Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഗ് ബോസ് വീണ്ടും, വിവാദ നായകന് തന്നെ കപ്പടിക്കുമോ? ശ്രീശാന്തിനെ പിന്തുണച്ച് പേര്‍ളി മാണി!
ഒരു കാലത്ത് കേരളത്തിന് അഭിമാനമായിരുന്ന പേരാണ് ശ്രീശാന്ത്. കേരളത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വളര്‍ന്ന ശ്രീശാന്തിന്റെ കരിയര്‍ അവസാനിച്ചത് വലിയ വിവാദത്തോടെയായിരുന്നു. ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയതോടെ ശ്രീശാന്തിന് ക്രിക്കറ്റ് ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഒരുപാട് വിവാദങ്ങളായിരുന്നു താരത്തെ കാത്തിരുന്നത്.
ഇപ്പോള്‍ ബിഗ് ബോസ് ഹിന്ദി സീസണ് പന്ത്രണ്ടിന്റെ ഗ്രാന്‍ഡ് ഫിനാലെയിലെത്തിയിരിക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ശ്രീശാന്താണ്. ആരായിരിക്കും വിന്നറാവുന്നത് എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ശ്രീശാന്തിന് ആശംസകളുമായി നടിയും അവതാരകയുമായ പേര്‍ളി മാണിയുമെത്തിയിരിക്കുകയാണ്. ശ്രീശാന്തിനെ കുറിച്ച് പേര്‍ളിയ്ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.

ബിഗ് ബോസ് ഹിന്ദി
കേരളത്തിലും ബിഗ് ബോസ് എത്തിയതോടെയായിരുന്നു മലയാളികളും ഷോ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ബിഗ് ബോസ് മലയാളം സീസണ് വണ്‍ അവസാനിക്കുമ്പോഴായിരുന്നു ഹിന്ദിയിലെ പന്ത്രണ്ടാം സീസണ് ആരംഭിക്കുന്നത്. എസ് ശ്രീശാന്ത് ബിഗ് ബോസ് ഹൗസിലെത്തിയതോടെയാണ് മലയാളികള്‍ അതും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്ത് ക്രിക്കറ്റിലും ബിഗ് ബോസിലെത്തിയപ്പോഴും വിവാദ നായകന് എന്ന പേര് സ്വന്തമാക്കിയിരുന്നു.

തുടക്കത്തിലെ പ്രശ്നങ്ങള്‍
സല്മാന് ഖാന് അവതാരകനായിരിക്കുന്ന ഷോ യുടെ തുടക്കത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞത് ശ്രീശാന്തിന്റെ പേരായിരുന്നു. മത്സരം തുടങ്ങിയ ആദ്യ ദിവസങ്ങളിലെ ടാസ്കില് തോറ്റതോടെയായിരുന്നു ശ്രീശാന്ത് പ്രശ്നങ്ങള്‍ക്ക് തിരിതെളിച്ചത്. തനിക്ക് ഹൗസില്‍ തുടരാന്‍ താല്പര്യമില്ലെന്നും പുറത്ത് പോവണമെന്നുമെല്ലാം ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും ശക്തരായ മത്സരാര്‍ത്ഥിയായി ഹൗസില്‍ തുടരുകയായിരുന്നു. മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്നുമടക്കം പല പ്രതിസന്ധി ഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ശ്രീശാന്ത് പതറാതെ പിടിച്ച് നില്‍ക്കുകയായിരുന്നു.

