ആരാണ് നന്നായി ഉമ്മ കൊടുക്കുന്നത്! പേളിയും ശ്രീനിഷും തമ്മിലുള്ള രഹസ്യങ്ങള്‍ പരസ്യമാക്കി ചോദ്യോത്തരം

ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ ഏറ്റവുമധികം തരംഗമുണ്ടാക്കിയത് പേളി മാണിയും ശ്രീനിഷ് അരവിന്ദുമായിരുന്നു. തുടക്കത്തില്‍ എല്ലാവരും തമാശയായി കണ്ടിരുന്നെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ഇരുവരുടെയും പ്രണയം ശക്തമാവുകയായിരുന്നു. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും ക്യൂട്ട് താരദമ്പതിമാരാണ് ഇരുവരും.

വിവാഹം കഴിഞ്ഞത് മുതല്‍ തങ്ങളുടെ വിശേഷം താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ലോക്ഡൗണ്‍ ആയതിനാല്‍ പേളിയുടെ വീട്ടിലാണുള്ളത്. കുടുംബത്തോടൊപ്പമുള്ളതും ശ്രീനിഷിനൊപ്പമുള്ളതുമായ നിരവധി ഫോട്ടോസും വീഡിയോസും ഇതിനകം പേളി പുറത്ത് വിട്ട് കഴിഞ്ഞു. ഇപ്പോള്‍ തങ്ങള്‍ക്ക് ഉറക്കം പോലുമില്ലെന്ന് തെളിയിക്കുന്നൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.

 പേളിയുടെ വീഡിയോ

ഉറങ്ങാതിരിക്കുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് ഇതാണെന്ന് പറഞ്ഞ് കൊണ്ട് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള വിശേഷങ്ങളുമായിട്ടാണ് പേളിയും ശ്രീനിഷും എത്തിയത്. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിങ്ങള്‍ തന്നെയാണ് ശ്രീനി.. എന്ന് എഴുതി കൊണ്ടായിരുന്നു വീഡിയോ പേളി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവുമധികം വൈറലായി കൊണ്ടിരിക്കുന്ന ഫണ്ണി ചോദ്യത്തോരങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് കൊണ്ട് എത്തിയതായിരുന്നു താരദമ്പതികള്‍.

പേളിയുടെ വീഡിയോ

കപ്പിള്‍സിന് വേണ്ടിയൊരുക്കിയ ചോദ്യത്തോരങ്ങളായിരുന്നു. റിലേഷന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തമാശക്കാരന്‍ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. പേളി എന്ന് തന്നെ രണ്ട് പേരും പറഞ്ഞു. ആരാണ് ഫുഡ് ഉണ്ടാക്കുന്നത്? കൂടുതല്‍ ടാലന്റ് ആര്‍ക്കാണ്?, ആരാണ് സാഹസികത ഇഷ്ടപ്പെടുന്നത്?, കൂടുതല്‍ പൈസ ചിലവഴിക്കുന്നത് ആരാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം പേളി എന്നായിരുന്നു ഉത്തരം.

പേളിയുടെ വീഡിയോ

എന്നാല്‍ ആരാണ് ഏറ്റവും നന്നായി ചുംബിക്കുന്നതെന്ന് ചോദിപ്പോള്‍ ശ്രീനിഷ് എന്ന് തന്നെയായിരുന്നു രണ്ട് പേരുടെയും ഉത്തരം. എല്ലാ ചോദ്യങ്ങള്‍ക്കും ആസ്വദിച്ചാണ് ഇരുവരും ഉത്തരം പറഞ്ഞിരുന്നത്. എന്നാല്‍ അവസാനത്തെ ചോദ്യം കുഴപ്പിക്കുന്നതായിരുന്നു. നിങ്ങളില്‍ ആരാണ് ആദ്യം മരിക്കുന്നതെന്നായിരുന്നു ലാസ്റ്റ് ചോദ്യം. താന്‍ ആണെന്ന് സൂചിപ്പിച്ച് ശ്രീനിഷ് കൈ പൊക്കിയെങ്കിലും അത് തട്ടി മാറ്റി ചോദ്യം ചോദിക്കുന്ന ആള്‍ക്ക് നേരെയാണ് പേളി കൈ ചൂണ്ടിയത്. മാത്രമല്ല അവസാനത്തെ ചോദ്യം മാത്രം തനിക്ക് ഇഷ്ടമായിട്ടില്ലെന്നും പേളി സൂചിപ്പിച്ചു.

Recommended Video

പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്
പേളിയുടെ വീഡിയോ

പേളിയുടെ ഈ വീഡിയോ പോസ്റ്റിന് താഴെ ശ്രീനിഷും കമന്റുമായി എത്തിയിരുന്നു. ഒപ്പം റിമി ടോമിയും സ്വാസിക വിജയിയും ശ്രീനിഷിന്റെ സഹോദരിയും കമന്റുകളുമായി എത്തിയിരുന്നു. ഒരുപാട് പേര്‍ ചോദ്യോത്തരങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചിരുന്നു. ഇതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്കും കമന്റിലൂടെ പേളി തന്നെ ഉത്തരം പറയുകയും ചെയ്തിരുന്നു. എന്തായാലും ഇതുവരെ പുറത്ത് വിട്ടതില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന താരദമ്പതികളുടെ വീഡിയോ അതിവേഗം വൈറലായിരിക്കുകയാണ്.

പേളിയുടെ വീഡിയോ

ആശ്വാസ വാര്‍ത്ത; പ്രവാസികളെ തിരികെ എത്തിച്ചേക്കും, സജ്ജരാകാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X