അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച അനുഭവം പറഞ്ഞ് പേളി മാണി, വൈറലായി ത്രോബാക്ക് ചിത്രം

By Midhun Raj

പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ലൂഡോ അടുത്തിടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അനുരാഗ് ബസു സംവിധാനം ചെയ്ത സിനിമയിലെ നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്താണ് പേളിക്ക് ബോളിവുഡില്‍ അവസരം ലഭിച്ചത്. നടിക്കൊപ്പം അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, രാജ്കുമാര്‍ റാവു, ഫാത്തിമ സന ഷേയ്ഖ്, സാനിയ മല്‍ഹോത്ര തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Pearle Maaney

നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ലൂഡോ റിലീസ് ചെയ്തത്. ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ മുന്‍പ് നിരവധി തവണ പേളി മാണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ലൂഡോയില്‍ ഒരു മലയാളി നേഴ്‌സിന്റെ റോളിലാണ് പേളി അഭിനയിച്ചത്. ഷീജ തോമസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അതേസമയം ലൂഡോ ലൊക്കെഷനില്‍ നിന്നുളള ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ച് പേളി എത്തിയിരുന്നു.

സഹതാരമായ അഭിഷേക് ബച്ചനൊപ്പമുളള ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. ഇവിടെ ആരെങ്കിലും ത്രോബാക്ക് എന്ന് പറഞ്ഞോ, എന്നാല്‍ ഞാന്‍ അങ്ങനെ കേട്ടു എന്ന് കുറിച്ചുകൊണ്ടാണ് പേളി അഭിഷേക് ബച്ചനൊപ്പമുളള ചിത്രം പങ്കുവെച്ചത്. ലൂഡോ, ഇദ്ദേഹത്തെ കാണുക എന്നതും ഒരുമിച്ച് വര്‍ക്ക് ചെയ്യാനാകുക എന്നതും തീര്‍ത്തും നല്ലൊരു അനുഭവമാണ് എന്നും പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പേളിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം മിക്കപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഡിഫോര്‍ ഡാന്‍സിന് പിന്നാലെയാണ് നടിക്ക് ആരാധകര്‍ കൂടിയത്. പേളിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും എല്ലാവരുടെയും പ്രിയതാരമാണ്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അവതരണത്തിന് പുറമെ മോട്ടിവേഷണല്‍ സ്പീക്കറായും പേളി മാണി തിളങ്ങി. വിവാഹ ശേഷം മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു താരം. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം തുടര്‍ന്ന് മലയാളത്തിലും എത്തുകയായിരുന്നു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X