For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പൊന്നോമനയായ ഒരു കു‍ഞ്ഞിനെ തന്നതിന് നിന്നോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്'; പേർളിയോട് ശ്രീനിഷ് പറഞ്ഞത്!

  |

  ടിവി താരങ്ങളായ പേർളി മാണി-ശ്രീനിഷ് അരവിന്ദ് ദമ്പതികൾക്കും ഇരുവരുടേയും മകളായ നിലയ്ക്കും നിരവധി ആരാധകരാണുള്ളത്. അമ്മയേയും അച്ഛനേയും പോലെ തന്നെ നിലയും ഇന്ന് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പേർളി-ശ്രീനിഷ് ദമ്പതികളുടെ യുട്യൂബ് വീഡിയോകൾ കാണുന്നവരിൽ ഏറെയും നിലയുടെ ആരാധകരാണ്. ഇക്കഴിഞ്ഞ മാർ‌ച്ചിലാണ് പേർളിക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നത്. ഇരുവരും ബി​ഗ് ബോസിൽ വെച്ച് പ്രണയത്തിലായിരുന്നപ്പോൾ നിശ്ചയിച്ചിരുന്ന പേര് തന്നെയാണ് പെൺകുഞ്ഞ് പിറന്നപ്പോൾ ഇരുവരും ഇട്ടത്. സമൂഹമാധ്യമങ്ങളിലൂടെ ശ്രീനിഷാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്.

  'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ; കേട്ട് അമ്പരന്ന് ജീവയും സ്വാസികയും

  ആരാധകർ ഏറെ ആകാംഷയോടെ ഉറ്റ് നോക്കിയിരുന്ന സമയമായിരുന്നു പേർളിയുടെ ഗർഭക്കാലം. ഗർഭകാലത്തെ ഓരോ ചെറിയ സംഭവങ്ങളും പേർളിയും ശ്രീനിഷും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ​ഗർഭിണിയായ ശേഷം പേർളി മിനി സ്ക്രീനിൽ‌ നിന്നും ബി​ഗ് സ്ക്രീനിൽ നിന്നും വിട്ടുനിൽ‌ക്കുകയാണ്. അവതാരിക, സംവിധായിക, ​ഗായിക, നടി തുടങ്ങി വിവിധ മേഖലകളിൽ അതുവരെ സജീവമായിരുന്നു പേർളി മാണി. ശ്രീനിഷും മകൾ പിറന്ന ശേഷം മകൾക്കൊപ്പമുള്ള നിമിഷങ്ങൾ നഷ്ടപ്പെടാതിരിക്കാൻ സീരിയൽ അഭിനയം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.

  വിനീതിന്റെ മക്കളെ മടിയിലിരുത്തി കൊ‍ഞ്ചിച്ച് പ്രണവ്,‌ ആരാധകരെ അത്ഭുതപ്പെടുത്തി താരപുത്രന്റെ സിംപ്ലിസിറ്റി!

  പേർളിഷ് എന്ന് ആരാധകർ ഓമനിച്ച് വിളിക്കുന്ന പേർളി-ശ്രീനിഷ് ദമ്പതികൾ കഴിഞ്ഞ ദിവസമാണ് വിവാഹ നിശ്ചയത്തിന്റെ മൂന്നാം വാർഷികം ആഘോഷിച്ചത്. ഇപ്പോൾ മകൾക്കൊപ്പമുള്ള വിവാഹ നിശ്ചയ വാർഷികാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പേർളിയും ശ്രീനിഷും. പേർളി ഇത്തവണ ശ്രീനിക്ക് കിടിലൻ സർപ്രൈസുകളാണ് വാർഷികാഘോഷത്തിന്റെ ഭാ​ഗമായി ഒരുക്കിയത്. നില ജനിച്ചതിന് ശേഷമുള്ള എൻഗേജ്‌മെന്റ് ആനിവേഴ്‌സറിയാണെന്നും അവൾ തന്നെയാണ് ഈ ദിനത്തിലെ വിശിഷ്ടാതിഥിയെന്നും ശ്രീനിക്കായി ഈ ദിവസം താനൊരു സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞാണ് പേർളി വീഡിയോ ആരംഭിക്കുന്നത്. മിക്ക സർപ്രൈസുകളും ചീറ്റിപ്പോവാറുണ്ട്. ഇത് വലിയ കുഴപ്പമില്ലാതെയാണ് ഉള്ളതെന്നുമായിരുന്നു പേർളി പറഞ്ഞത്. എങ്ങോട്ടോ യാത്ര പോവുന്നുണ്ടെന്ന് സൂചന കൊടുത്തെങ്കിലും ഏതാണ് സ്ഥലം എന്ന് പേർളി ശ്രീനിയോട് വിട്ടുപറഞ്ഞിരുന്നില്ല.

