മേക്കപ്പ് കഴിഞ്ഞ് കൊച്ച് എന്നെ തിരിച്ചറിയണം, ശ്രീനിഷിനോട് പേളി മാണി, രസകരമായ വീഡിയോ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അടുത്തിടെയാണ് ആദ്യത്തെ കണ്‍മണി ജീവിതത്തില്‍ എത്തിയ സന്തോഷം ഇരുവരും പങ്കുവെച്ചത്. തുടര്‍ന്ന് കുഞ്ഞിന്‌റെ നൂല് കെട്ട് ചിത്രങ്ങളും വീഡിയോസുമെല്ലാം പേളി മാണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് പേളിക്കും ശ്രീനിഷിനും സമൂഹ മാധ്യമങ്ങളിലുളളത്.
സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി സോനം ബജ്‌വ, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഇവരുടെതായി വരാറുളള മിക്ക വീഡിയോസും ചിത്രങ്ങളുമെല്ലാം എല്ലാവരും ഏറ്റെടുക്കാറുണ്ട്. യൂടൂബ് ചാനലിലൂടെയും പേളിയും ശ്രീനിഷും എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അതേസമയം പേളി മാണിയുടെതായി വന്ന പുതിയൊരു വീഡിയോയും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു.

ഇത്തവണ പേളിയെ മേക്കപ്പ് ചെയ്യുന്ന ശ്രീനിഷിന്‌റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. രാത്രി പത്തര മണിക്ക് ശ്രീനി പേളിയെ മേക്കപ്പ് ചെയ്ത് സുന്ദരിയാക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നു. ശ്രീനിക്ക് ഞാന്‍ മേക്കപ്പ് ചെയ്തുകൊടുക്കാറുണ്ട്. ബിഗ് ബോസിലുളള സമയം തൊട്ട് തുടങ്ങിയതാണ് ഇപ്പോഴുമുണ്ട്.

എന്നാല്‍ ശ്രീനി ഇതുവരെ എനിക്ക് അങ്ങനെ ഒന്നും ചെയ്തുതന്നിട്ടില്ല. പക്ഷേ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ എനിക്ക് മേക്കപ്പ് റിമൂവ് ചെയ്തുതന്നിരുന്നു. എന്ന് പേളി വീഡിയോയില്‍ പറയുന്നു. ഇതിനിടെ, ഇത് കഴിഞ്ഞ് എനിക്ക് കൊച്ചിന്‌റെ അടുത്ത് പോവാനുളളതാണ്. കൊച്ച് എന്നെ തിരിച്ചറിയണം എന്ന് പേളി ശ്രീനിഷിനോട് പറയുന്നുണ്ട്. തുടര്‍ന്ന് അരമണിക്കൂറുളള മേക്കപ്പ് ചെയ്യുകയാണ് ശ്രീനിഷ്.

പേളിയുടെ നിര്‍ദ്ദേശങ്ങള്‍ കേട്ടാണ് ശ്രീനിഷ് മേക്കപ്പ് ചെയ്യുന്നത്. അവസാനം ശ്രീനിഷ് ഇട്ട മേക്കപ്പ് കണ്ട് ഞെട്ടുന്നുണ്ട് പേളി. തുടര്‍ന്ന് മേക്കപ്പില്‍ സംഭവിച്ച അപാകതകള്‍ പേളി ശ്രീനിക്ക് പറഞ്ഞുകൊടുക്കുന്നു. അതേസമയം പേളിയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. എന്ത് ചെയ്താലും പേളി ചുന്ദരി അല്ലെ, ഇതുപോലെ ഒരു ഭര്‍ത്താവിനെ കിട്ടിയ പേളി ഭാഗ്യവതിയാണ് എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ ഗോഡ് ബ്ലെസ് ബോത്ത് ഓഫ് യൂ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

കണ്ണിന് മുകളില്‍ മേക്കപ്പ് ഇടുന്നതെന്തിനാണെന്ന് ഇപ്പോള്‍ ആണ് മനസിലായത് ഗുയ്‌സ്, ഗുഡ് ഇന്‍ഫര്‍മേഷന്‍, രാത്രി 10.00 പോലും സണ്‍സ്‌ക്രീന്‍ ഇട്ട് കൊടുത്ത ശ്രീനിചേട്ടന്‌റെ സ്‌നേഹം ആരും കാണാതെ പോവരുത് എന്നാണ് മറ്റ കമന്റുകള്‍. അതേസമയം വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു പേളി. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം തുടര്‍ന്ന് മലയാളത്തിലും എത്തുകയായിരുന്നു


Click it and Unblock the Notifications











