കരിയർ പോലും ഉപേക്ഷിച്ച് ഭാര്യയ്ക്ക് തിളങ്ങാൻ വഴിവെട്ടിയ പങ്കാളി, ഇത് ശ്രീനിഷും പേളിയും അർ‌ഹിക്കുന്ന നേട്ടം!

മലയാളത്തിൽ ഇപ്പോഴുള്ള സെലിബ്രിറ്റി കപ്പിൾസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടുപേർ പേളി മാണിയും ശ്രീനിഷുമാണ്. വളരെ അപ്രതീക്ഷിതമായി ​കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും ഇന്ന് മാതൃക ദമ്പതികളുടെ ലിസ്റ്റിൽ‌ വരെ ഇടം പിടിച്ച് കഴിഞ്ഞു. പിതാവ് മാണിയുടെ കോൺഫിഡൻസും വാക്ചാതുര്യവുമെല്ലാം ഒരു ശതമാനം പോലും കുറയാതെ പേളിയിൽ കാണാം. അവതാരക റോളിൽ തിളങ്ങി തുടങ്ങിയപ്പോൾ മുതലാണ് പേളിയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്.

പിന്നീട് ഡി ഫോർ ഡാൻസ് അവതാരകയായി വിവിധ സീസണുകളിൽ നിറഞ്ഞ് നിന്നതോടെ കുടുംബത്തിലെ ഒരു അം​ഗത്തോടെന്നതുപോലെയുള്ള സ്നേഹമായി താരത്തോട് പ്രേക്ഷകർക്ക്. അതുകൊണ്ട് കൂടിയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയപ്പോഴും തുടക്കം മുതൽ അവസാനം വരെ വലിയ രീതിയിൽ ജനപിന്തുണ ലഭിച്ചതും.‍

Pearle Maaney Srinish Aravind


ഇപ്പോൾ വലിയൊരു നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പേളി മാണി. 2011ൽ ആരംഭിച്ച പേളിയുടെ പേളി മാണി എന്ന യുട്യൂബ് ചാനലിന് നാൽപ്പത് ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചിരിക്കുന്നു. 650 വീഡിയോകളിലൂടെയാണ് പേളി ഈ നേട്ടം സ്വന്തമാക്കിയത്. പതിനാല് വർഷത്തെ കഠിനാധ്വാനവും ഈ നേട്ടത്തിന് പിന്നിലുണ്ട്. കൊവിഡ് കാലത്താണ് കേരളത്തിലെ ഭൂരിഭാ​ഗം ആളുകളും യുട്യൂബ് ചാനൽ ആരംഭിച്ചത്.

എന്നാൽ പേളി യുട്യൂബ് ചാനലുകൾക്ക് ജനപ്രീതി ലഭിക്കും മുമ്പ് അതിന്റെ സാധ്യതകൾ ഉപയോ​ഗിച്ച് തുടങ്ങിയ ആളാണ്. ബി​ഗ് ബോസിലേക്ക് പോകും മുമ്പ് വരെ വല്ലപ്പോഴും മാത്രമാണ് പേളി യുട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചിരുന്നത്. സഹോ​ദരിക്കും കുടുംബാം​ഗങ്ങൾക്കും ഒപ്പമുള്ള വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ടായിരുന്നു.

അപ്പോഴും തന്റെ വീഡിയോകൾക്ക് കൃത്യമായൊരു നിലവാരം പേളി ഉറപ്പ് വരുത്തിയിരുന്നു. പേളി ബി​ഗ് ബോസിൽ പോയി വന്നശേഷമാണ് താരത്തിന്റെ യുട്യൂബ് ചാനലിലേക്ക് കൂടുതൽ ആളുകൾ എത്തി തുടങ്ങിയത്. ശ്രീനിഷുമായുള്ള വിവാഹം ഉറപ്പിച്ചശേഷം പേളി ചെയ്ത ചെല്ലക്കുട്ടിയേ എന്ന മ്യൂസിക്ക് വീഡിയോ വൈറലായിരുന്നു. പേളി മാണി തന്നെയാണ് വരികളെഴുതിത്. നാല് കോടിക്ക് മുകളിലായിരുന്നു ഈ മ്യൂസിക്ക് വീഡിയോയ്ക്ക് ലഭിച്ച വ്യൂസ്.

വിവാഹശേഷം പേളി മാണിയുടെ പേളി പ്രൊഡക്ഷൻസും യുട്യൂബ് ചാനലും എല്ലാം നോക്കി നടത്തുന്നതും ബിസിനസ് കാരങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നതുമെല്ലാം ശ്രീനിഷാണ്. ഇഷ്ടപ്പെട്ട കരിയർ പോലും ഉപേക്ഷിച്ചാണ് ഭാര്യയ്ക്ക് തിളങ്ങാൻ വേണ്ടി ശ്രീനിഷ് പ്രവർത്തിച്ചത്. അതിന്റെ ​ഗുണം കഴിഞ്ഞ അഞ്ച് വർഷത്തെ പേളി മാണി എന്ന സെലിബ്രിറ്റിയുടെ കരിയർ ശ്രദ്ധിച്ചാൽ മനസിലാകും.

Pearle Maaney Srinish Aravind

ശ്രീനിഷ് വന്ന ശേഷമാണ് സെലിബ്രിറ്റി ചാറ്റ് ഷോ പേളി ആരംഭിച്ചത്. കമൽഹാസനും രാജമൗലിയും മുതൽ യുവനടൻ നസ്ലിൻ വരെ പേളി മാണി ഷോയിൽ അതിഥികളായി എത്തിയിട്ടുണ്ട്. രണ്ട് വർഷം മുമ്പാണ് തന്റെ യുട്യൂബ് ചാനലിന് വേണ്ടി പേളി പ്രൊഡക്ഷൻസ് എന്ന പേരിൽ കൊച്ചിയിൽ ഒരു സ്റ്റുഡിയോ ഫ്ലോർ പേളി ആരംഭിച്ചത്. ഒട്ടുമിക്ക അഭിമുഖങ്ങളും പേളി ചിത്രീകരിച്ചതും ഈ സ്റ്റുഡിയോയിൽ വെച്ചാണ്.

ലക്ഷങ്ങളാണ് യുട്യൂബ് ചാനലിലൂടെ മാത്രം പേളിയും ശ്രീനിഷും സമ്പാദിക്കുന്നത്. ലൈഫ് സ്റ്റൈൽ വ്ലോ​ഗുകളും താര ദമ്പതികൾ ചെയ്യാറുണ്ടെങ്കിലും എല്ലാത്തിലും ഒരു പേളി ടച്ച് കാണാൻ സാധിക്കും. മക്കളുടെ ജനനശേഷം വളരെ വിരളമായി മാത്രമാണ് അവതാരക റോളിൽ ഷോകളിൽ പേളി പ്രത്യക്ഷപ്പെടാറുള്ളു.

മക്കൾക്കൊപ്പം സമയം ചിലവഴിക്കണമെന്ന് നിശ്ചയിച്ച് ഉറപ്പിച്ചതിനാൽ പല അവസരങ്ങളും താനും ശ്രീനിഷും മനപൂർവം വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അടുത്തിടെ പേളി വെളിപ്പെടുത്തിയിരുന്നു. പേളിക്കും ശ്രീനിഷിനും അർഹിക്കുന്ന നേട്ടമാണ് ലഭിച്ചതെന്ന് ആരാധകരും കുറിക്കുന്നു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X