കാവ്യ മാധവനും പൂര്‍ണിമയ്ക്കും പിന്നാലെ പേളി മാണിയും! പുതിയ സംരംഭവുമായി നടി
Recommended Video
അവതാരികയായും നടിയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. പേളിയുടെതായി വന്ന പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി മാണി എല്ലാവര്‍ക്കും സുപരിചിതയായി മാറിയത്. തുടര്‍ന്ന് ബിഗ് ബോസ് മലയാളത്തില്‍ മല്‍സരാര്‍ത്ഥിയായും നടി എത്തി.
ബിഗ് ബോസില്‍ ശ്രീനിഷ് അരവിന്ദുമായുളള പ്രണയവും തുടര്‍ന്നുളള വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷം ഇവരുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. തങ്ങളുടെ പുതിയ ചിത്രങ്ങളെല്ലാം പലപ്പോഴും ആരാധകര്‍ക്കായി താരജോഡികള്‍ പങ്കുവെക്കാറുണ്ട്.

പരസ്പരം പിന്തുണച്ചുകൊണ്ടാണ് പേളിയും ശ്രീനിഷും മുന്നേറികൊണ്ടിരിക്കുന്നത്. ബിഗ് ബോസ് സമയത്ത് തുടങ്ങിയ പേര്‍ളി ആര്‍മി ഗ്രൂപ്പുകളും ഇവര്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. വിവാഹ ശേഷം ശ്രീനീഷ് സീരീയല്‍ തിരക്കുകളിലേക്ക് പോയപ്പോള്‍ പേളി ബോളിവുഡിലൂടെ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണെന്ന് അറിയിച്ചിരുന്നു. ബോളിവുഡില്‍ സംവിധായകന്‍ അനുരാഗ് ബസുവിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നാണ് പേളി മാണി അറിയിച്ചിരുന്നത്.

മിനിസ്‌ക്രീനിലേക്കുളള പേളിയുടെ തിരിച്ചുവരവിനായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം പേളി മാണിയുടെ വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ജീവിതത്തില്‍ പുതിയൊരു തുടക്കം കുറിക്കാനുളള തയ്യാറെടുപ്പുകളിലാണ് നടിയുളളത്. മിനിസ്‌ക്രീനിലും,ബിഗ് സ്‌ക്രീനിലും തിളങ്ങിയ താരം ഇനി ബിസിനസ് രംഗത്തേക്ക് കൂടി എത്തുകയാണ്.

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പുതിയ സംരംഭത്തെക്കുറിച്ച് പേളി തുറന്നുപറഞ്ഞിരിക്കുന്നത്. പേളി.ഇന്‍ എന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് ആരംഭിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് നടിയുളളത്. നവംബര്‍ 15 നാണ് www.pearle.in എന്ന പേരിലുളള ഓണ്‍ലൈന്‍ ഷോപ്പിന് തുടക്കമാവുന്നത്. സ്റ്റോറിലൂളള ശേഖരം എല്ലാവര്‍ക്കും മുന്‍പില്‍ എത്തിക്കുന്നതില്‍ താന്‍ വളരെയധികം ആവേശഭരിതയാണെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

പേളി മാണിയുടെ പോസ്റ്റിന് പിന്നാലെ ആശംസകളുമായി ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. തന്റെ ഓണ്‍ലൈന്‍ ഷോപ്പില്‍ നിന്നുളള സാരി ധരിച്ചുകൊണ്ടുളള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് നടി എത്തിയിരുന്നത്. ഒപ്പം തന്നെ സംരംഭത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും ഉണ്ടാവണമെന്നും നടി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.



Click it and Unblock the Notifications