സ്‌കൂള്‍-കോളേജ് കാലഘട്ടത്തിലെ ചിത്രങ്ങളുമായി പേളി! കൂടെ ഒരു താരപുത്രനുമുണ്ട്
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട താരങ്ങളിലൊരാളാണ് പേളി മാണി. നടിയായും അവതാരകയായും തിളങ്ങിയ പേളി വിവാഹ ശേഷവും സജീവമായിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് അടുത്തിടെ പേളി മാണി മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്. ശ്രീനിഷിനൊപ്പം ആയിരുന്നു തിരിച്ചെത്തുന്ന കാര്യം പേളി അറിയിച്ചത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് പേളി.
തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചാണ് നടി എത്താറുളളത്. ലോക് ഡൗണ്‍ സമയത്തും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാകാറുണ്ട് പേളി. ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും പങ്കുവെച്ചുകൊണ്ടാണ് നടി എത്താറുളളത്. പേളി മാണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

സ്‌കൂള്‍-കോളേജ് കാലഘട്ടത്തിലെ ചിത്രങ്ങളായിരുന്നു നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. കൊച്ചിയിലാണ് താരം ജനിച്ചതെങ്കിലും തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നിവിങ്ങളിലാണ് പേളി വിദ്യാഭ്യാസ ഘട്ടം പൂര്‍ത്തിയാക്കിയത്. പേളിയുടെ ചിത്രങ്ങളില്‍ ഒരു പ്രമുഖ നടനെയും കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

പ്രശസ്ത തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്കാണ് പേളിക്കൊപ്പം ചിത്രത്തിലുളളത്. താരത്തിന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ ചിത്രങ്ങള്‍ക്ക് ഉളളില്‍ ഗൗതമും ഉണ്ട്. സംശയം തോന്നിയ ചില ആരാധകര്‍ക്ക് പേളി മറുപടി നല്‍കിയിരുന്നു. ആരാധകര്‍ക്കൊപ്പം പേളിയുടെ സുഹൃത്തുക്കളും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നു.

അഹാന കൃഷ്ണ, ജ്യോത്സന, അഭിരാമി സുരേഷ്. ഷിയാസ് കരീം, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങളാണ് പേളിയുടെ പഴയകാല ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. എറ്റവുമൊടുവിലായി ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും പേളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ എത്തിയിരുന്നു. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് മാധ്യമ പഠനത്തില്‍ പേളി മാണി ബിരുദം പൂര്‍ത്തിയാക്കിയത്.

ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്റ് തിരുവനന്തപുരം, കളമശ്ശേരിയിലെ രാജഗിരി പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് താരം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി മാണി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ഡിഫോര്‍ ഡാന്‍സിന് പിന്നാലെ ആരാധകരും കൂടിയിരുന്നു താരത്തിന്. ബിഗ് ബോസില്‍ എത്തിയ സമയത്ത് വലിയ പ്രേക്ഷക പിന്തുണയാണ് പേളിയ്ക്ക് ലഭിച്ചത്. പേളിയുടെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെതുമായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും
ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.


Click it and Unblock the Notifications