പേളി മാണിയുടെ ഷോയിലേക്ക് ശ്രിനിഷും ഷിയാസും എത്തും! പക്ഷേ, ഒരു പ്രശ്‌നമുണ്ടെന്ന് താരം!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസ് സീസണ്‍ 1ലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. അവസാനം വരെയെത്തിയ വനിത മത്സരാര്‍ത്ഥിയായിരുന്നു പേളി മാണി. ജീവിതത്തിലും ഒരുമിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ലാലേട്ടന്‍ വീട്ടുകാരോട് സംസാരിക്കണമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. ഇരുവീട്ടുകാരും ഇവരുടെ തീരുമാനത്തിന് പിന്തുണ അറിയിക്കുകയായിരുന്നു.

ക്രിസ്ത്രീയ ആചാരപ്രകാരമായി വിവാഹം നടത്തിയതിന് പിന്നാലെയായാണ് ഹിന്ദു രീതിയിലും വിവാഹം നടത്തിയത്. സിനിമ-സീരിയല്‍ രംഗത്തുനിന്നായി നിരവധി പേരായിരുന്നു ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസ് തീരുന്നതിന് മുന്‍പ് തന്നെ പേളിയെത്തേടി ബോളിവുഡില്‍ നിന്നുള്ള അവസരവും എത്തിയിരുന്നു. ഇതിനിടയിലാണ് പുതിയ ഷോയുമായി താരമെത്തിയത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

പേളി മാണിയുടെ പരിപാടി

പേളി മാണിയുടെ പരിപാടി

അവതാരകയായി തിളങ്ങിയ പേളി മാണിയുടെ പുതിയ പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ടൈറ്റില്‍ പോലും സ്വന്തമായുള്ള പരിപാടിയുമായി എത്തുന്നതിന്റെ ത്രില്ലിലായിരുന്നു താരം. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. പുതിയ തുടക്കത്തിന് ശക്തമായ പിന്തുണയുമായി ശ്രിനിഷും ഒപ്പമുണ്ട്. പ്രമോ വീഡിയോയില്‍ ശ്രീനിയും ഉണ്ടായിരുന്നു. അത് യാദൃശ്ചികമായി സംഭവിച്ചതാണെന്നായിരുന്നു താരം പറഞ്ഞത്.

അതിഥിയായി ഭീമന്‍ രഘു

അതിഥിയായി ഭീമന്‍ രഘു

നിരവധി പേരാണ് ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണിയില്‍ പങ്കെടുക്കാനായി എത്താറുള്ളത്. അടുത്തിടെ ടിനി ടോമും കലാഭവന്‍ ഷാജോണുമായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇവര്‍ക്കൊപ്പം സൂരജും എത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് പേളിക്ക് ടാസ്‌ക്ക് നല്‍കിയിരുന്നു. പുതിയ എപ്പിസോഡില്‍ അതിഥിയായി എത്തുന്നത് ഭീമന്‍ രഘുവാണ്. ഒരുകാലത്ത് വില്ലനായി തിളങ്ങിയ താരം പിന്നീട് കോമഡിയുടെ ട്രാക്ക് സ്വീകരിക്കുകയായിരുന്നു.

 സുരാജും ടിനി ടോമും

സുരാജും ടിനി ടോമും

അതിഥികളുമായി മനോഹരമായ നിമിഷമാണ് കടന്നുപോയതെന്ന് വ്യക്തമാക്കി പേളിയായിരുന്നു എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പുതിയ പ്രമോ പങ്കുവെച്ചത്. ഭീമന്‍ രഘു മാത്രമല്ല സുരാജും ടിനി ടോമും പേളിക്കൊപ്പമുണ്ട്. കുറിക്ക് കൊള്ളുന്ന കോമഡികളാണ് ഇവരുടെ പ്രത്യേകത. എന്റെ മുടിയില്‍ കുരുങ്ങിയാല്‍ ഞാന്‍ ഉത്തരവാദിയല്ലെന്ന് പേളി സുരാജിനോട് പറയുന്നുണ്ട്. വിതുമ്പുന്നതാണെന്ന മറുപടിയായിരുന്നു സുരാജ് നല്‍കിയത്.

ശ്രീനിയും ഷിയാസും വരുമോ?

ശ്രീനിയും ഷിയാസും വരുമോ?

ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. പുതിയ എപ്പിസോഡിന്റെ പ്രമോ പുറത്തുവന്നതിന് പിന്നാലെയായാണ് ചോദ്യങ്ങളുമായി ആരാധകരെത്തിയത്. ഈ പരിപാടിയിലേക്ക് ഷിയാസും ശ്രീനിഷും വരുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വരും, ഇപ്പോള്‍ പരിപാടിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക് ഡൗണിന് മുന്‍പ് ചിത്രീകരിച്ച രംഗങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. ശ്രീനിയും ഷിയാസും വരുന്നതിനായി കാത്തിരിക്കുകയാണ്. ചേച്ചി മറുപടി നല്‍കിയതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു പിന്നീട് വന്ന കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X