പേളി മാണി വീണ്ടും മലയാളത്തില്‍! സന്തോഷം പങ്കുവെച്ച് ശ്രീനിഷ് അരവിന്ദ്‌

By Midhun Raj

അവതാരകയായും നടിയായും മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് നടി എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയത്. പേളി അവതാരകയായി എത്തിയ ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഡിഫോര്‍ ഡാന്‍സിന് ശേഷമാണ് താരം ബിഗ് ബോസിലേക്കും എത്തിയത്.

ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ശ്രീനിഷുമായുളള വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് താരം. ഇടയ്ക്കിടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയാണ് പേളി പങ്കുവെക്കാറുളളത്. വിവാഹത്തിന് പിന്നാലെ മിനിസ്‌ക്രീന്‍ രംഗത്തേക്കും തിരിച്ചെത്തിയിരുന്നു താരം.

സീ തമിഴ് സംപ്രേക്ഷണം ചെയ്യുന്ന

സീ തമിഴ് സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായിട്ടാണ് നടി എത്തിയത്. പേളി അവതാരകയായി എത്തുന്ന ഷോ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമാ രംഗത്തേക്കും തിരിച്ചെത്തിയിരുന്നു താരം. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ലുഡോയിലാണ് നടി അഭിനയിച്ചത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഈ സമയത്തെല്ലാം പേളിയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയാണ് നടി ഒടുവില്‍ അവതരിപ്പിച്ചത്.

കാത്തിരിപ്പിനൊടുവില്‍

കാത്തിരിപ്പിനൊടുവില്‍ മലയാളത്തിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് നടി തന്നെ മനസുതുറന്നിരുന്നു. സീ കേരളം സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന പുതിയ പരിപാടിയിലാണ് പേളി അവതാരകയായി എത്തുന്നത്. ഇതേക്കുറിച്ച് ചാനല്‍ പുറത്തുവിട്ട ഒരു വീഡിയോയിലാണ് പേളിയും ശ്രീനിഷും ചേര്‍ന്ന് അറിയിക്കുന്നത്. എല്ലാവരും പ്രോഗ്രാം കാണണമെന്നും സപ്പോര്‍ട്ട് ഇനിയും നല്‍കണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

പേളി അവതരിപ്പിക്കുന്ന

പേളി അവതരിപ്പിക്കുന്ന പരിപാടി ഒരു കോമഡി ഷോ ആണെന്നുളള സൂചന ചാനല്‍ നല്‍കിയിട്ടുണ്ട്. കുടുകുടെ ചിരിപ്പിക്കാന്‍ ഇടിവെട്ട് കോമഡി ഷോയുമായി പേര്‍ളി മലയാളം ടെലിവിഷന്‍ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്നാണ് വീഡിയോ പങ്കുവെച്ചതിനൊപ്പം ചാനല്‍ കുറിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നടിക്ക് ആശംസകളുമായി ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. വീണ്ടും അവതരണ രംഗത്ത് കാണാന്‍ ആഗ്രഹമുണ്ടെന്നും എത്രയും പെട്ടെന്ന് സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് ആരാധകര്‍ അറിയിച്ചത്.

വീഡിയോ

Read more about: pearle maaney srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X