മറ്റൊരു അതിഥിയെ സ്വീകരിക്കാന്‍ പേളിയുടെ വീട് ഒരുങ്ങി; സന്തോഷത്തില്‍ നിറഞ്ഞ് പേളിയും സഹോദരി റേച്ചല്‍ മാണിയും
പേളി മാണിയെ പോലെ തന്നെ നടിയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. മകള്‍ ജനിക്കുന്നതിന് തൊട്ട് മുന്‍പ് പേളിയുടെ വീട്ടില്‍ മറ്റൊരു സന്തോഷം നടന്നിരുന്നു. സഹോദരി റേച്ചല്‍ മാണിയുടെ വിവാഹനിശ്ചയം ഫെബ്രുവരിയിലാണ് നടത്തിയത്. സഹോദരി വിവാഹിതയാവുന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പേളി പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
ഒടുവില്‍ കാത്തിരുന്നത് പോലെ പേളിയുടെ വീട്ടിലെ രണ്ടാമത്തെ വിവാഹവും ഉടന്‍ നടക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് താരസഹോദരിമാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോസും ഫോട്ടോസുമെല്ലാം പുറത്ത് വന്നിട്ടുണ്ട്. വിശദമായി വായിക്കാം...

പേളിയുടെ സഹോദരി എന്ന നിലയിലാണ് റേച്ചല്‍ മാണിയെ പുറംലോകം പരിചയപ്പെടുന്നത്. പേളി നിരന്തരം സംസാരിക്കുന്ന ആളാണെങ്കില്‍ റേച്ചല്‍ നേരെ മറിച്ചാണ്. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതമാണെന്ന് മുന്‍പ് താരങ്ങള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയിലായിരുന്നു റേച്ചലിന്റെ വിവാഹനിശ്ചയം നടത്തിയത്. റൂബന്‍ ബിജി തോമസ് ആണ് വരന്‍. വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പിന്നീട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല.

ഇടയ്ക്ക് ആയൂര്‍വേദ തൊറാപ്പി നടത്തി വിവാഹത്തിനുള്ള മുന്നൊരുക്കത്തിലാണെന്ന സൂചനകള്‍ റേച്ചല്‍ പങ്കുവെച്ചിരുന്നു. ജൂലൈയില്‍ തന്നെ റേച്ചലിന്റെ വിവാഹം നടക്കുമെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്. ബ്രൈഡല്‍ ലുക്കിന് വേണ്ടി റേച്ചലും സഹോദരിയുടെ വിവാഹത്തിനൊരുങ്ങാന്‍ പേളിയും ബ്യൂട്ടി പാര്‍ലറില്‍ പോയതിന്റെ വീഡിയോസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. അതേ സമയം ഇതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് ആരാധകരും എത്തുന്നുണ്ട്.

മേക്കപ്പ് ഇല്ലാതെ തന്നെ ചേച്ചിയെയും അനിയത്തിയെയും കാണാന്‍ എന്ത് ഭംഗിയാണ്. എന്നിട്ടും ഇത്രയും പ്രയത്‌നം വേണോ? ഇതൊക്കെ എന്തിനാണ് ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പേളിയ്ക്ക് നേരെ വരുന്നത്. ഒപ്പം നില ബേബി എവിടെയാണെന്നുള്ള ചോദ്യങ്ങളുമുണ്ട്. ഇതിനിടെ സഹോദരിയ്ക്കും മകള്‍ക്കുമൊപ്പമുള്ള പുത്തന്‍ ഫോട്ടോസുമായി പേളിയും എത്തിയിരിക്കുകയാണ്. കുഞ്ഞിനെ റേച്ചല്‍ എടുത്തപ്പോള്‍ റേച്ചലിനെ കെട്ടിപ്പിടിച്ച് നില്‍ക്കുകയാണ് പേളി. 'അവര്‍ രണ്ട് പേരും എന്റെ ഹൃദയത്തെ കൈയില്‍ പിടിച്ചിരിക്കുകയാണ്' എന്നാണ് ഈ ഫോട്ടോയ്ക്ക് പേളി നല്‍കിയ ക്യാപ്ഷന്‍.
Recommended Video

പേളിയ്ക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലായിരുന്നു താരകുടുംബം. ഇതിനിടെ റേച്ചലിന്റെ വിവാഹം കഴിഞ്ഞ് മറ്റൊരു അതിഥി കൂടി കുടുംബത്തിലേക്ക് വരികയാണെന്നുള്ള സന്തോഷം കൂടി നിറയുന്നു. വിവാഹത്തിന്റെ തീയ്യതി എന്നാണെന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും വരുന്ന ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ താരങ്ങള്‍ തന്നെ പറയുന്നതിനായി കാത്തിരിക്കുകയാണ് ഏവരും.


Click it and Unblock the Notifications











