വളക്കാപ്പ് ചടങ്ങിന്‌റെ മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും, ഏറ്റെടുത്ത് ആരാധകര്‍
പേളി മാണിയുടെ ആദ്യത്തെ കണ്‍മണിയെ കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്നുളള കാര്യം പേളിയും ശ്രീനിഷും ആരാധകരെ അറിയിച്ചത്. ബിഗ് ബോസിന് ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെല്ലാം താരദമ്പതികള്‍ക്ക് ആരാധകര്‍ ഏറെയാണ്. പേളിഷിന്റെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് പേളി എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു.

അതേസമയം പേളിയുടെയും ശ്രീനിഷിന്‌റെയുമായി പുറത്തിറങ്ങിയ വളക്കാപ്പ് ചടങ്ങിന്‌റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വളക്കാപ്പ് ചടങ്ങില്‍ നിന്നുളള അഞ്ച് ചിത്രങ്ങളാണ് പേളി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ക്യാപ്ഷനുകളും ശ്രദ്ധേയമായിരുന്നു, ഒരോ നിമിഷവും സ്‌പെഷ്യലാകുന്നു, ഞങ്ങളുടെ 'ലോകം' ജനിക്കുന്നതിനായി കാത്തിരിക്കുമ്പോള്‍ എന്നാണ് നടി കുറിച്ചത്. പേളിക്കൊപ്പം ശ്രീനിഷും ഇതേ ക്യാപ്ഷനിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഒപ്പം #7months #pearlishvalaikaapu എന്നീ ഹാഷ്ടാഗുകളും നടന്‍ കുറിച്ചിരിക്കുന്നു. വളക്കാപ്പ് ചിത്രങ്ങള്‍ക്ക് പിന്നാലെ ആരാധകരും സഹതാരങ്ങളും ഉള്‍പ്പെടെയുളളവരെല്ലാം കമന്‌റുകളുമായി എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്‍, പ്രിയാമണി, സാനിയ മല്‍ഹോത്ര തുടങ്ങിയ താരങ്ങളെല്ലാം പേളി മാണിയുടെ പോസ്റ്റിന് താഴെ കമന്‌റുകളുമായി എത്തി. നേരത്തെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമറും വളക്കാപ്പിനായി പേളിയെ ഒരുക്കിയതിന്‌റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് പേളി തന്‌റെ പുതിയ ചിത്രങ്ങള്‍ കൂടുതലായി പങ്കുവെക്കാറുളളത്.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
ഒപ്പം തന്‌റെ യൂടൂബ് ചാനലിലും വീഡിയോസ് പങ്കുവെച്ച് നടി എത്തിയിരുന്നു. പേളിയുടെതായി വരാറുളള വീഡിയോകളെല്ലാം നിമിഷ നേരംകൊണ്ടാണ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിക്കാറുളളത്. ലോക്ഡൗണ്‍ കാലം വെബ്‌സീരീസും മോട്ടിവേഷണല്‍ വീഡിയോകളുമായും പേളി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. അടുത്തിടെയാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം പുറത്തിറങ്ങിയത്. ദീപാവലി സമയത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.


Click it and Unblock the Notifications