ആ മോതിരം തന്നപ്പോഴാണ് അടുപ്പമായത്! ഇമവെട്ടാതെ നോക്കിനിന്നു! പ്രണയനിമിഷത്തെക്കുറിച്ച് പേളി!

Recommended Video

പേളി ആ പ്രണയ നിമിഷം വെളിപ്പെടുത്തി! | filmibeat Malayalam

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. ആരായിരിക്കും എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്നതെന്നും അന്തിമ വിജയി ആരാവുമെന്നൊക്കെയുള്ള ചര്‍ച്ചകള്‍ ഇതിനിടയില്‍ സജീവമായി അരങ്ങേറുന്നുണ്ട്. തങ്ങളുടെ ഇഷ്ടതാരത്തെ സുരക്ഷിതമാക്കാനുള്ള തീവ്രശ്രമത്തിലാണ് ആരാധകര്‍. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം ഇതേക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ അരങ്ങേറുന്നുണ്ട്. മത്സരം കടുക്കുന്നതോടെ ടാസ്‌ക്കുകളും വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ശാരീരിക ക്ഷമതയും ബുദ്ധിശക്തിയുമൊക്കെ പരീക്ഷിക്കുന്ന തരത്തിലുള്ള ടാസ്‌ക്കുകളാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

സൗഹൃദവും പ്രണയവുമൊക്കെയായി തങ്ങള്‍ക്ക് ലഭിച്ച സുവര്‍ണ്ണാവസരം പലരും ആഘോഷമാക്കി മാറ്റിയിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ പേളിയും ശ്രീനിയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ തുടക്കം മുതലേയുണ്ടായിരുന്നു. മോഹന്‍ലാല്‍ ചോദിച്ചപ്പോഴാണ് ഇരുവരും ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ടാസ്‌ക്കുകളും മറ്റ് ജോലികള്‍ ചെയ്യുമ്പോള്‍ ഒരുമിച്ചല്ലെങ്കിലും രാത്രിയിലെ ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍ കാണാനായാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്. എന്നാല്‍ ഗെയിമിന് വേണ്ടിയുള്ള പ്ലാനാണ് ഇതെന്നും തേപ്പിലാണ് ഇവരുടെ പ്രണയം അവസാനിക്കുകയെന്ന തരത്തിലുള്ള വാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇവരുടെ പ്രണയത്തില്‍ ഇരുവീട്ടുകാരും അസ്വസ്ഥരാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിങ്ങളാണ് താരം അഭിമുഖ പരിപാടിക്കിടയിലാണ് പേളി പ്രണയനിമിഷത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Pearle

തുടക്കത്തില്‍ ധൈര്യം ലഭിക്കുന്നതിനായി പേളിക്ക് ശ്രീനി തന്റെ ആനവാല്‍ മോതിരം നല്‍കിയിരുന്നു. ശ്രീനിയുടെ മോതിരം പേളിയുടെ കൈയ്യില്‍ കണ്ടപ്പോള്‍ മറ്റുള്ളവര്‍ സംശയത്തോടെയാണ് ഇരുവരും വീക്ഷിച്ചത്. ആ സംഭവത്തിന് ശേഷമാണ് തങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായതെന്നും അതായിരുന്നു പ്രണയ നിമിഷമെന്നും പേളി പറയുന്നു. തങ്ങളുടെ ഇഷ്ടത്തിന് പിന്തുണയുമായി വീട്ടുകാരുമെത്തുമെന്നാണ് വിശ്വാസമെന്നും താരം വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഇരുവരും വഴക്കിട്ടപ്പോള്‍ പ്രണയം തേപ്പിലേക്ക് നീങ്ങുകയായിരുന്നുവെന്നായിരുന്നു വിമര്‍ശനം. തങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന സാബുവിന് കല്യാണക്കത്ത് കൈമാറാന്‍ ഒരുമിച്ച് പോവണമെന്ന് ഇരുവരും തീരുമാനമെടുത്തിട്ടുണ്ട്. മത്സരച്ചൂട് കനക്കുന്നതിനനുസരിച്ച് ബന്ധങ്ങളും മാറുമോയെന്നും ഇവരുടെ പ്രണയം വിവാഹത്തിലെത്തുമോയെന്നുമറിയാനായി ഇനിയും കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X