അന്യ മതത്തിലുള്ള ആളെ കെട്ടാന്‍ വീട്ടുകാര്‍ എങ്ങനെ സമ്മതിച്ചു! ശ്രീനിയെ ആദ്യം കണ്ടപ്പോ അവർക്കും ഇഷ്ടമായി; പേളി
നടിയും അവതാരകയും ഒക്കെയായി തിളങ്ങി നില്‍ക്കുകയാണ് പേളി മാണി. എന്നാല്‍ അതിനേക്കാളും കുടുംബിനിയുടെ റോളിലാണ് പലരും പേളിയെ ഇന്ന് സ്‌നേഹിക്കുന്നത്. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദ് മക്കളായ നിലയ്ക്കും നിറ്റാരയ്ക്കുമൊപ്പം സന്തുഷ്ടയായ ജീവിക്കുകയാണ് നടി.
ബിഗ് ബോസില്‍ ഒരുമിച്ച് മത്സരിക്കുന്നതിനിടയിലാണ് പേളിയും അടുപ്പത്തിലാവുന്നത്. പിന്നീട് അവരുടെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് പേളിയും ശ്രീനിഷും ഇളയ മകള്‍ നിറ്റാരയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ഇന്റര്‍കാസ്റ്റ് വിവാഹത്തിന് പേളിയുടെ വീട്ടുകാര്‍ സമ്മതിച്ചത് എങ്ങനെയാണെന്നും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് പേളി.
വളരെ ചെറുപ്പവും എനര്‍ജറ്റിക്കും സിംഗിളുമായിരുന്ന പഴയ പേളിയെ നിങ്ങള്‍ മിസ്സ് ചെയ്യുന്നുണ്ടോ? എന്നായിരുന്നു ഒരാള്‍ പേളിയോട് ചോദിച്ചത്. ' ജീവിതമെന്ന് പറയുന്നത് നമ്മള്‍ ജീവിക്കുന്നത് തന്നെയാണ്. എന്റെ പ്രായത്തില്‍ ഉറച്ചു നില്‍ക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ജീവിതം നമുക്ക് നല്‍കുന്ന എല്ലാ കാര്യങ്ങളും എക്‌സ്പീരിയന്‍സ് ചെയ്യാനാണ് ഞാന്‍ ഇവിടെ ഉള്ളത്.
സിംഗിള്‍ ആയിരുന്നപ്പോഴും ഹൃദയം തകര്‍ന്നപ്പോഴും വിവാഹവും മാതൃത്വവും എനര്‍ജിയും, ശക്തി ഇല്ലായ്മയും സന്തോഷവും വിഷമങ്ങളും അങ്ങനെയെല്ലാം. ജീവിതം സംഭരിച്ചു വെച്ചിരിക്കുന്ന പുതിയ എല്ലാ കാര്യങ്ങളും എനിക്ക് അനുഭവിക്കണം. മാറ്റങ്ങളാണ് ജീവിതത്ത ഏറ്റവും കൂടുതല്‍ മനോഹരമാക്കുന്നത്. അത് നമ്മള്‍ മനസ്സിലാക്കുകയും സ്വീകരിക്കുകയും വേണം. അതിലൂടെ കൂടുതല്‍ സന്തോഷം ലഭിക്കുമെന്നും തന്റെ ജീവിതത്തിലും കരിയറിലും എല്ലാത്തിലും ഞാന്‍ വളരെയധികം സംതൃപ്തയാണെന്നും പേളി പറയുന്നു.
അന്യമതത്തിലുള്ള ആളുമായി വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചത് എങ്ങനെയാണെന്നാണ് പേളിയോട് വന്ന ഒരു ചോദ്യം. 'നിങ്ങള്‍ ഇതുവരെ ഇങ്ങേരെ കണ്ടിട്ടുണ്ടോ, എനിക്ക് മാത്രമല്ല, വീട്ടുകാര്‍ക്കും ശ്രീനിയെ കണ്ടത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെയായിരുന്നു. അങ്ങനെയാണ് അവര്‍ വിവാഹത്തിന് സമ്മതിച്ചതെന്ന് പേളി പറയുന്നു.

ചെറിയ കുറവുകളൊക്കെ ചേരുമ്പോഴാണ് ഓരോരുത്തരുടെയും വിവാഹ ജീവിതം സന്തോഷകരമാവുന്നത്. ഒരാള്‍ക്ക് നമ്മളോട് ഇഷ്ടമുണ്ടോ എന്ന് എങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്ന ചോദ്യത്തിന് 'അവരുടെ കണ്ണുകളിലേക്ക് നോക്കിയിട്ട് സംസാരിക്കുക. അപ്പോള്‍ അതിനുള്ള മറുപടി കിട്ടുമെന്ന് പേളി പറയുന്നു.
പേളിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന കുടുംബമാണ് താരത്തിനുള്ളത്. വിവാഹത്തിനുശേഷം ഭര്‍ത്താവ് ശ്രീനിഷും അങ്ങനെയാണ്. അഭിനയത്തില്‍ നിന്നും മാറി കുടുംബത്തിന് പ്രാധാന്യം നല്‍കുകയാണ് താരങ്ങള്‍ ജീവിക്കുന്നത്. മക്കളുടെ കാര്യങ്ങളെല്ലാം ഒരുമിച്ച് നോക്കി, മാതൃക ദമ്പതിമാരായിട്ടാണ് ഇരുവരും പ്രേക്ഷകപ്രശംസ നേടിയെടുത്തത്.


Click it and Unblock the Notifications











