​ഗസ്റ്റിനെ മിണ്ടാൻ സമ്മതിക്കില്ല... എന്ത് പറഞ്ഞാലും ശ്രീനിയെ കുറിച്ചുള്ള പുകഴ്ത്തൽ; നിറകണ്ണുകളോടെ പേളി!

കുടുംബവും കുഞ്ഞുങ്ങളും ആയതോടെയാണ് പേളി മാണി ടെലിവിഷൻ അവതാരക എന്ന റോളിൽ നിന്നും ഇടവേളയെടുത്തത്. മുമ്പ് മലയാളത്തിലെ ഒട്ടുമിക്ക റേറ്റിങ്ങുള്ള ചാനലുകളിലേയും പ്രധാന അവതാരകമാരിൽ ഒരാളായിരുന്നു പേളി. ഡി ഫോർ ഡാൻസ് പോലുള്ള റിയാലിറ്റി ഷോകൾ വൻ വിജയമായി തീർന്ന‌തിന് ഒരു കാരണം പേളി എന്ന അവതാരക കൂടിയായിരുന്നു. ഒരു ചാനൽ റിയാലിറ്റി ഷോയിൽ‌ അവതാരകയായി പ്രവർത്തിക്കുന്നതിനിടെയാണ് ബി​ഗ് ബോസിലേക്ക് പേളിക്ക് ക്ഷണം വരുന്നത്.

ഷോയിൽ നൂറ് ദിവസം തികച്ച് ഫസ്റ്റ് റണ്ണറപ്പായ പേളി പുറത്ത് വന്ന് വൈകാതെ സീരിയൽ താരം ശ്രീനിഷ് അരവിന്ദിനെ വിവാഹം ചെയ്തു. കുടുംബജീവിതം ആരംഭിച്ച് വൈകാതെ കുട്ടികൾ കൂടി പിറന്നതോടെ അവാർഡ് ഷോകളിൽ മാത്രമാണ് അവതാരക റോളിൽ പേളി പ്രത്യക്ഷപ്പെടാറുള്ളത്.

Pearle Maaney Husband

കഴിഞ്ഞ വർഷം നടന്ന സൈമ അവാർഡ്സിൽ മലയാളത്തിൽ നിന്നും അവതാരകയായി പോയവരിൽ ഒരാൾ പേളിയായിരുന്നു. ഇപ്പോൾ സ്വന്തം യുട്യൂബ് ചാനലിലാണ് പേളിയുടെ മുഴുവൻ ശ്രദ്ധയും. ക്വാളിറ്റി കോണ്ടന്റ് എന്നതാണ് പേളിയുടെ യുട്യൂബ് ചാനലിന്റെ പ്രധാന പ്രത്യേകത. രാജമൗലി മുതൽ നസ്ലിൻ ​ഗഫൂറും ​ഗണപതിയും വരെ പേളി മാണി ഷോയിൽ അതിഥികളായി എത്തിയിട്ടുണ്ട്.

അവതാരക റോൾ മാത്രമെ പേളിക്കുള്ളു. ചാനൽ നടത്തിപ്പും ആർട്ടിസ്റ്റ് കോഡിനേഷനും അടക്കം മറ്റ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ശ്രീനിഷാണ്. ആദ്യത്തെ കുഞ്ഞ് പിറക്കും വരെ ശ്രീനിഷ് സീരിയലിൽ അഭിനയിക്കാറുണ്ടായിരുന്നു. പിന്നീട് അത് അവസാനിപ്പിച്ചു. ഒരു കാലത്ത് മലയാള സീ‌രിയൽ മേഖലയിൽ ഏറെ ആരാധകരുള്ള യുവനടനായിരുന്നു ശ്രീനിഷ് അരവിന്ദ്.

ഭർത്താവിനെ പ്രശംസിച്ച് സംസാരിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്തയാളാണ് പേളി മാണി. പേളി മാണി ഷോയിൽ അതിഥികളായി എത്തുന്നവരോടെല്ലാം തന്റെ വിജയത്തിന്റെ കാരണം ശ്രീനിഷാണെന്ന തരത്തിൽ പലപ്പോഴും പേളി സംസാരിച്ചിട്ടുണ്ട്. എന്നാൽ പ്രേക്ഷകരിൽ ചിലർ അതിന്റെ പേരിൽ പേളിയെ വിമർശിച്ച് കമന്റുകൾ കുറിക്കാറുണ്ട്. ​ഗസ്റ്റിന്റെ കാര്യങ്ങൾ ചോദിക്കുന്നതിനേക്കാൾ പേളിക്ക് തുടക്കം ശ്രീനിഷിന്റെ കാര്യം പറയുന്നതിനാണ്.

​ഗസ്റ്റിനെ പോലും മിണ്ടാൻ സമ്മിതിക്കില്ല... എന്ത് പറഞ്ഞാലും ശ്രീനിയെ കുറിച്ചുള്ള പുകഴ്ത്തൽ. ഇതിന്റെ ആവശ്യമുണ്ടോയെന്ന തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ അത്തരം കമന്റുകൾ കുറിച്ചവ​ർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളി. പേളി മാണി ഷോയുടെ വിഷു സ്പെഷ്യൽ‌ എപ്പിസോഡിൽ അതിഥികളായി എത്തിയത് ​ഗായിക സുജാതയും മകൾ ശ്വേതയുമായിരുന്നു.

Pearle Maaney Husband

അവരുമായി വിശേഷങ്ങൾ പങ്കിടുന്നതിനിടയിലാണ് ശ്രീനിഷ് ‌തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പേളി തുറന്ന് പറഞ്ഞത്. ഞാൻ എപ്പോഴും ശ്രീനി... ശ്രീനി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന പരാതി കമന്റ് സെക്ഷനിൽ ഞാൻ കാണാറുണ്ട്. ഞാൻ ഇന്ന് ഇങ്ങനെ ഇരിക്കുന്നതിന് കാരണം ശ്രീനിയാണ്. പിന്നെ ഞാൻ എങ്ങനെ ശ്രീനിയുടെ പേര് പറയാതിരിക്കും. എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു റോൾ ശ്രീനിക്കുണ്ട്.

ഞാൻ ഇന്ന് ഇങ്ങനെ ഇവിടെ ഇരിക്കാൻ വേണ്ടി ശ്രീനി ഒരുപാട് കാര്യങ്ങൾ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് എന്നോട് പോലും പറഞ്ഞിട്ടില്ല. എത്ര ആണുങ്ങൾ ഇങ്ങനെ ചെയ്യും?. അതുപോലെ ഒരു കാര്യം കൂടി പറയാൻ ആ​ഗ്രഹിക്കുന്നു. കല്യാണം കഴിഞ്ഞാൽ പിന്നെ നിങ്ങൾ ഒരു ടീമാണ്. ഇന്നത്തെ ആളുകളിൽ ചിലർ കല്യാണം കഴിച്ചാൽ അവർ തമ്മിൽ ഒരു കോംപറ്റീഷനാണ്. ആരാണ് വലുത്, ആരാണ് കൂടുതൽ പൈസ ഉണ്ടാക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ടാണ് കോംപറ്റീഷൻ.

അങ്ങനെയല്ല ജീവിക്കേണ്ടത്. നിങ്ങൾ ഒരു ടീമാണെന്ന് മനസിലാക്കി വേണം മുന്നോട്ട് പോകാൻ എന്നാണ് പേളി തന്റെ ദാമ്പത്യത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മാതൃകയാക്കുന്ന കപ്പിളാണ് പേളിയും ശ്രീനിഷും.

More from Filmibeat

Read more about: pearle maaney srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X