ശ്രീനിഷിന്റെ ഫോട്ടോയ്ക്ക് പേളി നല്‍കിയ ക്യാപ്ഷന്‍ വൈറല്‍! കമന്റുമായി ഷിയാസ് കരീമും
ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെ എല്ലാവരുടെയും ഇഷ്ട താരജോഡികളായവരാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസിലെത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്. പേളിയുടെയും ശ്രീനിഷിന്റെതുമായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാകാറുണ്ട്.
ലോക് ഡൗണ്‍ കാലം കൊച്ചിയിലെ വീട്ടിലാണ് ഇരുവരും ചെലവഴിച്ചത്. വിവാഹ ശേഷം പേളി മാണി വീണ്ടും മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായി തിരിച്ചെത്തിയ താരം തുടര്‍ന്ന് മലയാളത്തിലേക്കും എത്തി.

പേളിക്കൊപ്പം തന്നെ ശ്രീനിഷ് അരവിന്ദും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്. സീരിയലുകളിലൂടെയാണ് ശ്രീനി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുളളത്. അടുത്തിടെ അവസ്ഥ എന്നൊരു സീരിസുമായും പേളിയും ശ്രീനിഷും എത്തിയിരുന്നു. പേളി മാണിയുടെ യുടുബ് ചാനലിലാണ് ഇത് റിലീസ് ചെയ്തിരുന്നത്. ലോക് ഡൗണ്‍ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോയിരുന്നു.

നടിയായും അവതാരകയായുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് പേളി. അടുത്തിടെയായിരുന്നു പേളിയും ശ്രീനിഷും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മെയ് അഞ്ച്, ഏട്ട് തിയ്യതികളിലായിട്ടാണ് ഇവരുടെ വിവാഹം നടന്നത്. ഹിന്ദു, ക്രിസ്തീയ ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.

വിവാഹ വാര്‍ഷികത്തില്‍ പേളിയുടെയും ശ്രീനിഷിന്റെതുമായി വന്ന പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അവളുടേയും എന്റേയും ആത്മാവ് ഒന്നാണെന്നും അന്നും ഇന്നും ഇപ്പോഴും എപ്പോഴും പേളിയെ പ്രണയിക്കുന്നുണ്ടെന്നും ശ്രീനീഷ് കുറിച്ചിരുന്നു. ബിഗ് ബോസ് കഴിഞ്ഞ ശേഷവും ഇവര്‍ക്ക് പിന്തുണയുമായി പേളിഷ് ഫാന്‍സ് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ലോക് ഡൗണ്‍ സമയത്ത് പേളിയുടെ ആലുവയിലെ വീട്ടിലാണ് ശ്രീനിഷുളളത്. വിവാഹത്തിന് പിന്നാലെ ഇരുവരും കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് എടുത്തിരുന്നു. വിവാഹ ശേഷം തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണി തിരിച്ചെത്തിയിരുന്നത്. പിന്നാലെ ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന പരിപാടിയുമായി മലയാളത്തിലും എത്തുകയായിരുന്നു.

അതേസമയം ശ്രീനിഷ് അരവിന്ദിന്റെതായി പുറത്തിറങ്ങിയ ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പേളിക്ക് ക്രെഡിറ്റ് നല്‍കികൊണ്ടാണ് പുതിയ അടിക്കുറിപ്പ് ശ്രീനി പങ്കുവെച്ചിരിക്കുന്നത്. കണ്ണാടി നോക്കുന്ന ഫോട്ടോയാണ് ശ്രീനിഷ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് താഴെയായി മേയ്ക്കപ്പ് കൂടുതലാണോ ചേട്ടാ എന്ന രസകരമായ ക്യാപ്ഷനും നല്‍കിയിരിക്കുന്നു.

ക്യാപ്ഷന്‍ പേളിയുടെതാണെന്ന് ശ്രീനിഷ് പറയുകയും ചെയ്തു. ലോക് ഡൗണ്‍ കാലത്തും വീട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമായി പേളിയും ശ്രീനിഷും എത്താറുണ്ട്. അവതാരക എന്നതിലുപരി മോട്ടിവേഷണല്‍ സ്പീക്കറായും നടി ശ്രദ്ധ നേടിയിരുന്നു. ശ്രീനിഷ് അരവിന്ദിനൊപ്പമുളള നടിയുടെ ടിക്ക് ടോക്ക് വീഡിയോകളും ശ്രദ്ധേയമാവാറുണ്ട്. ശ്രീനിഷിന് പിന്നാലെയാണ് പേളിയും ടിക്ക് ടോക്കില്‍ ആക്ടീവായത്


Click it and Unblock the Notifications