പേളിയുടെ വിവാഹ ജീവിതവുമായി താരതമ്യം ചെയ്യേണ്ട, ശ്രീനിഷിന് സംഭവിച്ചത് അത്ര നല്ല കാര്യമല്ല; ചർച്ചയിങ്ങനെ

പേളി മാണിയെ ജീവിതത്തിൽ മാതൃകയാക്കുന്നവർ ഏറെയാണ്. പേളിയുടെ സന്തോഷകരമായ കുടുംബ ജീവിതം, കരിയറിലെ വിജയം എന്നിവയെല്ലാം ഇതിന് കാരണമാണ്. പേളിയെക്കുറിച്ച് ഡോക്ടർ സ്പീക്കിം​ഗ് എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ വന്ന പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. പേളി മാണി ഇത്രയും സ്ട്രോങ് ആയി നിൽക്കുന്നതിന് കാരണം ശ്രീനിഷിനെ പോലെ ഒരു പങ്കാളിയുള്ളത് കൊണ്ടാണെന്ന് പറയാറുണ്ട്. എങ്ങനെയാണ് കുടുംബജീവിതത്തിൽ പങ്കാളികൾ പരസ്പരം തുല്യ പിന്തുണ നൽകേണ്ടത് എന്നായിരുന്നു ചോദ്യം. ഇതിന് ഡോക്ടർ മനോജ് ജോൺസൺ മറുപടി നൽകി.

ഭർത്താവിന്റെ വിജയത്തിന് പിന്നിൽ ഭാര്യയുണ്ടാകും. ഭാര്യ നല്ല രീതിയിൽ പെർഫോം ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുമ്പോൾ അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് ഭർത്താവിനാണ്. അവരവർക്കുള്ള പോസിറ്റീവ് പ്രൊമോട്ട് ചെയ്യുക. നെ​ഗറ്റീവ് കാര്യങ്ങൾ പോസിറ്റീവാക്കാതിരിക്കാൻ നോക്കുക. വിവാഹ ജീവിതത്തിൽ ഇങ്ങനെയാണെങ്കിൽ സന്തോഷകരമായി മുന്നോട്ട് പോകാമെന്നും ഡോക്ടർ മനോജ് ജോൺസൺ പറഞ്ഞു.

Pearle Maaney
Photo Credit: Pearle Maaney, Srinish Aravind / Instagram

അതേസമയം വീഡിയോക്ക് വന്ന പ്രതികരണങ്ങൾ പല തരത്തിലാണ്. 'സാധാരണക്കാരുടെ കുടുംബ ജീവിതവും പേളി മാണിയുടെ കുടുംബ ജീവിതവും ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ലെന്നാണ് കമന്റുകൾ. പേർളി മാണിയെ കണ്ടാണോ നമ്മൾ ജീവിക്കേണ്ടത്. അവർ റിച്ച് ആണ്. സാധാരണ ആൾക്കാരു‌ടെ കുറെ പ്രശ്നങ്ങൾ അവർക്ക് ഉണ്ടാകില്ല. അവരവരുടെ സന്തോഷം അവരവർ തന്നെ കണ്ടെത്തണം'

'എനിക്ക് മനസ്സിൽ ആകാത്തത് പേളി മാണിടെ ജീവിതം സക്സസ് ആണ് എന്ന് പറഞ്ഞു അവരുടെ വീട്ടിൽ എന്താണ് എന്ന് നിങ്ങൾ അവരുടെ കൂടെ ആണോ എന്നും ജീവിക്കുന്നത് വീഡിയോ യിൽ കാണുന്നതും പറയുന്നതും എല്ലാം സത്യംആകണം എന്ന് ഒന്നും ഇല്ല പിന്നെ പേളി അഭിനയം അറിയാത്തവൾ അല്ലാലോ അതുകൊണ്ട് നമ്മൾ നമ്മൾക്ക് പറ്റുന്നപോലെ ജീവിക്കുക' എന്നിങ്ങനെയാണ് കമന്റുകൾ.

പ്രണയിച്ച് വിവാഹം ചെയ്തവരാണ് പേളിയും ശ്രീനിഷും. പ്രണയകാലത്ത് ശ്രീനിഷ് തിരക്കുള്ള സീരിയൽ നടനായിരുന്നു. എന്നാൽ വിവാഹ ശേഷം കരിയറിൽ വലിയ ഉയർച്ചയുണ്ടായില്ല. മറുവശത്ത് പേളിയുടെ കരിയറിൽ വലിയ ഉയർച്ചയുണ്ടായി. പേളിക്ക് വിവാഹ ജീവിതത്തിൽ വലിയ ത്യാ​ഗങ്ങളെടുക്കേണ്ടി വന്നിട്ടില്ല. വിവാഹത്തോടെയാണ് പേളിയുടെ ജീവിതത്തിൽ ഉയർച്ചയുണ്ടായതെന്നും വാദങ്ങൾ വരാറുണ്ട്.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X