ശ്രീനിഷിന്‌റെ പിറന്നാളിന് പേളി മാണി നല്‍കിയ സര്‍പ്രൈസ്, ബിഗ് ബോസ് താരങ്ങളുടെ വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പേളിയുടെയും ശ്രീനിഷിന്റെതുമായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുഞ്ഞിന്‌റെ വിശേഷങ്ങളാണ് അടുത്തിടെയായി ഇരുവരും കൂടുതല്‍ പങ്കുവെക്കുന്നത്. മാര്‍ച്ചിലാണ് പേളിയുടെയും ശ്രീനിഷിന്‌റെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്.
ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. പുത്തന്‍ ചിത്രങ്ങള്‍ കാണാം
തുടര്‍ന്ന് മകള്‍ക്ക് നിലാ ശ്രീനിഷ് എന്ന പേരാണ് താരദമ്പതികള്‍ നല്‍കിയത്. കുഞ്ഞിന്‌റെ നൂല് കെട്ട് ചടങ്ങിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം പേളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു. 2019 മേയിലാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. തുടര്‍ന്ന് ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെ പേളി ഗര്‍ഭിണിയായ വിവരം ഇരുവരും അറിയിക്കുകയായിരുന്നു.

ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞ വര്‍ഷവും പേളി മാണി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതേസമയം കുറച്ചുദിവസം മുന്‍പാണ് പേളി തന്‌റെ ജന്മദിനം ശ്രീനിക്കും കുടുംബത്തിനുമൊപ്പം ആഘോഷിച്ചത്. ഇതിന്‌റെ വീഡിയോയും ചിത്രങ്ങളുമെല്ലാം നടി പങ്കുവെച്ചിരുന്നു. പേളിയുടെ പിറന്നാള്‍ ദിവസം ശ്രീനിഷിന്‌റെതായി വന്ന പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പേളിക്ക് പിന്നാലെ ശ്രീനിയുടെ ജന്മദിനവും വന്ന് എത്തിയിരിക്കുകയാണ്. ശ്രീനിഷിന്‌റെ പിറന്നാളിന് പേളി നല്‍കിയ സര്‍പ്രൈസ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മകള്‍ക്കൊപ്പമുളള ശ്രീനിയുടെ ഒരു ചിത്രം പങ്കുവെച്ചാണ് പേളിയുടെ ആശംസാ പോസ്റ്റ് വന്നത്. എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന് പിറന്നാളാശംസകള്‍. ഇന്ന് നമ്മുടെ യാത്ര എത്ര മനോഹരമായിരിക്കുന്നു എന്നതിനെ കുറിച്ച് ഒരു റീക്യാപ്പ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഒപ്പം അവന്‍ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവനാണെന്നും, പേളി പോസ്റ്റില്‍ പറയുന്നു. അതിനാല്‍ ഞാന്‍ കുറെ മനോഹരമായ നിമിഷങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു വീഡിയോ ഉണ്ടാക്കിയിരിക്കുന്നു.. ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഷൂട്ട് ചെയ്തിട്ടില്ലാത്ത ഒരുപാട് ഓര്‍മ്മകള്‍ ഞങ്ങളുടെ മനസ്സില്‍ നിലനില്‍ക്കും എന്നാണ് പേളി മാണി കുറിച്ചിരിക്കുന്നത്.

അതേസമയം പേളിയുടെ യൂടൂബ് ചാനലിലാണ് ഈ വീഡിയോ ഇറങ്ങിയിരിക്കുന്നത്. ഒരുമിച്ചുളള യാത്രകളും, പേളി ഗര്‍ഭിണിയായ സമയത്തെ നിമിഷങ്ങളും, മകള്‍ എത്തിയ ശേഷമുളള നിമിഷങ്ങളുമെല്ലാം പുതിയ വീഡിയോയില്‍ പേളി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏട്ട് ലക്ഷത്തിലധികം പേരാണ് ശ്രീനിഷിന്‌റെ പിറന്നാളിന് പേളി പോസ്റ്റ് ചെയ്ത വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. യൂടൂബ് ചാനലിലൂടെയും താരദമ്പതികള്‍ തങ്ങളുടെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇരുവരും ഒരുമിച്ചുളള വെബ് സീരിസ് ശ്രദ്ധേയമായിരുന്നു. കൂടാതെ അതിലെ പാട്ടും ബിജിഎമുമെല്ലാം തരംഗമായി മാറി. വേറിട്ട വീഡിയോകളുമായി പേളി മാണി എപ്പോഴും തന്‌റെ യൂടൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്.


Click it and Unblock the Notifications











