നില മോള്‍ക്ക് കൂട്ടായി എത്തിയ പുതിയ സുഹൃത്ത്, മകളുടെ വീഡിയോ പങ്കുവെച്ച് പേളി മാണി
പേളി മാണിയുടെ മകള്‍ നില ബേബിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ജനനം മുതല്‍ വാര്‍ത്തകളില്‍ നിറയാറുളള താരപുത്രിയാണ് നില. മകളുടെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ ഉള്‍പ്പെടെ പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. നിലയ്‌ക്കൊപ്പമുളള പേളിയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുളളത്. ഷൂട്ടിംഗ് തിരക്കുളളതിനാല്‍ ഇടയ്ക്കിടെയാണ് കുടുംബത്തെ കാണാന്‍ ശ്രീനിഷ് എത്താറുളളത്. ചെന്നെെയിലുളള സമയത്ത് വീഡിയോ കോളിലൂടെ മകളുടെ വിശേഷങ്ങള്‍ തിരക്കാറുണ്ട് നടന്‍.
Recommended Video

അതേസമയം നില ബേബിയുടെതായി പേളി പങ്കുവെച്ച ഒരു പുതിയ വീഡിയോയും വൈറലാവുകയാണ്. നിലയുടെ പുതിയ ഫ്രണ്ടിനെ പരിചയപ്പെടുത്തിയാണ് പേളി വീഡിയോ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ പുതിയ ഫ്രണ്ടിനെ കണ്ട് പൊട്ടിച്ചിരിക്കുകയാണ് നില. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്‌റുകളുമായി എത്തിയത്.
നടി ലാവണ്യ ത്രിപതിയുടെ ഗ്ലാമറസ് ഫോട്ടോ വൈറല്‍, കാണാം
ആരാധകര്‍ക്കൊപ്പം പാര്‍വ്വതി നായര്‍, ശിവാംഗി ക്രിഷ്, ശിവദ, കനിഹ തുടങ്ങിയ താരങ്ങളും പേളിയുടെ പുതിയ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. അടുത്തിടെ കുഞ്ഞിനെ മുലയൂട്ടൂന്ന ഒരു മനോഹര ചിത്രവും പേളി തന്‌റെ പേജില്‍ പങ്കുവെച്ചിരുന്നു. മാര്‍ച്ച് മാസത്തിലാണ് നില ബേബിയ്ക്ക് പേളി ജന്മം നല്‍കിയത്. ഇപ്പോള്‍ നിലയ്ക്ക് 104 ദിവസം പ്രായമായി എന്നാണ് പുതിയ വീഡിയോ പങ്കുവെച്ചതിനൊപ്പം പേളി മാണി കുറിച്ചത്. തിരക്കിനിടെയിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് പേളി. പേളിക്കൊപ്പം ശ്രീനിഷും സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും എത്താറുണ്ട്.


Click it and Unblock the Notifications