ആ വലിയ ആഗ്രഹം സഫലമായെന്ന് പേളി മാണി! നിങ്ങളോടെങ്ങനെ പറയാതിരിക്കും! സന്തോഷനിമിഷങ്ങള്‍ വൈറല്‍
വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് പേളി മാണി. അവതാരകയായിരുന്നപ്പോഴുള്ള അതേ ജനപിന്തുണ ഇപ്പോഴും പേളിക്കുണ്ട്. ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ശ്രിനിഷുമായി പ്രണയത്തിലായത്. ഷോയില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി ലൈവായി തന്നെ പങ്കുവെക്കുന്നുണ്ട്. ജീവിതത്തിലെ പുതിയൊരു തുടക്കത്തെക്കുറിച്ചായിരുന്നു പുതിയ വ്‌ളോഗിലൂടെ പറഞ്ഞത്. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും ഞങ്ങള്‍ ആദ്യം പറയുന്നത് നിങ്ങളോടാണ്. ഇതൊരു സ്‌പെഷല്‍ വ്‌ളോഗാണെന്ന് പറഞ്ഞായിരുന്നു പേളി സംസാരിച്ച് തുടങ്ങിയത്.
ഞാനും ശ്രീനിയും പുതിയൊരു തുടക്കത്തിനായി പോവുകയാണ്. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങളൊന്നിച്ച് ഒത്തിരി യാത്രകള്‍ പോയി. മനോഹരമായ ഓര്‍മ്മകളുമായാണ് തിരിച്ചെത്താറുള്ളത്. അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഞങ്ങള്‍ രണ്ടുപേരുടെ മനസും ഒന്നാണ്. ഞങ്ങള്‍ ഞങ്ങളുടെ സ്വപ്‌നം ചെയ്‌സ് ചെയ്യുന്ന ദിവസമാണ്. മലയാളികള്‍ക്ക് ദുബായ് എന്ന് പറയുന്നതൊരു വികാരം മാത്രമല്ല സെക്കന്‍ഡ് ഹോം കൂടിയാണ്. നമുക്ക് അവിടെയൊരു സ്ഥലം ഉണ്ടായെങ്കില്‍ എന്ന് ഞാന്‍ ശ്രീനിയോട് ചോദിച്ചിരുന്നു. അതൊരു സ്വപ്‌നമായി കൊണ്ടുനടക്കുകയായിരുന്നു. ഇപ്പോഴിതാ കാലങ്ങള്‍ക്ക് ശേഷമായി ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. നമ്മള്‍ എത്തിപ്പിടിച്ചാലേ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയുള്ളൂ.

ഞങ്ങള്‍ ദുബായിലൊരു ഫ്‌ളാറ്റ് വാങ്ങിക്കുകയാണ്. വലിയൊരു അച്ചീവ്‌മെന്റായാണ് നമുക്ക് തോന്നുന്നത്. വൈറ്റിലയിലെ ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ തന്നെ ദുബായിലെ പ്രൊജക്റ്റിനെക്കുറിച്ച് പറഞ്ഞത്. ദുബായ് സൗത്തിലാണ് ഞങ്ങളുടെ ഫ്‌ളാറ്റ്. തുടക്കം മുതലുള്ള ചര്‍ച്ചകളും, പ്ലോട്ട് പോയി കാണുന്നതുമെല്ലാം പേളി വ്‌ളോഗിലൂടെ കാണിച്ചിരുന്നു. നിരവധി പേരായിരുന്നു പേളിയുടെ സന്തോഷവാര്‍ത്തയില്‍ ആശംസ അറിയിച്ചത്. സ്ഥിരമായി നിങ്ങളുടെ വ്‌ളോഗ് കാണാറുണ്ട്. ഇത് ഞങ്ങള്‍ക്ക് പേഴ്‌സണല്‍ നേട്ടമായാണ് തോന്നുന്നത്. കേവലമൊരു വ്‌ളോഗ് മാത്രമല്ല മറിച്ച് ഫ്‌ളാറ്റ് എന്ന തീരുമാനം മുതല്‍ അതിലേക്ക് എത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും കാണിച്ചു. ദുബായില്‍ ഫ്‌ളാറ്റ് വാഹ്ഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ലൊരു ഗൈഡന്‍സ് കൂടിയാണ് ഈ വീഡിയോ എന്നുമായിരുന്നു കമന്റുകള്‍.
ഒരു ചെടിക്ക് ഇങ്ങനെ വെള്ളം ഒഴിച്ച് വളർത്തുന്ന പോലെ എന്നെ നിങ്ങളെല്ലാവരും വ്യൂവേഴ്സ്, സബ്സ്ക്രൈബേഴ്സ്, നിങ്ങളെല്ലാവരും കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് നിങ്ങളുടെ വ്യൂസിലൂടെയും, ലവിലൂടെയും ഒക്കെ നിങ്ങളത് ഞങ്ങൾ ഇങ്ങനെ വളർത്തികൊണ്ട് വരുയാണ് അവിടെയും നിങ്ങളുടെ ഹാപ്പിനസ് ഞങ്ങളുടെ ഗ്രോത് ആണെന്ന് പറയുമ്പോൾ സന്തോഷം എന്നായിരുന്നു പേളി മറുപടിയേകിയത്. സ്‌നേഹാശംസ അറിയിച്ചവര്‍ക്കെല്ലാം പേളി മറുപടി നല്‍കിയിരുന്നു. നിങ്ങളാണ് ഞങ്ങളുടെ കരുത്ത്, എല്ലാം നിങ്ങളാണ്, എന്നും ഈ സ്‌നേഹവും പിന്തുണയും ഞങ്ങളോടൊപ്പമുണ്ടാവണം എന്നും പേളി ആവശ്യപ്പെട്ടിരുന്നു.
തുടക്കം മുതലേ എല്ലാം ഇവിടെ പറയുന്നതാണ്. ഞങ്ങളുടെ കാര്യങ്ങള്‍ ഞങ്ങളില്‍ നിന്ന് തന്നെ അറിയണമെന്നാണ്. അതുകൊണ്ടാണ് എല്ലാം പറയുന്നത്. മക്കളുടെ വിശേഷങ്ങളും, വീട്ടിലെ കാര്യവും, കരിയറിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം പേളി വാചാലയാവാറുണ്ട്. ശ്രീനിയുടെ സപ്പോര്‍ട്ടുള്ളത് കൊണ്ടാണ് എനിക്ക് എല്ലാം ചെയ്യാന്‍ പറ്റുന്നത്. ക്യാമറയ്ക്ക് മുന്നില്‍ ഞാനാണെങ്കിലും പിന്നിലെ കാര്യങ്ങളും, മക്കളെ നോക്കാനുമെല്ലാം ശ്രീനിയുണ്ടെന്നും പേളി പറഞ്ഞിരുന്നു.


Click it and Unblock the Notifications