പ്രിവിലേജിൽ ജീവിക്കുന്നതിന്റെ ധൈര്യം, ഇൻസെക്യൂരിറ്റീസുണ്ട്, വീണയെ പരിഹസിക്കുന്നവർ പേളിയെ തൊടാറില്ല; ചർച്ച!
ഇരുപത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് പേളി മാണിയുടേത്. വിവാഹശേഷമാണ് സെലിബ്രിറ്റി ചാറ്റ് ഷോ അടക്കം ഉൾപ്പെടുത്തി ചാനൽ പേളി വിപുലീകരിച്ചത്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ടോപ്പ് സ്റ്റാർസും പേളിയുടെ ഷോയിൽ ഗസ്റ്റായി എത്തിയിട്ടുണ്ട്. ഒട്ടുമിക്ക ഇന്റർവ്യൂസും ഒരു മണിക്കൂറിന് മുകളിൽ ദൈർഘ്യം ഉള്ളതാണ്. മുമ്പ് പേളിയുടെ ചാനലിൽ പ്രത്യക്ഷപ്പെടുന്ന ചാറ്റ് ഷോ എപ്പിസോഡുകൾക്കായി പ്രേക്ഷകർ കാത്തിരിക്കുമായിരുന്നു.
എന്നാൽ അടുത്ത കാലത്തായി പേളി മാണി ഷോയ്ക്ക് എതിരെ വിമർശനം ഉയരുന്നുണ്ട്. നിലവാരമുള്ള ചോദ്യങ്ങൾ ഇല്ല, ഗസ്റ്റിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നതാണ് പ്രധാനമായും ഉയരുന്ന വിമർശനം. പേളിയുടെ ചാനലിലെ കണ്ടന്റുകളെയും പേളിയുടെ നിലപാടുകളേയും വിമർശിച്ച് ഉണ്ണി വ്ലോഗ്സ് എന്ന യുട്യൂബർ കഴിഞ്ഞ ദിവസം വീഡിയോ ചെയ്തിരുന്നു. അതോടെ പേളി എന്ന അവതാരക വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നു.

ഒരാൾ ഫേസ്ബുക്കിൽ പേളിയെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ്... ഉണ്ണി വ്ലോഗ്സ് ഒരു ദിവസം മുമ്പ് പേളി മാണിയെ പറ്റി ഒരു വീഡിയോ ഇട്ടു. ഇപ്പോഴുള്ള മെജോറിറ്റി ആളുകൾക്ക് പേളിയെ പറ്റി തോന്നുന്ന കാര്യങ്ങൾ തന്നെയാണ് അയാൾ പറഞ്ഞത്. പേളിയുടെ ചാനലിനെ പറ്റിയും കുട്ടികളേയുമെടുത്ത് വീഡിയോ ചെയ്യുന്നതും അവരെ വെച്ച് റീച്ച് ഉണ്ടാക്കുന്നതും പിന്നെ പേളിയുടെ ഇൻ്റർവ്യൂസുമെല്ലാമായിരുന്നു ടോപ്പിക്ക്. അതിൽ ഉണ്ണി പറഞ്ഞിരിക്കുന്നത് പേളിയുടെ ചാനൽ പ്രധാനമായും ഫാമിലി, കുക്കിങ്, ട്രാവൽ എന്നിവ ഉൾപ്പെടുന്ന ഒരു ലൈഫ് സ്റ്റൈൽ പാക്കേജ് ആണെന്നാണ്.
തന്റെ ഏക ലക്ഷ്യം വ്യൂസാണെന്ന് പേളി തുറന്ന് സമ്മതിക്കുന്ന കാര്യവും പ്രൊമോഷനുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നത് ആണെന്നും പറയുന്നു. ഇന്റർവ്യൂകൾ എഡിറ്റ് ചെയ്യുമ്പോൾ ഏത് ഭാഗം വൈറലാകുമെന്ന് തനിക്ക് മനസിലാക്കാൻ സാധിക്കുമെന്നും വൈറൽ ആകുന്ന റീലുകൾക്ക് അനുയോജ്യമായ ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്നും പേളി പറയുന്നുണ്ട് പോലും.
കട്ട ചളികൾ ഒക്കെ ഇതിൽ പെടുന്നത് ആയിരിക്കും. തന്റെ കയ്യിലുള്ള കണ്ടന്റ് എങ്ങനെ കൃത്യമായി വിൽക്കണം എന്നറിയാവുന്ന ഒരു പ്രൊഫഷണൽ ബിസിനസ് വുമണായി പേളിയെ വീഡിയോയിൽ ഉണ്ണി പറയുന്നുണ്ട്. തനിക്ക് നെഗറ്റീവ് കമന്റുകൾ വരാറില്ലെന്ന് പേളി അവകാശപ്പെടുന്നുണ്ട് പോലും. അതും ഭരദ്വാജ് രംഗന്റെ റൗണ്ട് ടേബിൾ ഇൻ്റർവ്യൂവിൽ പോയിരുന്നിട്ട്. എന്നിട്ട് പിന്നെ പറയുന്നു... തന്റെ ചാനലിൽ വരുന്ന ഗസ്റ്റിനെ അപമാനിക്കുന്ന കമന്റുകൾ അവർക്ക് വിഷമം ഉണ്ടാക്കാതിരിക്കാൻ താൻ ഡിലീറ്റ് ചെയ്യാറുണ്ടെന്ന്.
ഏതിലെങ്കിലും ഉറച്ച് നിൽക്കൂവെന്നാണ് പേളിയോട് പറയാനുള്ളത്. കുട്ടികളുടെ മുഖം മറച്ചുവെച്ചാൽ തനിക്ക് അത് മാനസികമായി പ്രയാസമുണ്ടാക്കുമെന്നും പാനിപ്പൂരി കഴിക്കാൻ പോലും സാധാരണക്കാരെപ്പോലെ പുറത്തിറങ്ങുന്ന വ്യക്തിയായതുകൊണ്ടാണ് കുട്ടികളെയും ഇതിന്റെ ഭാഗമാക്കാൻ തീരുമാനിച്ചതെന്ന് പേളി പറയുന്നുന്നതായും ഉണ്ണി പറയുന്നുണ്ട്. കുട്ടികൾ ഇപ്പോൾ ക്യാമറ കാണുമ്പോൾ തന്നെ ഹായ് പറയാൻ ശീലിച്ചുവെന്നും ഇതൊരു നോർമലൈസേഷനാണെന്നും പേളി കരുതുന്നു.

ഭയങ്കരം നോർമൽ തന്നെ അത്. കുട്ടികൾക്ക് ഭാവിയിൽ ലഭിച്ചേക്കാവുന്ന സോഷ്യൽ മീഡിയ അറ്റാക്കുകളെക്കുറിച്ചും അവർക്ക് ലഭിക്കേണ്ട സ്വകാര്യതയെക്കുറിച്ചും വീഡിയോയിൽ ഉണ്ണി പറയുന്നുണ്ട്. മുതിർന്നവർക്ക് പോലും നെഗറ്റീവ് കമന്റുകൾ താങ്ങാൻ കഴിയാത്തപ്പോൾ കുട്ടികൾ ഇത് എങ്ങനെ നേരിടും എന്ന ചോദ്യം ഉണ്ണി ചോദിക്കുന്നു. ഈ കാര്യം നല്ല ഗൗരവം നിറഞ്ഞ സംഭവമാണ് അടുത്തിടെ നടന്ന സംഭവമൊക്കെ ഉദാഹരണമാണ്.
ഇനി ഇൻ്റർവ്യൂസിൻ്റെ കാര്യമാണേൽ അഭിമുഖത്തിന് മുമ്പ് അതിഥികൾക്ക് താൽപര്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട് പോലും ഇത് ഇന്റർവ്യൂവിൽ അതിഥികൾ കൂടുതൽ കംഫർട്ടബിൾ ആകാൻ സഹായിക്കുന്നു. ഇന്റർവ്യു ഷൂട്ട് ചെയ്ത ശേഷം അതിഥികൾക്ക് താൽപര്യമില്ലാത്ത ഭാഗങ്ങൾ എഡിറ്റിംഗിൽ മാറ്റാൻ പേളി അവസരം നൽകുന്നു. ഇത് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നു. ഇത് പേളിയുടെ ഒരു നല്ല പോസിറ്റീവായാണ് തോന്നിയത്. പക്ഷെ ഗസ്റ്റിനെ പറ്റി ഒരു ഐഡിയയും ഇല്ലാതെയാണ് ഇൻ്റർവ്യൂ എടുക്കുന്നത്.
അതും അവരെ സംസാരിക്കാൻ പോലും വിടാതെ. മൊത്തത്തിൽ ഇതൊക്കെയാണ് ഉണ്ണി പറഞ്ഞത്. എല്ലാർക്കും തോന്നിയ കാര്യങ്ങൾ തന്നെ നല്ലോണം ഒന്ന് സ്റ്റഡി ചെയ്ത് വീഡിയോ ഇട്ടു. അതും വളരെ മാന്യമായ രീതിയിൽ. ഇത് കണ്ട് പ്രകോപിതയായ പേളിയും ഉണ്ണിക്ക് മറുപടിയായി കമന്റിട്ടു. എനിക്ക് പേളിയെ പറ്റി കുറച്ച് മുന്നേ വരെ വലിയ ഐഡിയ ഒന്നും ഉണ്ടായിട്ടില്ല. ഇൻസ്റ്റ റീൽസിൽ ഉള്ള ക്ലിപ്സ് കാണുന്നത് അല്ലാതെ ഫുൾ വീഡിയോ ഒന്നും ഇതുവരെ കണ്ടിട്ടില്ല.
പക്ഷെ കുറെ ആൾക്കാരുടെ അഭിപ്രായം കണ്ടപ്പോൾ മൊത്തത്തിൽ ഉടായിപ്പാണെന്ന് ഐഡിയ കിട്ടി എന്നായിരുന്നു കുറിപ്പ്. പ്രിവിലേജിൽ ജീവിക്കുന്നതിന്റെ ധൈര്യത്തിലാണ് പേളി മുന്നോട്ട് പോകുന്നത് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നൂറ് ശതമാനം പ്രിവിലേജ് ജീവിക്കുന്നതിന്റെ ധൈര്യം, ആത്മവിശ്വാസമെല്ലാം പേളിക്കുണ്ട്. പക്ഷെ അതിനുള്ളിൽ അവർ ഒളിപ്പിച്ചുവെക്കുന്ന ഇൻസെക്യൂരിറ്റിസുണ്ട്.
വീണ ചെയ്യുന്ന ഷോയുടെ നിലവാരമെ സത്യത്തിൽ പേളി മാണി ഷോക്കുള്ളു. പക്ഷെ ആരും ചൂണ്ടി കാണിക്കാൻ മുതിരാറില്ല. കൃത്യമായ പിആർ, നല്ല റീൽസ് ഇതിലൂടെ അവർ നെഗറ്റീവ് സൈഡ് ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്. മോശം കമന്റ് ഡിലീറ്റ് ചെയ്യുക, നല്ല കമന്റിന് റിപ്ലൈ കൊടുക്കുക ഇതൊക്കെ ബിസിനസിന്റെ ഭാഗമാണെന്നാണും കമന്റുകളുണ്ട്.


Click it and Unblock the Notifications











