പേളി മാണിയുടെ കുടുംബത്തിലെ പുതിയ സന്തോഷം, റേച്ചലിന്‍റെ വിവാഹം അടുത്ത വര്‍ഷം, വരനെക്കുറിച്ച് പറഞ്ഞത്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് പേളി മാണി. ബിഗ് ബോസിലേക്ക് എത്തിയപ്പോഴായിരുന്നു ആരാധകര്‍ താരത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. പേളി മാണിയുടെ കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബം. അടുത്തിടെയായിരുന്നു ഈ സന്തോഷവാര്‍ത്ത പങ്കുവെച്ച് താരകുടുംബം എത്തിയത്. പേളിയെക്കുറിച്ചും സഹോദരി റേച്ചലിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് പിതാവായ മാണി പോള്‍.
ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മാണി പോള്‍ രണ്ടാമത്തെ മകളുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്. അടുത്ത വര്‍ഷം വിവാഹം കാണും. നല്ല പയ്യനാണ്. മകളുടെ വരനെക്കുറിച്ചൊക്കെ കുറേക്കഴിഞ്ഞേ പറയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പേളിയുടെ പോസ്റ്റുകളിലൂടെയും മറ്റുമായി റേച്ചലും ആരാധകര്‍ക്ക് പരിചിതയാണ്.
പേളിയെക്കുറിച്ച് പ്രൗഡായ നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഡി ഫോര്‍ ഡാന്‍സിനിടയിലെ സംഭവത്തെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. പേളിക്ക് പണി കൊടുക്കുകയായിരുന്നു ജഡ്ജസ്. ആത്മവിശ്വാസത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു അവിടെയുള്ളവര്‍ പറഞ്ഞത്. അവര്‍ കൊടുത്ത സബ്ജക്ടായിരുന്നു. പേളി സംസാരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. അത്ര മനോഹരമായാണ് അവള്‍ സംസാരിച്ചത്. അടിപൊളിയായാണ് അവള്‍ സംസാരിച്ചത്. എന്നെ തന്നെയാണല്ലോ കാണുന്നതെന്നായിരുന്നു തോന്നിയത്. യൂട്യൂബില് നോക്കിയാല് ആ വീഡിയോ ഇപ്പോഴും കാണാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പേളിക്ക് നല്ല തൊലിക്കട്ടിയാണ്. വളിപ്പ് ചോദ്യമൊക്കെ ചോദിച്ച് വരാറുണ്ട്. കൊറോണ വന്നപ്പോള്‍ അവര്‍ ആദ്യത്തെ രണ്ടുമാസം ഞങ്ങളുടെ കൂടെയായിരുന്നു. അത് കഴിഞ്ഞാണ് അവര്‍ അങ്ങോട്ടേക്ക് മാറിയത്. തന്നെയായാല്‍ എങ്ങനെയായിരിക്കുമെന്ന് അറിയണല്ലോയെന്ന് പറഞ്ഞായിരുന്നു പോയതെന്നും പിതാവ് പറയുന്നു.
അവസ്ഥ ഷൂട്ട് ചെയ്തത് അവിടെ വെച്ചാണ്. ഭംഗിയായി അത് തീര്‍ക്കാന്‍ പോവുകയാണ്. എഴുത്തും അവള്‍ക്ക് വഴങ്ങുമെന്നും മാണി പോള്‍ പറഞ്ഞിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചും പേളി മാണി എത്താറുണ്ട്. റേച്ചലിന്‍റെ പോസ്റ്റ് കണ്ടപ്പോള്‍ പേളിയുടെ വിശേഷത്തെക്കുറിച്ച് മനസ്സിലായിരുന്നുവെന്ന് നേരത്തെ ആരാധകര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications