ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്ക് ആശംസയുമായി പേളി! രണ്ട് സൂപ്പര്‍ സ്റ്റാറുകളെന്ന് ഷിയാസ്
അവതാരകയായും നടിയായും പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് പേളി മാണി. ബിഗ് ബോസിലെത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബിഗ് ബോസ് കാരണം ജീവിതത്തില്‍ തന്നെ വലിയ മാറ്റമുണ്ടായ താരമാണ് പേളി. പതിനാറ് മല്‍സരാര്‍ത്ഥികളില്‍ ഒരാളായി ബിഗ് ബോസില്‍ തുടങ്ങിയ നടി ഷോയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
പേളിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും ബിഗ് ബോസ് ആദ്യ സീസണില്‍ അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു ബിഗ് ബോസ്. കഴിഞ്ഞ വര്‍ഷത്തെ ബിഗ് ബോസിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം.

ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. രണ്ടാം സീസണിലെ മല്‍സരാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ടുളള പേളി മാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ബിഗ് ബോസ് രണ്ടാം സീസണ്‍ മല്‍സാര്‍ത്ഥികള്‍ക്ക് ചിയേഴ്‌സ് അറിയിച്ചുകൊണ്ടാണ് പേളി എത്തിയിരിക്കുന്നത്. ബിഗ് ബോസ് തമിഴിലൂടെ തരംഗമായ നടി ഓവിയയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പേളി എത്തിയത്.

വലിയ ആഘോഷങ്ങളോടെയാണ് ബിഗ് ബോസിന്റെ പുതിയ സീസണ് കഴിഞ്ഞ ദിവസം തുടക്കമായത്. ഇത്തവണ 17 മല്‍സരാര്‍ത്ഥികളാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. മാസ് എന്‍ട്രിയോടെയാണ് അധികപേരും ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്. എല്ലാവരെയും അവതാരകനായ മോഹന്‍ലാല്‍ തന്നെയാണ് സ്വീകരിച്ചത്.

ബിഗ് ബോസിലേക്ക് വരാനുളള കാരണം എല്ലാവരോടും ലാലേട്ടന്‍ ചോദിച്ചിരുന്നു. കഴിഞ്ഞ സീസണ്‍ കണ്ടിരുന്നുവെന്നും ബിഗ് ബോസിന്റെ പുതിയ പതിപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നു എന്നുമാണ് അധികപേരും പറഞ്ഞത്. ഇത്തവണ ചെന്നൈയിലാണ് ബിഗ് ബോസിന്റെ വേദി ഒരുക്കിയിരിക്കുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും,ടാസ്‌ക്കളും പുതിയ സീസണിലും ഉണ്ടാവും. വിവിധ മേഖലകളില്‍ നിന്നായുളള 17പേരാണ് ബിഗ് ബോസില്‍ പങ്കെടുക്കുന്നത്.

ഇതില്‍ കുറച്ചു പേര്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണെങ്കിലും മറ്റുളളവരെ ആദ്യമായിട്ടാണ് അധികപേരും കാണുന്നത്. നൂറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയിലെ പുതിയ സംഭവ വികാസങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് എല്ലാവരും. നേരത്തെ ബിഗ് ബോസ് 2വില്‍ പങ്കെടുക്കുന്നവര്‍ക്ക് ആശംസകളുമായി ആദ്യ സീസണിലെ മല്‍സരാര്‍ത്ഥികള്‍ എത്തിയിരുന്നു. ആശംസയ്‌ക്കൊപ്പം ചില ഉപദേശങ്ങളും നല്‍കികൊണ്ടാണ് ഇവര്‍ എത്തിയത്.



Click it and Unblock the Notifications