  കൊച്ചിയിലെ പ്രമുഖ ഹോട്ടലായ ഗ്രാന്റ് ഹയാത്തിലേക്കായിരുന്നു പേർളി ശ്രീനിക്കായി എൻഗേജ്‌മെന്റ് ആനിവേഴ്‌സറി സർപ്രൈസ് ഒരുക്കിയത്. കേക്കുൾപ്പടെ റൂമിൽ ഇവർക്കായി അധികൃതർ ഒരുക്കിയിരുന്നു. ഇതൊക്കെ എങ്ങനെ ഒപ്പിച്ചുവെന്നായിരുന്നു ശ്രീനിയുടെ ചോദ്യം. മനോഹരമായിരുന്നു കേക്ക് ഈ കേക്കിനേക്കാളും മധുരമുള്ള ജീവിതമാണ് ശ്രീനി എനിക്ക് നൽകിയതെന്ന് പേളി പറഞ്ഞപ്പോൾ അതിലും മധുരമുള്ള നില ബേബിയെ തന്നതിനാണ് ഞാൻ നന്ദി പറയുന്നതെന്നായിരുന്നു ശ്രീനി പറഞ്ഞത്. 'എല്ലാകാര്യങ്ങളും നിങ്ങളോട് പറയാറുണ്ട്. നിങ്ങളുടെ പിന്തുണ അത്രയും പ്രധാനപ്പെട്ടതാണ്. കേക്കിലെ ആദ്യ കഷണം നിങ്ങൾക്കുള്ളതാണ്. അത് ഞാൻ നിലു ബേബിക്ക് കൊടുക്കാമെന്നുമായിരുന്നു' പേർളി പറഞ്ഞത്. വലിയൊരു സന്തോഷവാർത്ത വരാനുണ്ടെന്നും അത് പിന്നീട് പറയാമെന്നും പേർളി വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനകം തന്നെ 3 ലക്ഷത്തിലധികം പേരാണ് പേളിയുടെ വീഡിയോ കണ്ടിട്ടുള്ളത്.

  Recommended Video

  പേർളിയുടെയും ശ്രീനിഷിന്റെയും രണ്ടാം ഹണിമൂൺ ദുബായിൽ..തകർത്താഘോഷം

  ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ച നില ബേബി ഭാഗ്യവതിയാണ്, നില അമ്മക്കുട്ടിയാണ്, എന്നും ഈ സന്തോഷം നിലനിൽക്കട്ടെ തുടങ്ങി നിരവധി കമന്റുകളാണ് ദമ്പതികളുടെ വീഡിയോയ്ക്ക് ലഭിച്ചത്. ‌പേർളിഷ് ന്യൂ ഇയർ ആഘോഷം ഗോവയിൽ ആയിരുന്നു. കൂടാതെ ഡിസംബറിൽ ദുബായിലേക്ക് അവധിക്കാലം ചെലവഴിക്കാനായും താരകുടുംബം പോയിരുന്നു. പേർളി-ശ്രീനിഷ് ദമ്പതികളുടെ വീഡിയോകൾ നിമിഷങ്ങൾക്കകമാണ് യുട്യൂബിൽ വൈറലാകുന്നത്. അച്ഛനേയും അമ്മയേയും പോലെ തന്നെ വീഡിയോകളിൽ നിലയും എപ്പോഴും സജീവമാണ്.

  Read more about: srinish aravind
  English summary
  pearle maany gives a surprise gift to srinish aravind on their third anniversary of their engagement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X