ഭര്‍ത്താവിന്റെ നാട് ഇതാണ്! ഇവിടെയാണ് ഞാനിപ്പോള്‍, തമിഴ് ഷോയില്‍ പേളി പറയുന്നതിങ്ങനെ

നടിയും അവതാരകയുമായ പേര്‍ളി മാണി റിയാലിറ്റി ഷോയില്‍ അവതാരകയായിട്ടാണ് കരിയര്‍ തുടങ്ങുന്നത്. പിന്നീട് മലയാളത്തിലെ നമ്പര്‍ വണ്‍ അവതാരകമാരില്‍ ഒരാളായി മാറി. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ പങ്കെടുത്തതോടെയാണ് പേര്‍ളിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത്. ഷോ യില്‍ നിന്നും പരിചയപ്പെട്ട നടന്‍ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

pearle-srinish-photo

തമിഴ്‌നാട് സ്വദേശിയായ ശ്രീനിഷ് അരവിന്ദിനൊപ്പം ചെന്നൈയിലാണ് പേര്‍ളിയിപ്പോള്‍. ഭര്‍ത്താവിന്റെ നാട്ടിലെത്തിയതോടെ അവിടെ നിന്നും പേര്‍ളിയ്ക്ക് കൈനിറയെ അവസരങ്ങളാണ് വന്നിരിക്കുന്നത്. ഡാന്‍സ് ജോഡി ഡാന്‍സ് 3.0 എന്ന റിയാലിറ്റി ഷോ യില്‍ അവതാരകയായി പേര്‍ളിയും ഉണ്ട്. കഴിഞ്ഞ ദിവസം ആരംഭിച്ചിരിക്കുന്ന ഷോ യില്‍ നിന്നുമുള്ള വീഡിയോ പേര്‍ളി ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്.

'ഞാന്‍ കേരളത്തില്‍ നിന്നും വന്നതാണ്. ആദ്യമായിട്ടാണ് ഒരു തമിഴ് ഷോ അവതരിപ്പിക്കുന്നത്. ഞാന്‍ ജനിച്ചത് കേരളത്തിലാണ്. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പം ചെന്നൈയിലാണ്. തമിഴ് പഠിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ വേണം പറഞ്ഞ് തരാന്‍. അത് ഞാന്‍ തിരുത്തിക്കോളാം'. എന്നും തമിഴില്‍ പറയുന്നൊരു വീഡിയോ ആണ് പേര്‍ളി പങ്കുവെച്ചത്. പേര്‍ളി അവതാരകായി എത്തുന്ന ഷോ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും 6.30 നാണ് സംപ്രേക്ഷണം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X