ശ്രീശാന്തുമായിട്ടുള്ള സൗഹൃദം
മലയാളത്തിലെ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായിരുന്നു പേര്‍ളി മാണി. ഗ്രാന്‍ഡ് ഫിനാലെയില്‍ രണ്ടാം സ്ഥാനമായിരുന്നു പേര്‍ളിയ്ക്ക് ലഭിച്ചിരുന്നത്. നേരത്തെ ശ്രീശാന്തിനൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. നേരത്തെ ശ്രീശാന്തിന്റെ ഭാര്യയെയും മക്കളെയും കാണാനും പേര്‍ളി എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ ശ്രീശാന്ത് എത്തിയതോടെയാണ് ആശംസകളുമായി പേര്‍ളി വീണ്ടും എത്തിയത്.
|
പേര്‍ളി മാണിയ്ക്ക് പറയാനുള്ളത്..
ഹിന്ദി ബിഗ് ബോസിലെത്തിയതിന് ശ്രീശാന്തിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണ്. അദ്ദേഹം ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയത് ചുമ്മാതല്ല. അദ്ദേഹത്തിനൊപ്പം ജോലി ചെയ്തപ്പോഴാണ് ശ്രീശാന്ത് അതിശയിപ്പിക്കുന്നൊരു മനുഷ്യനാണെന്ന് എനിക്ക് തോന്നിയത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധിയിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും പോസ്റ്റീവിറ്റിയാണ് അദ്ദേഹം പങ്കുവെക്കാറുള്ളത്. ഈ സമയത്ത് നമ്മുടെ സ്നേഹം പിന്തുണയും പ്രകടിപ്പിക്കുന്നത് വോട്ടുകളിലൂടെ ആയിരിക്കട്ടെ എന്നും പേര്‍ളി പറയുന്നു. ഇന്ന് രാവിലെ പത്ത് മണി മുതലാണ് വോട്ടിംഗ് തുടങ്ങുന്നതെന്നും പേര്‍ളി വ്യക്തമാക്കുന്നു.

ശ്രീശാന്ത് വിജയിക്കും
പന്ത്രണ്ടാം സീസണിലെത്തി നില്ക്കുന്ന ബിഗ് ബോസ് ഹിന്ദിയിലെ ശക്തനായ മത്സരാര്‍ത്ഥികളിള്‍ ഒരാളാണ് ശ്രീശാന്ത്. ഹൗസിനുള്ളിലെ ചില നീക്കങ്ങള്‍ ശ്രീശാന്തിനെ വലിയ വിമര്‍ശനങ്ങളില്‍ എത്തിച്ചിരുന്നു. അവതാരകന് സല്മാന് ഖാന് ശ്രീശാന്തിനെ പരിഹസിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. ഇതിനെല്ലാം പ്രതികരണമുണ്ടായത് ആരാധകരുടെ ഭാഗത്ത് നിന്നുമായിരുന്നു. വലിയൊരു വിഭാഗം ആളുകളാണ് ശ്രീശാന്തിന് പിന്തുണയുമായി പുറത്തുള്ളത്. ഇവരുടെയെല്ലാം വോട്ടുകള്‍ ലഭിക്കുന്നതോടെ ബിഗ് ബോസ് ഹിന്ദി സീസണ് 12 വിന്നര്‍ ശ്രീശാന്ത് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഒപ്പം നില്ക്കാന് ഭുവനേശ്വരിയുണ്ട്..
ഭര്‍ത്താവിന് പൂര്‍ണ പിന്തുണ നല്കി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി എന്നും രംഗത്തുണ്ട്. ശ്രീ ഹൗസിലെത്തിയത് മുതലുള്ള എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണമായി ഭൂവനേശ്വരി രംഗത്തെത്താറുണ്ട്. ട്വിറ്റര്‍ പേജിലൂടെയാണ് താരപത്നി ഇക്കാര്യങ്ങള്‍ ആരാധകരെ അറിയിക്കുന്നത്. നല്ല മനുഷ്യര്‍ മെഴുകുതിരി പോലെയാണ്. അവര്‍ സ്വയം ഉരുകി തീര്‍ന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രകാശം പരത്തും. ഒന്ന് കണ്ണുചിമ്മി തുറക്കുന്ന സമയത്തിനുള്ളില്‍ തന്നെ സ്വന്തം കാര്യം ചിന്തിക്കാതെ മറ്റുള്ളവരെ സഹായിക്കും. നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട് എന്നിങ്ങനെ ശ്രീശാന്തിന് പിന്തുണയുമായി ഭുവനേശ്വര്യ ടീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.