ശ്രീനിയെ വിവാഹം ചെയ്യാം! ആഗ്രഹം തുറന്നുപറഞ്ഞ് പേളി! അമ്മയോട് പറയാന്‍ നിര്‍ദേശവും! കാണൂ!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ശ്രിനിഷിനെയും പേളിയേയും കുറിച്ചുള്ള വിശേഷങ്ങളറിയാനാണ് പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ താല്‍പര്യം. ഇരുവരുടെയും ഫാന്‍സ് ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ചയും ഇതാണ്. ഇവരുടെ സംസാരവും റൊമാന്‍സുമില്ലാത്ത എപ്പിസോഡുകള്‍ കാണാനൊരു രസവുമില്ലെന്നാണ ചിലര്‍ പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയ ബിഗ് ബോസാവട്ടെ ഇവരുടെ പ്രണയസല്ലാപങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തുന്നുമുണ്ട്. ശ്രീനി തന്റെ ഭാഗം വിശദീകരിച്ചുവെങ്കിലും പേളി അടുത്തിടെയാണ് തന്റെ നിലപാട് തുറന്നുപറഞ്ഞത്.
ഗെയിമില്‍ തുടരുന്നതിന് വേണ്ടി പേളി കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്നും ഒടുവില്‍ തേപ്പുകാരിയായി മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകളുമുണ്ട്. ശ്രീനിയോട് പ്രേമം നടിക്കുന്നതിലൂടെ തനിക്ക് ശക്തമായ പിന്തുണ ലഭിക്കുമെന്ന് മനസ്സിലാക്കിയ പേളിയുടെ പ്ലാനിങ്ങിനെയാണ് പലരും വിമര്‍ശിക്കുന്നത്. ഇവര്‍ തമ്മില്‍ പ്രണയമാണെന്ന കാര്യം സ്ഥിരീകരിച്ചുവെങ്കിലും അതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളറിയാന്‍ ഇനിയുമേറെ കാത്തിരിക്കണം. കഴിഞ്ഞ ദിവസമായിരുന്നു പേളി ശ്രീനിയോട് തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ആ ചര്‍ച്ചയ്ക്കിടയിലെ പ്രധാന കാര്യങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ശ്രീനിയെ ഇഷ്ടമാണ്
ആദ്യ പ്രണയം പരാജയപ്പെട്ടതിനെക്കുറിച്ച് ശ്രീനി അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. അര്‍ച്ചനയുമായി നടത്തിയ സംഭാഷണത്തിനിടയിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. പേളിക്കും ഇക്കാര്യത്തെക്കുറിച്ച് അറിയാമായിരുന്നു. രാത്രിയിലെ കൂടിക്കാഴ്ചക്കിടയിലാണ് പേളി തന്റെ ഇഷ്ടം അറിയിച്ചത്. തമാശരൂപേണയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. കേള്‍ക്കാന്‍ ആഗ്രഹിച്ച കാര്യം കേട്ടതിന്റെ സന്തോഷമൊന്നും ശ്രീനിയുടെ മുഖത്തില്ലായിരുന്നു.

അര്‍ധരാത്രിയിലെ ചര്‍ച്ച
അര്‍ധരാത്രിയിലെ ചര്‍ച്ചയ്ക്കിടയിലായിരുന്നു ഇരുവരും ഹൃദയം കൈമാറിയത്. കോടതി മുറിയിലെ വിചാരണയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഇവരുടെ സംസാരം. പേളിയും ശ്രീനിയും തമ്മിലുള്ള നിമിഷങ്ങള്‍ കാണാനാണ് കൂടുതല്‍ പ്രേക്ഷകര്‍ക്കും താല്‍പര്യം. ബിഗ് ബോസിലെ തന്നെ രസകരമായ നിമിഷങ്ങളായി മാറുകയാണ് ഇവരുടെ സംസാരം. മറ്റുള്ളവര്‍ക്കിടയില്‍ നിന്ന് ഇരുവരും അധികം സംസാരിക്കാറില്ലെങ്കിലും മിക്ക ദിവസവും സ്വകാര്യ സംഭാഷണങ്ങള്‍ നടത്താറുണ്ട്.

വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്
ശ്രീനിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് ശ്രീനി തന്നെ തന്റെ അമ്മയോടും സ്വന്തം അമ്മയോട് പറയണമെന്നും താരം പറഞ്ഞിരുന്നു. മറ്റുളളവരാരും ഇക്കാര്യത്തെക്കുറിച്ച് അറിയരുത്. മോഹന്‍ലാലുള്‍പ്പടെയുള്ളവരുടെ കാര്യത്തെക്കുറിച്ചായിരുന്നു പേളി സൂചിപ്പിച്ചത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് ഇരുവരും അറിയുന്നുണ്ട്.

സഹോദരിയുടെ ചോദ്യം
ബിഗ് ബോസില്‍ നിന്നും തിരികെ വരുമ്പോള്‍ ഒറ്റയ്ക്കായിരിക്കുമോ അതോ കൂടെയാരെങ്കിലും വരുമോയെന്ന് സഹോദരി തന്നോട് ചോദിച്ചിരു്‌നനുവെന്നും താന്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ലെന്നും പേളി പറഞ്ഞിരുന്നു. തമാശയായാണ് താരം സംസാരിച്ചത്. അതിനാല്‍ത്തന്നെ അതിലെ വിശ്വാസത്യയും ചോദ്യചിഹ്നമാവുമോയെന്നാണ് പലരും ചോദിക്കുന്നത്.
വീഡിയോ കാണാം
പേളി ശ്രിനിഷ് സംസാരത്തിന്റെ വീഡിയോ കാണാം.


Click it and Unblock the Notifications