'ഈ ലോകത്തിലെ എന്റെ ഏറ്റവും വലിയ നിധി'! കുടുംബത്തിനൊപ്പമുളള ചിത്രം പങ്കുവെച്ച് പേളി മാണി.
അവതാരികയായും നടിയായും പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് പേളി മാണി. ശ്രീനിഷ് അരവിന്ദുമായുളള വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. പേളി മാണിയുടെതായി വരാറുളള പുതിയ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെ ടെലിവിഷന്‍ രംഗത്തേക്കും തിരിച്ചെത്തിയിരുന്നു താരം.

പേളി മാണി പങ്കുവെച്ച പുതിയ കുടുംബ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശ്രീനിഷിനും അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പമുളള ചിത്രമാണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വിശാലമായ ലോകത്തിലെ എന്റെ ഏറ്റവും വലിയ നിധി എന്നു കുറിച്ചുകൊണ്ടാണ് നടി തന്റെ കുടുംബ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ ബിസിനസ് രംഗത്തും പേളി മാണി തുടക്കം കുറിച്ചിരുന്നു. പേളി. ഇന്‍ എന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റാണ് നടി തുടങ്ങിയിരിക്കുന്നത്. ഒപ്പം തന്നെ സിനിമയിലേക്കും നടി തിരിച്ചുവരുന്നുണ്ട്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ശ്രീനിഷിനെക്കുറിച്ച് നടിയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു.


Click it and Unblock the Notifications