പേളിയുടെ കുടുംബത്തിലെ പുതിയ സന്തോഷം, അനിയത്തി റേച്ചലിന്‌റെ വിവാഹ ചിത്രങ്ങള്‍ വൈറല്‍
പേളി മാണിയുടെയും കുടുംബത്തിന്‌റെയും എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. പേളിക്കൊപ്പം കുടുംബത്തിലുളള എല്ലാവരും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. നടിയുടെ അനിയത്തി റേച്ചല്‍ മാണിയും മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. നടിയായും അവതാരകയായും പേളി തിളങ്ങിയപ്പോള്‍ റേച്ചല്‍ ഫാഷന്‍ ഡിസൈനറായാണ് ശ്രദ്ധ നേടിയത്. അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റേച്ചല്‍ മാണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അനിയത്തി വിവാഹിതയാകുന്ന വിവരം പേളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
നടി മൗനി റോയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. കുറച്ചുനാളുകളായി റേച്ചലിന്‌റെ വിവാഹത്തിനായുളള തയ്യാറെടുപ്പുകളിലായിരുന്നു പേളി. ഇപ്പോഴിതാ റേച്ചല്‍ വിവാഹിതയായ വിവരം പുറത്തുവന്നിരിക്കുകയാണ്. പേളിയുടെ അനിയത്തിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

വിവാഹത്തെ കുറിച്ച് തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ റേച്ചല്‍ തന്നെയാണ് എല്ലാവരെയും അറിയിച്ചിരിക്കുന്നത്. റൂബന്‍ ബിജി തോമസാണ് റേച്ചലിനെ ജീവിത സഖിയാക്കിയത്. വളരെ ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു റേച്ചലിന്‌റെ വിവാഹം നടന്നത്.

'ഈ ദിവസത്തിനായി രണ്ട് വര്‍ഷമായി ഞങ്ങള് കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഞങ്ങള്‍ വിവാഹിതരായിരിക്കുന്നു. ഒരുമിച്ച് ഈ യാത്ര ആരംഭിക്കുമ്പോള്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി' എന്നാണ് റേച്ചല്‍ കുറിച്ചത്. അതേസമയം പളളിയില്‍ വെച്ച് മിന്ന് കെട്ടുന്നതിന്‌റെയും വിവാഹ വിരുന്നിലെ ചിത്രങ്ങളുമെല്ലാം ആരാധക ഗ്രൂപ്പുകളില്‍ വൈറലായി മാറിയിരുന്നു.

വിവാഹ ദിവസം റൂബനൊപ്പം ഡാന്‍സ് കളിക്കുന്ന റേച്ചലിന്‌റെ വീഡിയോയും പുറത്തിറങ്ങി. നില ബേബിയും മേമയുടെ വിവാഹചടങ്ങുകളില്‍ തിളങ്ങി. ചെന്നൈയില്‍ നിന്നും ശ്രീനിഷും റേച്ചലിന്‌റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹം ലളിതമാക്കിയെങ്കിലും റിസപ്ഷന്‍ ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് പേളിയും കുടുംബവും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റേച്ചലിന്‌റെ എന്‍ഗേജ്‌മെന്‌റ് എല്ലാവരും ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു.

അന്ന് മാസ്റ്ററിലെ പാട്ടിനൊപ്പമുളള ശ്രീനിഷിന്‌റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറി. പേളി ഗര്‍ഭിണിയായ സമയത്താണ് റേച്ചലിന്‌റെ എന്‍ഗേജ്‌മെന്‌റ് നടന്നത്. മാര്‍ച്ചിലാണ് നില ബേബിയ്ക്ക് പേളി ജന്മം നല്‍കിയത്. തുടര്‍ന്ന് റേച്ചലിനൊപ്പമുളള നിലയുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു പേളി മാണി. മേമയും നിലയും ഒരുമിച്ചുളള നിമിഷങ്ങളെല്ലം ഫോണില്‍ പകര്‍ത്തി പേളി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
Recommended Video

ശ്രീനി ഷൂട്ടിഗിന് പോവുന്ന സമയത്ത് കൊച്ചിയിലെ സ്വന്തം വീട്ടിലാണ് പേളി നില്‍ക്കാറുളളത്. വിവാഹ ശേഷം ഇരുവരും കൊച്ചിയില്‍ ഫ്‌ളാറ്റ് എടുത്തിരുന്നു. പേളിയുടെ യൂടൂബ് വീഡിയോകളില്‍ റേച്ചലും ഇടയ്ക്കിടെ എത്താറുണ്ട്. മുന്‍പ് പേളിയുടെ ബേബി ഷവര്‍ ചടങ്ങ് റേച്ചലും കൂട്ടുകാരികളും ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു. അന്ന് അനിയത്തിയുടെ സര്‍പ്രൈസിനെ കുറിച്ച് പേളി തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.


Click it and Unblock the Notifications