ബാഗ് എടുത്ത് ഒരൊറ്റ പോക്കായിരുന്നു അന്ന്, യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് പേളി മാണി
പേളി മാണിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്താറുണ്ട്. നിമിഷനേരംകൊണ്ടാണ് ബിഗ് ബോസ് താരത്തിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലാകാറുളളത്. മകളുടെ വിശേഷങ്ങളായിരുന്നു അടുത്തിടെയായി പേളി കൂടുതല്‍ പങ്കുവെച്ചത്. നില വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചെല്ലാം നടി മുന്‍പ് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പങ്കുവെച്ചിരുന്നു. യൂടൂബ് ചാനലിലൂടെയും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പറഞ്ഞ് പേളി എത്താറുണ്ട്.

ഇത്തവണ പഴയ യാത്രയുടെ ഓര്‍മ്മകളായിരുന്നു നടി പോസ്റ്റ് ചെയ്തത്. നെല്ലിയാമ്പതിയില്‍ പോയ സമയത്ത് എടുത്ത ഓര്‍മ്മ ചിത്രങ്ങളാണ് പേളി പുറത്തുവിട്ടിരിക്കുന്നത്. അവിടത്തെ കാടുകളില്‍ ആദിവാസി കുട്ടികളോടൊപ്പം കളിക്കുന്നതും, എല്ലാവര്‍ക്കുമൊപ്പം ചെലവഴിക്കുന്നതും, ജീപ്പിന് മുകളില്‍ കയറി ഇരുന്നുളള ചിത്രങ്ങളുമെല്ലാം നടി പങ്കുവെച്ചിരിക്കുന്നു. ചിത്രങ്ങള്‍ക്കൊപ്പം പേളി നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായിരുന്നു. ഞാന്‍ എന്റെ ബാഗ് പായ്ക്ക് ചെയ്ത് യാത്ര പോയ ദിവസങ്ങളിലേക്കൊരു ത്രോബാക്ക് എന്നാണ് നടി കുറിച്ചത്.
സാരിയില്‍ തിളങ്ങി ഈശ്വര്യ മേനോന്‍, ചിത്രങ്ങള്‍ കാണാം
വിവാഹത്തിന് മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം എല്ലാം യാത്രകള്‍ നടത്തിയിരുന്നു താരം. ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണി എല്ലാവര്‍ക്കും പ്രിയങ്കരിയായത്. തുടര്‍ന്ന് നടിയുടെതായി വന്ന മിക്ക പരിപാടികള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അവതാരക എന്നതിലുപരി അഭിനേത്രിയായും നടി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. നായികയായും സഹനടിയായുമെല്ലാം പേളി മാണി അഭിനയിച്ചിരുന്നു.
വിവാഹ ശേഷവും നടി മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തി. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ നടി തുടര്‍ന്ന് മലയാളത്തിലേക്കും എത്തുകയായിരുന്നു. മോട്ടിവേഷണല്‍ വീഡിയോസുമായും പേളി മാണി സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. ഒപ്പം കഴിഞ്ഞ വര്‍ഷം പേളിയുടെയും ശ്രീനിഷിന്‌റെതുമായി വെബ് സീരീസും പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications