പ്ലാസുവിന്‌റെ സ്‌പെഷ്യല്‍ റോസ്റ്റ് വീഡിയോയുമായി പേളി മാണി, അതിഥികളായി ഡാഡിയും ശ്രീനിഷും
പേളി മാണിയുടെയും ശ്രീനിഷിന്‌റെയും എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്. തുടര്‍ന്ന് മകളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെച്ചിരുന്നു. നിലാ എന്നാണ് മകള്‍ക്ക് പേളിയും ശ്രീനിഷും പേരിട്ടത്. മകളുടെ പേരിടല്‍ ചടങ്ങിന്‌റെ വീഡിയോ അടുത്തിടെ പേളി തന്‌റെ യൂടൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. മകള്‍ക്കൊപ്പമുളള നിമിഷങ്ങളെല്ലാം പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍ നായിക, ഫോട്ടോസ് കാണാം
അതേസമയം പേളി മാണിയുടെതായി വന്ന പുതിയൊരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെട്ട തന്റെ പ്ലാസു അവതാരമായി വീണ്ടും എത്തിയിരിക്കുകയാണ് നടി ഒരിടവേളയ്ക്ക് ശേഷമാണ് പ്ലാസു വ്യത്യസ്തമായൊരു കുക്കറി ഷോയുമായി എത്തിയിരിക്കുന്നത്. ഒരു ചെമ്മീന്‍ റോസ്റ്റ് ഉണ്ടാക്കിയ കഥയാണ് പേളി തന്‌റെ പുതിയ വീഡിയോയിലൂടെ കാണിക്കുന്നത്.

പേളിയുടെ പുതിയ വീഡിയോയില്‍ പിതാവ് മാണി പോളും, ശ്രീനിഷുമെല്ലാം അതിഥികളായി എത്തുന്നുണ്ട്. പേളി മാണിയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതുപോലൊരു കുക്കറി ഷോ വേറെ കാണില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ലോക്ഡൗണ്‍ കാലത്തായിരുന്നു പ്ലാസ്റ്റിക് ആന്‍ഡ് ഇലാസ്റ്റിക് എന്ന വെബ് സീരീസ് പേളി തന്റെ യൂടൂബില്‍ തുടങ്ങിയത്.

ഇതിന് മികച്ച പ്രതികരണമാണ് അന്ന് ലഭിച്ചത്. ലോക്ഡൗണ്‍ സമയത്ത് തന്നെ പേളിയും ശ്രീനിഷും ഒന്നിച്ച അവസ്ഥ വെബ് സീരിസും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. ലോക്ഡൗണ്‍ പരിമിതികള്‍ക്കുളളില്‍ നിന്ന് ഇവര്‍ ചെയ്ത സീരിസായിരുന്നു ഇത്. അവസ്ഥ വെബ് സീരിസിലെ ചെല്ലക്കുട്ടിയെ എന്ന പാട്ടും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറി.

ഇതിന് മികച്ച പ്രതികരണമാണ് അന്ന് ലഭിച്ചത്. വിവാഹ ശേഷം വീണ്ടും മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു താരം. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് പേളി വീണ്ടും എത്തിയത്. പിന്നാലെ മലയാളത്തിലും അവതാരകയായി വീണ്ടും പേളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

കഴിഞ്ഞ വര്‍ഷമാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം പുറത്തിറങ്ങിയത്. അനുരാഗ് ബസു സംവിധാനം ചെയ്ത ലൂഡോ ആണ് നടിയുടെതായി ഒടിടി വഴി റിലീസ് ചെയ്തത്. ബോളിവുഡ് ചിത്രത്തില്‍ ഒരു മലയാളി നേഴ്‌സ് കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു നടി.
Recommended Video

ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്നുളള കാര്യം പേളി അറിയിച്ചത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ പ്രണയ ജോഡികളായിരുന്നു പേളിയും ശ്രീനിഷും. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ എന്നീ രണ്ട് രീതിയിലുളള വിവാഹമായിരുന്നു പേളിയുടെയും ശ്രീനിഷിന്‌റെയുമായി നടന്നത്.


Click it and Unblock the Notifications