കുറിച്ചത്. മൂന്ന് ചിത്രങ്ങളാണ് നടി ഇത്തവണ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ഇതില്‍ ഒരു ചിത്രത്തിന് താഴെ അമ്മേടെ മുത്തേ എന്നും നടി ക്യാപ്ഷനായി കുറിച്ചു.
അതേസമയം ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് ഗര്‍ഭിണിയായ വിവരം പേളി അറിയിച്ചത്. വിവാഹ ശേഷവും മിനിസ്ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു താരം. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റിഷോയിലൂടെയാണ് പേളി എത്തിയത്. പിന്നാലെ മലയാളത്തില്‍ ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന ഷോയുമായും താരം എത്തി. പേളിക്കൊപ്പം ശ്രീനിഷ് അരവിന്ദും മിനിസ്ക്രീന്‍ രംഗത്ത് സജീവമാണ്.
സീരിയലുകളിലൂടെയാണ് നടന് പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുളളത്. ലോക്ഡൗണ്‍ കാലം യൂടൂബ് ചാനലിലൂടെ വീഡീയോകളുമായും പേളിയും ശ്രീനിഷും എത്തിയിരുന്നു. കൂടാതെ അവസ്ഥ എന്ന പേരില്‍ വെബ് സീരിസ് വരെ ഇവരുടെതായി പുറത്തിറങ്ങി. സീരിസിലെ ഒരു പാട്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
കൂടാതെ മോട്ടിവേഷണല്‍ വീഡിയോകളുമായും അഭിമുഖങ്ങളുടെ വീഡിയോകളുമായെല്ലാം പേളി എത്തിയിരുന്നു. അടുത്തിടെയാണ് നടിയുടെ ആദ്യ ബോളിവുഡ് ചിത്രവും പ്രേക്ഷകരിലേക്ക് എത്തിയത്. ദീപാവലിക്ക് റീലിസ് ചെയ്ത പേളിയുടെ ലൂഡോ എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു മലയാളി നേഴ്സിന്റെ വേഷത്തിലാണ് പേളി അഭിനയിച്ചത്. നെറ്റ്ഫ്ളിക്സ് വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.