പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റം! ആദ്യ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവെച്ച് നടി
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട താരങ്ങളില്‍ ഒരാളാണ് പേളി മാണി. ടെലിവിഷന്‍ അവതാരകയായ ശേഷമാണ് നടി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. പേളി മാണി അവതരിപ്പിച്ച ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പേളിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു ഈ ഷോ.
ബിഗ് ബോസില്‍ പങ്കെടുത്ത ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ശ്രീനിഷ് അരവിന്ദുമായുളള വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് പേളി കൂടുതല്‍ സജീവമായിരുന്നത്. തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പേളി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

അടുത്തിടെയാണ് തമിഴ് റിയാലിറ്റി ഷോയിലൂടെ നടി വീണ്ടും മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയത്. ഇത്തവണയും ഒരു ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകയായിട്ടാണ് പേളി എത്തിയിരുന്നത്. പേളിയുടെ പുതിയ റിയാലിറ്റി ഷോ മികച്ച സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ്. തമിഴിലൂടെ തിരിച്ചുവരവ് നടത്തിയ പേളി ഇനി എന്നാണ് മലയാളത്തിലേക്ക് തിരിച്ചെത്തുകയെന്നുളള ആകാംക്ഷയിലാണ് ആരാധകര്‍.

ഇതിനിടെ സിനിമാ രംഗത്തേക്കും തിരിച്ചെത്തിയിരുന്നു താരം. ബോളിവുഡിലൂടെയാണ് പേളി വീണ്ടും തിരിച്ചെത്തുന്നത്. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെക്കുറിച്ച് പേളി തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് പിന്നാലെയാണ് നടിക്ക് ബോളിവുഡ് ചിത്രത്തില്‍ അവസരം ലഭിച്ചിരുന്നത്.

പ്രശസ്ത സംവിധായകന്‍ അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഷേക് ബച്ചനാണ് നായകനായി എത്തുന്നത്. ലുഡോ എന്നാണ് പേളിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. അടുത്ത വര്‍ഷം എപ്രില്‍ 24നാണ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

അഭിഷേക് ബച്ചന്‍,രാജ്കുമാര്‍ റാവു,ആദിത്യ റോയ് കപൂര്‍,പങ്കജ് ത്രിപാഠി തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അതേസമയം പേളിയുടെ പുതിയ പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദ്, ഡിഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പി തുടങ്ങിയവരും പേളിക്ക് ആശംസകള്‍ അറിയിച്ചെത്തി. ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായ ബോളിവുഡ് ചിത്രത്തിന്റെ അവസാന ഘട്ട ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.



Click it and Unblock the Notifications