For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷിയാസിന്‍റെ ബോഡി ഷോയും പേളി മാണിയുടെ നൃത്തവും, ബിഗ് ബോസില്‍ നടന്നത്? കാണൂ!

  |

  രണ്ടാംഘട്ട എലിമിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ ബിഗ് ബോസ് വീണ്ടും സജീവമാവുകയാണ്. മത്സരാര്‍ത്ഥികളുടെ കലാപ്രകടനങ്ങളുമായാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് പൂര്‍ത്തിയാക്കിയത്. ദീപന്റെ പിറന്നാളും ബഷീറിന്റെ മകന്റെ പിറന്നാളും ബിഗ് ഹൗസില്‍ വെച്ച് ആഘോഷിച്ചിരുന്നു. കളിചിരി മാത്രമല്ല അടുത്ത ഘട്ടത്തില്‍ പുറത്തേക്ക് പോവേണ്ടി വരുന്ന ആളെ നോമിനേറ്റ് ചെയ്യാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. അടുത്ത തവണ പുറത്തുപോവുന്നത് ആരായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പ്രേക്ഷകരും തുടങ്ങിയിരുന്നു.

  അതിഥി രവിയുടെ തേപ്പ് കഥ പരസ്യമാക്കി കുഞ്ചാക്കോ ബോബനും അനു സിത്താരയും, വീഡിയോ വൈറല്‍, കാണൂ!

  രണ്ടാമതും ക്യാപ്റ്റനായ രഞ്ജിനിയാണ് മത്സരാര്‍ത്ഥികളെ നയിക്കുന്നത്. എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് നില്‍ക്കുകയും സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നവരെ തിരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. അതിഥി, ശ്രീലക്ഷ്മി, ദീപന്‍ മുരളി, ശ്രിനിഷ് അരവിന്ദ് എന്നിവരാണ് അടുത്ത എലിമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ സംഭവങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ആക്ഷന്‍ കിങിന് മുന്നില്‍ മുട്ടുമടക്കിയ മമ്മൂട്ടി! സ്റ്റാലിന്‍ ശിവദാസും പത്രവും ഒരുമിച്ചെത്തിയപ്പോള്‍

  അടുത്തതായി പുറത്തേക്ക് പോവുന്നത്?

  അടുത്തതായി പുറത്തേക്ക് പോവുന്നത്?

  ബിഗ് ബോസിലെ രാമത്തെ എലിമിനേഷന്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. എലിമിനേഷന്‍ എപ്പിസോഡിനിടയിലെ മൂകത പൂര്‍ണ്ണമായും ഒഴിവാക്കി പരിപാടി തിരികെ പഴയ ഫോമിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. അതിനിടയില്‍ അടുത്തതതായി പുറത്തേക്ക് പോവേണ്ടി വരുന്നത് ആരായിരിക്കുമെന്നുള്ള തരത്തിലെ നോമിനേഷനുകളും പുറത്തുവന്നിട്ടു്. ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരം മത്സരാര്‍ത്ഥികളാണ് അടുത്തതായി പുറത്തേക്ക് പോവേണ്ടവരെ ലിസ്റ്റ് ചെയ്തത്.

   നോമിനേഷന്‍ ലിസ്റ്റിലുള്ളവര്‍

  നോമിനേഷന്‍ ലിസ്റ്റിലുള്ളവര്‍

  നാല് പേരുള്ള ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒരുകാര്യത്തിലും സ്വന്തമായി നിലപാടില്ലാത്തതും പരമാവധി ഉള്‍വലിയുന്ന പ്രകൃതക്കാരുമായവരെ തിരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് ആദ്യം ആവശ്യപ്പെട്ടത്. അതിഥിയും ശ്രീലക്ഷ്മിയും ശ്രിനിഷും ദീപനുമായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. ബിഗ് ബോസില്‍ പാവത്താനായി അഭിനയിക്കുന്ന പേളിയോട് ഈ നിലപാട് മാറ്റി എല്ലാത്തിലും ആക്റ്റീവായി ഇടപെടാനും മറ്റുള്ളവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

  ഷിയാസിന്റെ ബോഡി ഷോ

  ഷിയാസിന്റെ ബോഡി ഷോ

  അടുത്തിടെ ബിഗ് ബോസിലേക്കെത്തിയ മത്സരാര്‍ത്ഥികളിലൊരാളായ ഷിയാസ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയാണ് മുന്നേറുന്നത്. മോഡലായിത്തിളങ്ങിയ ഷിയാസിന്റെ മ്യൂസിക് വിത്ത് ബോഡി ഷോയായിരുന്നു മറ്റൊരാകര്‍ഷണം. ഷര്‍ട്ടഴിച്ച് വിവിധ പോസുകള്‍ കാണിച്ച ഷിയാസിനെ മറ്റുള്ളവര്‍ കൈയ്യടിച്ച് പോത്സാഹിപ്പിക്കുന്നുമുായിരുന്നു. അതിനിടയിലാണ് അനൂപ് ചന്ദ്രനും ഷര്‍ട്ടഴിച്ച് ആവേശം വര്‍ധിപ്പിച്ചത്.

  പേളിയുടെ നൃത്തവും സുരേഷിന്റ പാട്ടും

  പേളിയുടെ നൃത്തവും സുരേഷിന്റ പാട്ടും

  പതിവിന് വിപരീതമായി അധികം അലര്‍ച്ചയോ സംസാരമോ ഒന്നുമില്ലാതെ പാവത്താനായി മാറിയിരിക്കുകയാണ് പേളി മാണി. അരിസ്റ്റോ സുരേഷ് സ്വന്തമായി എഴുതിയ ഗാനം ആലപിച്ചപ്പോള്‍ പേളിയായിരുന്നു ചുവട് വെച്ചത്. നാടോടിനൃത്തമായിരുന്നു അവതരിപ്പിച്ചത്. പേളിക്കൊപ്പം ശ്രിനിഷും ചേര്‍ന്നിരുന്നു. ഇവരുടെ നൃത്ത വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

  പിറന്നാളാഘോഷങ്ങള്‍ നടത്തി

  പിറന്നാളാഘോഷങ്ങള്‍ നടത്തി

  ബിഗ് ബോസില്‍ ചില ആഘോഷങ്ങളും നടന്നിരുന്നു കഴിഞ്ഞ ദിവസം. ദീപന്‍ മുരളിക്കായി ഭാര്യ കൊടുത്തയച്ച കേക്കും ആശംസയും ബിഗ് ഹൗസിലെത്തിയിരുന്നു. ബഷീറിന്റെ മകന്റെ പിറന്നാളിനോടനുബന്ധിച്ച് അ്‌ദേഹവും കേക്ക് മുറിച്ചിരുന്നു. മകന്റെ പിറന്നാളാഘോഷത്തെക്കുറിച്ചോര്‍ത്ത് വികാരഭരിതനായിരുന്നു അദ്ദേഹം. അതിനിടയിലാണ് ബിഗ് ബോസ് തന്നെ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തത്.

  താരങ്ങളുടെ പോരാട്ടം

  ബിഗ് ബോസില്‍ ഷിയാസും ബഷീറും തമ്മില്‍ പോരടിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പ്രമോയും പുറത്തുവന്നിട്ടുണ്ട്. വീഡിയോ കാണാം.

  English summary
  Shiyas music with bosy show in Bigboss Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X