രണ്ടാമത്തെ പ്രസവത്തിന് ശേഷം ആദ്യമായി ബൈക്ക് എടുത്തു! എനിക്കിനി സാധിക്കില്ലെന്ന് കരുതിയ പലതും നടന്നെന്ന് പേളി
പ്രണയവും വിവാഹവും ഗര്‍ഭകാലവുമൊക്കെ ആരാധകരുമായി പങ്കുവെച്ച് നിരന്തരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് പേളി മാണി. ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പേളി നടന്‍ ശ്രീനിഷ് അരവിന്ദുമായി വിവാഹിതയാവുകയും ഇപ്പോള്‍ രണ്ട് പെണ്‍മക്കളുടെ അമ്മ കൂടിയാണ്.
നല്ലൊരു കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു എന്നതിനൊപ്പം തന്റെ കരിയറിനും സ്വപ്നങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുകയാണ് പേളി. രണ്ടാമത്തെ പ്രസവത്തിനുശേഷം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം വീണ്ടും ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് പേളി വീണ്ടും എത്തിയിരിക്കുന്നത്.

വീണ്ടും ബൈക്ക് റൈഡിന് പോവുകയാണെന്ന് പറഞ്ഞാണ് പേളി എത്തിയത്. ഞാന്‍ ഈ മീഡിയയിലേക്ക് കയറുന്നത് തന്നെ ബൈക്ക് ഓടിച്ചു കൊണ്ടാണ്. എന്റെ ഫസ്റ്റ് ഷോയിലേക്ക് എന്നെ എടുക്കാന്‍ കാരണം ബൈക്ക് ഓടിക്കുന്നു എന്നതുകൊണ്ടാണ്. അങ്ങനെ ബൈക്കിന് എന്റെ ജീവിതത്തില്‍ വലിയൊരു പ്രാധാന്യമുണ്ട്. ഇളയമകള്‍ നിതാര ജനിച്ചതിനു ശേഷം ഞാന്‍ ഇതുവരെ ബൈക്ക് ഓടിച്ചിട്ടില്ല. ഇതിനിടെ മഴക്കാലമായതുകൊണ്ട് ഞാന്‍ ബൈക്ക് എടുത്തുമില്ല.
ഇപ്പോള്‍ ഒന്ന് ഓടിച്ചാലോ എന്നുണ്ട്. പ്രസവത്തിന് ശേഷം ആദ്യമായി ബൈക്ക് ഓടിക്കുന്നതിനാല്‍ അതൊരു വ്‌ലോഗായി ചെയ്യാമെന്ന് വിചാരിച്ചു. എനിക്ക് ബൈക്ക് റൈഡ് ഇഷ്ടമുള്ളത് പോലെ എല്ലാവര്‍ക്കും കുഞ്ഞുകുഞ്ഞ് ഇഷ്ടങ്ങള്‍ ഉണ്ടാവും. നമ്മളെ കൂടുതല്‍ യങ് ആയി തോന്നിപ്പിക്കുന്ന പാഷനുകള്‍ ഉണ്ടാവും. ജീവിതത്തില്‍ ഉത്തരവാദിത്വങ്ങളും പ്രാരാബ്ധവുമൊക്കെ വരുമ്പോള്‍ നമ്മള്‍ അത് മറന്നു പോകും. പക്ഷേ അതിന് സമയം കണ്ടെത്തണാമെന്നാണ് എനിക്ക് പറയാനുള്ളത്.
അതേ സമയം മുന്‍പ് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഇട്ടിരുന്ന ജാക്കറ്റ് ഇപ്പോള്‍ തനിക്ക് കയറുന്നില്ലെന്നും അതുകൊണ്ട് ശ്രീനിയുടെ ഒരു ടീഷര്‍ട്ട് അഡ്ജസ്റ്റ് ചെയ്ത് ഇടുകയാണെന്നും പേളി പറയുന്നു. ഇപ്പോള്‍ കാലോക്കെ എത്തുമോ ആവോ എന്നൊക്കെയുള്ള സംശയങ്ങളും പേളിയ്ക്ക് ഉണ്ടായിരുന്നു. മാത്രമല്ല തന്റെ റൈഡിനെ കുറിച്ചുള്ള അനുഭവവും നടി പങ്കുവെച്ചു.

ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ ബൈക്ക് എടുക്കുകയാണ്. എന്റെ ജീവിതത്തില്‍ ഇനി പഴയതുപോലെ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കുമോ, ഞാന്‍ മാറിപ്പോയോ എന്നൊക്കെ ഈ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എനിക്ക് തോന്നിയിരുന്നു. ഡെലിവറി കഴിഞ്ഞപ്പോള്‍ നമ്മുടെ പഴയ ജീവിതം അതുപോലെ ജീവിക്കാന്‍ സാധിക്കില്ലെങ്കിലും നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്യണമെന്നുണ്ടായിരുന്നു. അതില്‍ എനിക്കിഷ്ടമുള്ള കാര്യമാണ് ഈ ബൈക്ക് റൈഡ്. ബൈക്ക് മാത്രമല്ല കാറും അങ്ങനെയാണ്.
എന്നെ ശാന്തയാക്കാന്‍ ഇത് മതി. ഒറ്റയ്ക്ക് ബൈക്ക് ഓടിക്കാന്‍ ആണ് എനിക്കിഷ്ടം. ആ സമയത്ത് സംസാരിക്കുന്നത് ഇഷ്ടമല്ല. കുഞ്ഞുങ്ങള്‍ വന്നതിനുശേഷം ഒറ്റയ്ക്ക് എനിക്ക് മാറി നില്‍ക്കാന്‍ പോലും സാധിച്ചിട്ടില്ല. മുന്‍പ് ഹിമാലയത്തിലേക്ക് ഒറ്റയ്ക്ക് പോവുകയും അവിടെ ബൈക്ക് റെന്റിന് എടുത്ത് ഒറ്റയ്ക്ക് മലമുകളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. അതുപോലെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായതിനു ശേഷവും ഇതൊക്കെ സാധിക്കുക എന്നത് വലിയ കാര്യമാണ്.
പിന്നെ ഇതിന് പിന്നിലെ പ്രധാന കാര്യം എന്റെ ഭര്‍ത്താവും പിതാവും നല്‍കുന്ന പ്രചോദനമാണ്. നീ പോയി അടിച്ചു പൊളിച്ചിട്ടു വാ ഞാന്‍ പിള്ളേരെ നോക്കിക്കോളാം എന്ന് പറയുമ്പോള്‍ എനിക്ക് ആത്മവിശ്വാസം കിട്ടും. അത് വളരെ മനോഹരമാണെന്നും പേളി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications