പേളിയും ശ്രീനിഷും തകര്‍ത്തഭിനയിച്ച ആ ഗാനം! വീഡിയോ ഏറ്റെടുത്ത് പേളിഷ് ആരാധകര്‍
ബിഗ് ബോസിന് ശേഷം പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായി മാറിയവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിന് ശേഷമുളള ഇരുവരുടെയും വിവാഹം ആരാധകര്‍ ഒന്നടങ്കം ആഘോഷിച്ചിരുന്നു. തുടര്‍ന്ന് തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരജോഡികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്. പുതിയ ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകര്‍ക്കായി പങ്കുവെച്ചുകൊണ്ടാണ് പേളിയും ശ്രീനിഷും എത്താറുളളത്.
മുന്‍പ് വിവാഹത്തിന് മുന്നോടിയായിട്ടുളള ഇരുവരുടെയും പേളിഷ് വെബ് സീരിസെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ബിഗ് ബോസിലൂടെ പരിചയപ്പെട്ട ഇരുവരും ഇക്കൊല്ലം മേയിലായിരുന്നു വിവാഹിതരായത്. പേളി മാണിയുടെയും ശ്രീനിഷിന്റെതുമായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ധനുഷ് ചിത്രം മരിയാനിലെ ഇന്നും കൊഞ്ച നേരം എന്ന പാട്ടിനൊത്തുളള ഇവരുടെ ഡബ്‌സ്മാഷ് വീഡിയോ ആണ് പുറത്തിറങ്ങിയിരുന്നത്.

ശ്രീനിഷിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് പേളിയാണ് പാട്ടിനൊപ്പം അഭിനയിച്ച് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് പേളിക്കൊപ്പം ഡ്യൂയറ്റ് ചെയ്തുകൊണ്ടുളള വീഡിയോ ശ്രീനിഷ് അരവിന്ദും പോസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ലൈക്കുകളും കമന്റുകളുമാണ് ശ്രീനിഷിന്റെയും പേളിയുടെയും പുതിയ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മുന്‍പ് ഇരുവരും നടത്തിയ ഹണിമൂണ്‍ യാത്രകളും ചിത്രങ്ങളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിവാഹ ശേഷം കൊച്ചിയിലെ ഫ്ളാറ്റിലാണ് ഇരുവരും താമസമാക്കിയത്. ബിഗ് ബോസ് സമയത്ത് ലഭിച്ച ആരാധക പിന്തുണ ഇപ്പോഴും ഇരുവര്‍ക്കും ലഭിക്കുന്നുണ്ട്. പേര്‍ളി ആര്‍മി ഗ്രൂപ്പുകളെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമായി രംഗത്തുണ്ട്. വിവാഹ ശേഷവും അവതാരകയായി പേളി മാണി എത്തിയിരുന്നു. അടുത്തിടെ നടന്ന സൈമ അവാര്‍ഡ്സിലാണ് പേളി വീണ്ടും അവതാരകയായി തിളങ്ങിയിരുന്നത്.

ശ്രീനിഷ് സീരിയല്‍ രംഗത്താണ് ഇപ്പോഴും സജീവമായുളളത്. തമിഴ്,തെലുങ്ക്, മലയാളം സീരിയലുകളിലെല്ലാം നടന്‍ അഭിനയിച്ചിരുന്നു. യൂടൂബില്‍ പേളി മാണി എന്ന പേരിലുളള ചാനലിലാണ് ഇരുവരും പുതിയ വീഡിയോകളെല്ലാം അപ്ലോഡ് ചെയ്യാറുളളത്. പേളിയുടെയും ശ്രീനിഷിന്റെയും യാത്രകളും വെബ് സീരിസുമെല്ലാം ഈ ചാനലിലൂടെ കാണിച്ചിരുന്നു. വിവാഹ ശേഷം സിനിമയിലേക്കു തിരിച്ചുവരാനുളള തയ്യാറെടുപ്പുകളിലാണ് പേളിയുളളത്.

അഭിഷേക് ബച്ചന്‍ നായകനാവുന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് പേളി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് ബസുവാണ് ഈ ചിത്രമൊരുക്കുന്നത്. സിനിമയില്‍ പേളിക്കൊപ്പം ആദിത്യ റോയ് കപൂറും എത്തുന്നുണ്ട്. പേളി മാണി മിനിസ്‌ക്രീനിലേക്കും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്. നടി അവതരിപ്പിച്ച ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.


Click it and Unblock the Notifications











